Thursday, 16 June 2016

The Last of Sheila (1973)


പ്രശസ്ത  മൂവീ  പ്രോട്യുസര്‍  ക്ലിന്റണ്‍ ഗ്രീന്‍  സുഹൃത്തുക്കളുമായി  തന്റെ
 പ്രൈവറ്റ്  ബോട്ടില്‍  ഒരു  ഉല്ലാസ  യാത്രക്കുള്ള  ഒരുക്കത്തിലാണ് ..സംവിധായകന്‍  ആയ  ഫിലിപ്പ് ,തിരക്കഥാകൃത്  ടോം  ,അയാളുടെ  ഭാര്യ ലീ ,പ്രശസ്ത  നടി ആലീസ് ,ഭര്‍ത്താവ്  ആന്തണി , ഹോളിവുഡ്  എജന്റ്റ്  ക്രിസ്റ്റിന്‍ എന്നിവരാണ്‌  ക്ലിന്റന്റെ  സുഹൃത്തുക്കള്‍ .  ക്ലിന്റന്റെ  ഭാര്യ  ഗോസിപ്പ്  എഴുത്തുകാരിയായിരുന്ന  ഷീല ഗ്രീന്‍  കൊല്ലപ്പെട്ടതിനു  ശേഷം  ഒരു  വര്ഷത്തിനു  കഴിഞ്ഞാണിങ്ങനെയൊരു  കൂടിക്കാഴ്ച.     തങ്ങളുടെ  ഏഴു  ദിവസത്തെ  യാത്ര  രസകരമാക്കാന്‍  ഒരു ഗെയിം  ക്ലിന്റണ്‍ തയ്യാറാക്കിയിട്ടുണ്ട്  . ക്ലിന്റന്‍  ഗെയിമിനിട്ടിരിക്കുന്ന പേര് ...ഷീല  മെമ്മോറിയല്‍  ഗോസിപ്പ്  ഗെയിം .

ഷീല  മെമ്മോറിയല്‍  ഗോസിപ്പ്  ഗെയിം
__________________________________________
 മത്സരത്തില്‍  പങ്കെടുക്കുന്ന  ഓരോരുത്തര്‍ക്കും   ഓരോ  കാര്‍ഡ് വീതം  നല്‍കും  .ഓരോ  കാര്‍ഡിലും  ഓരോ    രഹസ്യങ്ങള്‍ അടങ്ങിയിരിക്കും . കാര്‍ഡുകള്‍  റാന്‍ഡം ആയി  വേണം  നല്കാന്‍  .തങ്ങള്‍ക്ക്  കിട്ടിയ  കാര്‍ഡിലെ രഹസ്യം   മറ്റുള്ളവര്‍  കാണാതെ  സൂക്ഷിക്കുകയും  മറ്റുള്ളവരുടെ   രഹസ്യങ്ങള്‍    സൂചനകളുടെ  അടിസ്ഥാനത്തില്‍  കണ്ടു  പിടിക്കുകയുമാണ്  ഗെയിം .

 ക്ലിന്റണ്‍ പറഞ്ഞ  പോലെ  സങ്കല്‍പ്പിക  രഹസ്യങ്ങളല്ല  ,തങ്ങളോരോരുത്തരും  അതീവ  ശ്രദ്ധയോടെ  ഒളിപ്പിച്ചു  വെച്ച  രഹസ്യങ്ങളാണ്  കാര്‍ഡില്‍  ഉള്ളതെന്ന്‍  സുഹൃത്തുക്കള്‍  അറിയുന്നതോടെ  ഒരു മില്ല്യണയറുടെ  സില്ലി  ഗെയിംആയി  കരുതിയത്   ഡെഡ്ലി  ഗെയിം  ആയി  മാറുകയായിരുന്നു . തങ്ങളുടെ  രഹസ്യങ്ങള്‍  പരസ്യമാകുമെന്നതും   ഷീലയുടെ  കൊലപാതകത്തിനുത്തരവാദി  തങ്ങളില്‍  ഒരാളാണെന്ന്  ക്ലിന്റണ്‍  സംശയിക്കുന്നു  എന്നതും  അവര്‍ക്കിടയില്‍  സമ്മര്‍ദാന്തരീക്ഷം സൃഷ്ട്ടിക്കാന്‍  ഇടയാകുന്നു . അപ്പോഴേക്കും  ക്ലിന്റണ് പോലും  നിയന്ത്രിക്കാനാവാത്ത  വിധം  കളി  കൈവിട്ടു  പോയിരുന്നു . ആരാണ്  ഷീലയുടെ  മരണത്തിനുത്തരവാദി ? കാര്‍ഡിലുള്ള  രഹസ്യങ്ങള്‍  എന്തൊക്കെ ? അത്  ആരുടെയൊക്കെ  രഹസ്യങ്ങളാണ്  ? ഒരു പാട്  തല  പുകക്കുന്ന  ചോദ്യങ്ങള്‍  പ്രേക്ഷകര്‍ക്ക്  മുന്നിലിട്ട്  കൊടുത്ത്  ചിത്രം  പുരോഗമിക്കുന്നു .

                                     ഒരു  പസില്‍  എന്ന  പോലെ  വളരെ  ബ്രില്ല്യന്റ്  ആയൊരു  മര്‍ഡര്‍  മിസ്റ്റരി  ത്രില്ലെര്‍  ആണ്  ദി ലാസ്റ്റ് ഓഫ് ഷീല .ആദ്യ  ഭാഗങ്ങളില്‍  പ്ലോട്ട്  ഹോള്‍  ആയിരിക്കുമെന്നു  കരുതിയ  പല  രംഗങ്ങളും  പ്രേക്ഷകര്‍ക്ക് മുന്നില്‍  ഇട്ടു  തരുന്ന  സൂചനകള്‍  ആയിരുന്നെന്നു  മനസിലാക്കിയത്  പിന്നീടാണ്‌ . മറ്റൊരു  തരത്തില്‍  പറഞ്ഞാല്‍  പ്രേക്ഷകന്റെ  ഉള്ളിലെ  അന്വേഷണ  ത്വരയും  വളരെയധികം  ചിത്രം  ചൂഷണം  ചെയ്യുന്നുണ്ട് . "ഹൂ ഡണ്‍  ഇറ്റ്‌ " ജോനറില്‍  പെടുത്താവുന്ന  മികച്ച  ഒരു  അണ്ടര്‍റേറ്റഡ്  ചിത്രം  എന്ന്  നിസംശയം  പറയാം . പഴുതുകളടച്ച  തിരക്കഥ  തന്നെയാണ്  ചിത്രത്തിന്റെ  ഏറ്റവും  വലിയ  ബലം . ഹോളിവുഡ്  ആക്ഷേപ ഹാസ്യവും  നിഗൂഡ  ത്രില്ലെര്‍  സ്വഭാവവും  അതി മനോഹരമായി  സമന്വയിപ്പിച്ചിട്ടുണ്ട്  ഇവിടെ . ഡയരക്ഷനും  കാസ്റ്റും  ചിത്രത്തോടു നീതി  പുലര്‍ത്തുന്നുണ്ട് .

                              ചിത്രത്തില്‍  ഉടനീളം  ഒരുപാടു  ക്ലുകള്‍  പ്രേക്ഷകര്‍ക്ക്  നല്‍കുന്നുണ്ട് . അതിനാല്‍   ഒരു  കുറ്റാന്വേഷകന്റെ    മനസോടെ  കണ്ടാല്‍  ചിത്രം  കൂടുതല്‍  ആസ്വാദകമാകുമെന്ന്  കരുതുന്നു .  മര്‍ഡര്‍ മിസ്റ്റരി  ,ത്രില്ലെര്‍  ചിത്രങ്ങളുടെ  ആരാധകര്‍ക്ക്  തീര്‍ച്ചയായും  ഇഷ്ട്ടമാകും .

IMDB:7.4
RT     :92%