Sunday, 13 September 2015

Ealing Comedies


ലണ്ടനിലെ  ഈലിംഗ്  സ്റ്റുഡിയോയില്‍ 1947-57 കാലഘട്ടത്തില്‍   നിര്‍മിച്ച ബ്രിട്ടിഷ്  ബ്ലാക്ക്‌  കൊമെഡി/ക്രൈം കോമഡി   ചിത്രങ്ങളെ  പൊതുവേ  വിളിച്ചിരുന്ന പേരാണ്  ഈലിംഗ്  കോമഡീസ്   .
ഈ  വിഭാഗത്തിലെ  മികച്ച  മൂന്നു  കൊമഡി  ക്ലാസിക്കുകളെ  ഇവിടെ  പരിചയപ്പെടുത്തുന്നു
.
1.Kind Hearts and Coronets (1949)

ലോകസിനിമയിലെ  തന്നെ  മികച്ച  കോമഡി  ക്ലാസിക്  .
ക്രൈം കൊമഡി എന്റെ  പ്രിയപ്പെട്ട  ഒരു  ജോനര്‍ ആണ് . എന്റെ  അനുഭവത്തില്‍  ഡാര്‍ക്ക്‌  കൊമഡി  കൈകാര്യം  ചെയ്യുന്നതില്‍  ബ്രിട്ടീഷ്‌  ചിത്രങ്ങള്‍  ആണ്  മുന്‍പന്തിയില്‍ .   ഈ  ജോനറിലെ  പകരം  വെക്കാനില്ലാത്ത  ഒരു  ചിത്രമാണ്‌ കൈന്‍ഡ്‌ ഹാര്‍ട്ട്‌സ്  ആന്‍ഡ്‌  കൊറോനെറ്റ്സ്. ദി  ബെസ്റ്റ്

ബ്രിട്ടനിലെ  പത്താമത്തെ  ഡ്യൂക്ക്  ആയ  ലൂയിസ്  മസിനി ജയിലില്‍  തൂക്കുകയര്‍  കാത്തിരിക്കുന്ന  അവസരത്തില്‍  എഴുതുന്ന  ഓര്മ ക്കുറിപ്പുകളിലൂടെയാണ്  ചിത്രം  മുന്നോട്ട്  പോകുന്നത്  . ചിത്രത്തിന്റെ  ഒട്ടുമുക്കാല്‍  ഭാഗങ്ങളും  ഫ്ലാഷ്ബാക്ക് ആയാണ്  കാണിക്കുന്നത് .
 ലൂയിസ്  മസിനിയുടെ  ജനനത്തിനു  മുന്‍പേ  കഥ  പുരോഗമിക്കുന്നു . ബ്രിട്ടനിലെ  അരിസ്ടോക്രാറ്റിക് ഫാമിലി ആയ  ഡാസ്കോയ്ന്‍സിലെ ഏഴാമത്തെ  ഡ്യൂക്കിന്റെ  മകള്‍  ആയിരുന്നു  ലൂയിസിന്റെ  അമ്മ .  ലൂയിസിന്റെ  അമ്മ  ഒരു  പാട്ടുകാരനുമായി  ഒളിചോടുന്നതോടെ  ഡാസ്ക്കോയ്ന്‍സ്  ഫാമിലി  അവരെ  കുടുംബത്തില്‍  നിന്നും  പുറത്താക്കുന്നു .സ്വയം  ഇഷ്ട്ടപ്രകാരം വിവാഹം ചെയ്ത്   ലൂയിസിന്റെ  അച്ഛനും  അമ്മയും  സന്തോഷത്തോടെ  തന്നെ  ജീവിച്ചു . എന്നാല്‍  ലൂയിസിന്റെ  ജനനശേഷം  അച്ഛന്‍  മരണപ്പെട്ടത്  കാര്യങ്ങള്‍  തകിടം  മറിച്ചു.എങ്കിലും ലൂയിസിന്  നല്ല  വിദ്യാഭ്യാസം  കൊടുക്കാന്‍  തന്നെ  അവന്റെ  അമ്മ  തീരുമാനിക്കുന്നു .   ലൂയിസ് നല്ല വിദ്യാഭ്യസം ലഭിച്ചു നല്ലൊരു  യുവാവായി വളര്‍ന്നു   .
ലൂയിസിന്  ഒരു  കരിയര്‍  നേടിക്കൊടുക്കുന്നതിനായി   അവന്റെ അമ്മ  സ്വയമഭിമാനം മാറ്റി വെച്ച്  സഹായത്തിനായി  ഡാസ്ക്കൊയിന്‍സിന്   കത്തെഴുതുന്നു  .എന്നാല്‍  അവരുടെ  മറുപടി   പ്രതികൂലമായിരുന്നു . ലൂയിസ്  ഒരു  തുണിക്കടയില്‍  സഹായി  ആയി  ജോലി  ചെയ്യാന്‍  നിര്‍ബന്ധിതന്‍  ആകുന്നു .  വൈകാതെ  ലൂയിസിന്റെ അമ്മ  മരണക്കിടക്കയില്‍  ആയി  .ഫാമിലി  സെമിത്തേരിയില്‍ തന്നെ  കുഴിച്ചുമൂടണം എന്നായിരുന്നു അമ്മയുടെ  ആഗ്രഹം .ലൂയിസ്  ഇതിനായി  ഡാസ്കൊയ്ന്‍സിന്  കത്തെഴുതുന്നു .എന്നാല്‍  ആ  അപേക്ഷയും   അവര്‍  നിരസിക്കുന്നു  .തന്റെ  അമ്മയോട്  ചെയ്ത  നീതികേട്‌  ലൂയിസില്‍  പ്രതികാര  ചിന്തകള്‍  ഉണര്‍ത്തി .  ചാല്‍ഫോണ്ടിലെ  ഡ്യൂക്ക് പദവി നേടിയെടുക്കാനും   ലൂയിസ്  പദ്ധതിയിടുന്നു . അതിനു  തടസമായി  നിക്കുന്ന   എട്ടു  ഡാസ്ക്കൊയിന്‍സിനെ  കൊലപ്പെടുത്താന്‍  ലൂയിസ്  കളമൊരുക്കുന്നു .

ഓര്‍ത്തു  ചിരിക്കവുന്ന  ഒരുപാടു   നര്‍മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍  ഉണ്ട് . വ്യത്യസ്തമായ  കൊലപാതക  രീതികളും  അത്  വര്‍ണിക്കുന്ന  നരേഷന്‍  രീതിയും  ചിരിയുണര്ത്തുന്നു .ലൂയിസ്   ആയി  അഭിനയിച്ച  ഡെന്നിസ്  പ്രൈസ്  തന്റെ  റോള്‍  മികച്ചതക്കിയപ്പോള്‍  അലെക്  ഗിന്നസ് ആയിരുന്നു  ചിത്രത്തിലെ  ഷോ  സ്റ്റീലര്‍ . എട്ടു  വ്യത്യസ്തമായ  ഡാസ്ക്കൊയിന്‍സ്  ആയി  പുള്ളി  ചിത്രത്തിലുടനീളം  രസിപ്പിച്ചു . മികച്ച  ഒരു  ക്ലൈമാക്സിലൂടെയാണ്  ചിത്രം അവസാനിപ്പിച്ചിരിക്കുന്നത് .
IMDB:8.2/10
RT:   100%

2.The Lavender Hill Mob(1951)

ആദ്യാവസാനം  രസിപ്പിക്കുന്ന  ഒരു  ക്രൈം  കോമഡി .
അലെക്  ഗിന്നസ് .സ്റ്റാന്‍ലി ഹോളോവെ തുടങ്ങിയ  മികച്ച  പ്രതിഭകള്‍  ഒരുമിച്ച  ഈ ഹീസ്റ്റ് ഫിലിം ഒരേസമയം     ത്രില്ലിംഗ്  അനുഭൂതിയും  നര്‍മമുഹൂര്‍ത്തങ്ങളും   സമ്മാനിക്കുന്നുണ്ട് . .

ബാങ്ക്  ക്ലെര്‍ക്ക്‌ ആയ  ഹെന്രി  ഹോളണ്ട്  ഇരുപത്  വര്‍ഷത്തിലേറെയായി  ഗോള്‍ഡ്‌  ബാര്‍  ഡെലിവറിയുടെ  മേല്‍നോട്ടം  വഹിക്കുന്നു  .   പ്രവര്‍ത്തി  പരിചയം  കൊണ്ടും  ആത്മാര്‍ത്ഥത  കൊണ്ടും  ഹെന്രി  ഹോളണ്ട്  മേലധികാരികള്‍ക്കും സഹ പ്രവര്‍ത്തര്‍ക്കും   വിശ്വസ്തന്‍ ആണ് .എന്നാല്‍ യഥാര്‍ത്ഥത്തില്‍  ഹോളണ്ടിന് റിട്ടയര്‍ഡ് ആവുന്നതിനു  മുന്പായി   ഗോള്‍ഡ്‌  ബാര്‍  മോഷ്ട്ടിക്കാന്‍  ഒരു  പെര്‍ഫെക്റ്റ്‌  പ്ലാന്‍  ഉണ്ടായിരുന്നു    .പക്ഷെ  മോഷണ ശേഷം  ഇത്രയും  സ്വര്‍ണം  ബ്രിട്ടനില്‍  നിന്നും  കടത്താന്‍  മാര്‍ഗമില്ലത്തതിനാല്‍   അയാള്‍  ആ  ഉദ്യമത്തിന്  മുതിരുന്നില്ല എന്ന്  മാത്രം .
അങ്ങനെയിരിക്കെ   പെന്റില്‍ബറി  എന്നൊരു  ശില്പി   ഹോളണ്ടിന്റെ  അയല്‍വാസിയായി വരുന്നു . പെന്റില്‍ബറിക്ക്  സ്വന്തമായി  ഒരു  ലോഹവാര്‍പ്പ് ശാല  ഉണ്ട് . ഹോളണ്ടിന്റെ  മനസ്സില്‍   പുതിയ  ചില ആശയങ്ങള്‍  ഉദിച്ചു  .. തന്റെ  പ്ലാന്‍  പൂര്‍ത്തിയാക്കാന്‍  ഇതിലും  നല്ലൊരു  ചാന്‍സ്  ഇനി  കിട്ടില്ലെന്ന്  അയാള്‍ക്ക്  അറിയാം  .. പെന്റില്‍ബറിയുമായി  ചങ്ങാത്തത്തിലായ ഹോളണ്ട് തന്റെ  പ്ലാന്‍  അയാളെ  പറഞ്ഞു മനസിലാക്കുന്നു . ഗോള്‍ഡ്‌ ബാര്‍  മോഷ്ട്ടിച്ചതിനു  ശേഷം  പെന്റില്‍ബറിയുടെ  ഫൌണ്ട്രിയില്‍  വെച്ച് ഈഫല്‍  ടവര്‍  മോഡലുകളാക്കി ബ്രിട്ടനില്‍ നിന്നും   കടത്താനാണ്   തീരുമാനം   . സഹായത്തിനായി രണ്ടു  ചെറുകിട കള്ളന്മാരെയും  റിക്രൂട്ട്  ചെയ്യുന്നു . ഇനി  തന്റെ  പ്ലാന്‍  പിഴവുകള്‍  കൂടാതെ  നടപ്പിലക്കുകയെ  വേണ്ടൂ  ..1 മില്യണ്‍  പൌണ്ട്  വിലമതിക്കുന്ന  ഗോള്‍ഡ്‌ ബാര്‍  ഒരു സംശയവും  കൂടാതെ  കടത്താന്‍  ഇവര്‍ക്ക്  കഴിയുമോ  എന്ന് കണ്ടറിയുക .

തീര്‍ച്ചയായും കണ്ടിരിക്കേണ്ട  ഒരു  ഹീസ്റ്റ്  കൊമഡി  ത്രില്ലെര്‍ .
IMDB:7.8/10
RT:100%

3.The Ladykillers (1955)

ഒരു  കമ്പ്ലീറ്റ്  എന്റര്‍ടൈനര്‍ . പൊട്ടിച്ചിരിപ്പിക്കുന്ന  മറ്റൊരു  ബ്രിട്ടിഷ്  കൊമഡി  ചിത്രം
വൃദ്ധയായ  ഒരു   സ്ത്രീ കാരണം    ബാങ്ക്  റോബറി  തകിടം  മറിയുന്നത്  ആണ്  ചിത്രത്തിന്റെ  പ്രമേയം  .. ചിത്രത്തിലെ  കഥാപാത്രങ്ങളുടെ  കാര്‍ടൂണിഷ് അവതരണം  ചിത്രത്തെ  കൂടുതല്‍  ആസ്വാദകരം ആക്കുന്നു .

മിസിസ്  വില്‍ബര്‍ഫോര്‍സ്   അസാധാരണ  സ്വഭാവം  പ്രകടിപ്പിക്കുന്ന  ഒരു  വൃദ്ധയാണ്  .. റെയില്‍വേ ടണലിന് സമീപമുള്ള  വലിയ  വീട്ടില്‍  തനിച്ചു  താമസിക്കുന്ന  മിസിസ്  വില്‍ബര്‍ഫോര്‍സ് അയല്‍പക്കത്ത്  അസ്വഭാവികമായി  പലതും  നടക്കുന്നതായി  സങ്കല്‍പ്പിച്ചു  തൊട്ടടുത്ത  പോലിസ്  സ്റ്റേഷനില്‍  റിപ്പോര്‍ട്ട്  ചെയ്യുന്നത്   പതിവായിരുന്നു ..ക്രമേണ  പോലീസുകാര്‍ക്ക്  ഇവര്‍  ഒരു  തലവേദനയാകുന്നു .

അങ്ങനെയിരിക്കെ  ഒരു  സായാഹ്നത്തില്‍  മിസിസ്  വില്‍ബര്‍ഫോര്‍സ്  വീട്ടില്‍  തനിച്ചിരിക്കെ പുറത്ത്  ഡോര്‍ ബെല്‍ മുഴങ്ങുന്നു  . പുറത്ത്  മധ്യവയസ്കന്‍  ആയ  ഒരു  അപരിചിതന്‍  ആയിരുന്നു .തന്റെ  പേര്  പ്രൊഫസര്‍  മാര്‍ക്കസ്  ആണെന്നും   മുറി വാടകക്ക്  കൊടുക്കാന്‍  ഉണ്ടെന്നറിഞ്ഞ്  വന്നതാണെന്നും അയാള്‍  പറയുന്നു .താന്‍  ഒരു  മ്യുസിഷന്‍  സംഘത്തിലെ  അംഗമാണെന്നും തനിക്കും  സുഹൃത്തുക്കള്‍ക്കും  മ്യൂസിക്  പ്രാക്റ്റിസ്‌  ചെയ്യാന്‍  ആണ്  മുറി  എടുക്കുന്നതെന്നും അയല്‍  മിസിസ്  വില്‍ബര്‍ഫോര്സിനെ  ബോധ്യപ്പെടുതുന്നു      .യഥാത്ഥത്തില്‍  അവര്‍  കുപ്രസിദ്ധരായ  ഒരു  ക്രിമിനല്‍  ഗാംഗ്  ആയിരുന്നു .മോഷണത്തിനായുള്ള  ഒരു  ഇടത്താവളം ആയിരുന്നു  മിസിസ്  വില്‍ബര്‍ഫോര്‍സിന്റെ  വീട് . നിഷ്കളങ്കയായ  മിസിസ്  വില്‍ബര്‍ഫോര്‍സ്  അവര്‍  പറഞ്ഞതെല്ലാം  വിശ്വസിക്കുന്നു  . പ്രൊഫസര്‍  മാര്‍ക്കസിന്റെയും  കൂട്ടരുടെയും  പദ്ധതികള്‍  പിഴവില്ലാത്തതായിരുന്നു  .എന്നാല്‍  അവര്‍ക്ക്  പറ്റിയ  ഒരു  വലിയ  മിസ്റ്റെക്  ആയിരുന്നു  മിസിസ്  വില്‍ബര്‍ഫോര്സിനെ  കണ്ടു  മുട്ടിയത് .

 പ്രോഫെസര്‍  മാര്‍ക്കസിന്റെ  വേഷത്തില്‍  അലെക്  ഗിന്നസ്  മികച്ചു  നിന്നപ്പോള്‍  മിസിസ്  വില്‍ബര്‍ഫോര്‍സിനെ  അവതരിപ്പിച്ച കാത്തി  ജോണ്സണും  ഒപ്പത്തിനൊപ്പമുള്ള  പ്രകടനം  കാഴ്ച  വെചു  . ഈ  ചിത്രത്തിന്റെ  റീമേക്ക്  2004 ഇല്‍  ഇറങ്ങിയിരുന്നു  . മികച്ച  നര്‍മമുഹൂര്‍ത്തങ്ങള്‍  ഉള്ള  ഒറിജിനല്‍ ബ്രിട്ടിഷ്  വേര്‍ഷന്‍ തന്നെ  കാണാന്‍  ശ്രമിക്കുക .
IMDB:7.8/10

RT:  100%
__________________________
 . ഈ  ചിത്രങ്ങളെല്ലാം  വ്യക്തമായ  പ്ലാന്‍ പ്രകാരമുള്ള  ക്രൈം ആണ്  മെയിന്‍  പ്ലോട്ട്  . അതിനിടയില്‍  ഉണ്ടാകുന്ന  കോമഡികള്‍  വളരെ   രസകരമായി  അവതരിപ്പിച്ചിരിക്കുന്നു  അലെക്  ഗിന്നസ്  എന്ന  ജീനിയസ്  മൂന്നു  ചിത്രത്തിലും  പ്രധാന  വേഷം  കൈകാര്യം  ചെയ്തിട്ടുണ്ട് .
 മൂന്ന്   ചിത്രങ്ങളും  മസ്റ്റ്‌വാച്ച്  ഗണത്തില്‍  പെടുത്താവുന്നവയാണ്  .

No comments:

Post a Comment