Thursday, 21 May 2015

A Perfect World(1993)

തൊണ്ണൂറുകളിലെ  ശക്ത സാനിധ്യമായ  കെവിന്‍ കോസ്റ്റ്നറെ നായകനാക്കി  ക്ലിന്റ്  ഈസ്റ്റ്‌വുഡ്  സംവിധാനം  ചെയ്ത  ചിത്രമാണ്  എ  പെര്‍ഫക്റ്റ്  വേള്‍ഡ് . സംവിധാനത്തിന്  പുറമേ  സപ്പോര്‍ട്ടിംഗ്  റോളിലും  ഈസ്റ്റ്‌വുഡ്  പ്രത്യക്ഷപ്പെടുന്നുണ്ട് ചിത്രത്തിൽ .ഒരസാധാരണ  റിലേഷന്‍ഷിപ്പ്  ആണ്  ചിത്രം  വിഷയമാക്കിയിരിക്കുന്നത്.
ബുച്ച് ഹെയ്നെസ്  (കെവിന്‍ കോസ്റ്റ്നര്‍ ) സഹതടവുകാരനായ  ജെറി  പഗിന്റെ  കൂടെ  ജയില്‍  ചാടുന്ന  രംഗത്തോടെയാണ്  ചിത്രം  തുടങ്ങുന്നത് . ഇതേ  സമയം  മറ്റൊരിടത്ത് എട്ടു  വയസുകാരന്‍  ഫിലിപ് ഹാലോവീന്‍  ആഘോഷിക്കുന്ന  മറ്റു  കുട്ടികളെയും  നോക്കി  നില്‍ക്കുകയാണ് .ഫിലിപ്പിന്റെ  അമ്മ  അവരുടെ  മത  വിശ്വാസപ്രകാരം  ഹാലോവീന്‍  ക്രിസ്മസ് ഒന്നും  ആഘോഷിക്കാന്‍  അനുവദിക്കാറില്ല  . പോലിസിന്റെ   കണ്ണ് വെട്ടിക്കാനായി  ജയിൽ പുള്ളികൾ ഫിലിപ്പിന്റെ വീട്ടില്‍  അതിക്രമിച്ചു കയറുന്നതോടെ രംഗം വഷളാവുന്നു  . ശബ്ദം  കേട്ട്  അയല്‍ക്കാര്‍  ഓടികൂടുന്നതോടെ  രക്ഷപ്പെടാനായി  ഫിലിപ്പിനെയും  കൊണ്ട് ഇരുവരും  കടന്നു  കളയുന്നു . 
കുറ്റവാളികളെ  പിടികൂടാനും  കുട്ടിയെ  രക്ഷിക്കാനുമായി ടെക്സാസ്  റേഞ്ചര്‍  റെഡ് ഗാരെറ്റ് (ക്ലിന്റ്  ഈസ്റ്റ്‌വുഡ് ),പുതുതായി  ജോയിന്‍  ചെയ്ത  ക്രിമിനോളജിസ്റ്റ് സാലി  ഗെര്ബെര്‍ ,എഫ് ബി ഐ ഷാര്‍പ്  ഷൂട്ടര്‍ ബോബി  ലീ  എന്നിവര്‍  പുറപ്പെടുന്നു .വളരെ കാലം   എക്സ്പീരിയന്‍സ് ഉള്ള  റെഡ്  ഗാരെറ്റിനു  ബുചിനെ  അറിയാം  . ബുചിനു   ആദ്യമായി ശിക്ഷ  വാങ്ങിച്ചു  കൊടുത്ത  ഓഫിസര്‍  ആയിരുന്നു  റെഡ്  ഗാരെറ്റ് .ബുച്ച് ക്രിമിനല്‍  ആയെങ്കില്‍  അതില്‍  തനിക്കും ഒരു  പങ്കുണ്ടെന്ന്  റെഡ്  ഗാരെറ്റ്  വിശ്വസിക്കുന്നു .
ഇതേ  സമയം  ഫിലിപ്  അപരിചിതര്‍ക്കൊപ്പം   യാത്ര  തുടരുകയാണ് . ഫിലിപ്പിന്  ഇതെല്ലാം  പുതിയ  അനുഭവമാണ്  ..കാര്‍  ചെസിംഗ് ഒക്കെയായി  ഒരു  ത്രില്‍  റൈഡ്  അനുഭവം  ആണ്  ഫിലിപ്പിന്  ഈ യാത്ര . പക്ഷെ  ജെറിയുടെ  പെരുമാറ്റം  ഫിലിപ്പിനെ  പേടിപ്പിക്കുന്നുമുണ്ട് .
ആദ്യം  മുതലേ  ജെറിയുടെ  പെരുമാറ്റം ബുച്ചിനു  ഇഷ്ട്ടമല്ല . ഫിലിപ്പിനെ  തട്ടിക്കൊണ്ടു വരേണ്ട  സാഹചര്യം  ഉണ്ടാക്കിയതിനു  ജെറിയോട്  ബുച്ചിനു  നീരസവുമുണ്ട് .അങ്ങനെയിരിക്കെ  ഫിലിപ്പിനോടുള്ള  ജെറിയുടെ  പെരുമാറ്റം  അതിര്  കടന്നപ്പോള്‍  ജെറിയെ എന്നെന്നേക്കുമായി  ഒഴിവാക്കി ബുച്ച്  ഫിലിപ്പിനോടോത്ത്  യാത്ര  തുടരുന്നു.
യാത്രയില്‍  ഫിലിപ്പും  ബുച്ചും  ഒരുപാട്  അടുക്കുന്നു .അച്ഛനില്ലാതെ  വളര്‍ന്ന  ഫിലിപ്പ്  തന്നെ  ഒരു  അച്ഛന്റെ  സ്ഥാനത്  ആണ്  കാണുന്നത്  എന്ന് ബുച്ചിനു  മനസിലാകുന്നു .ആ  എട്ടു  വയസുകാരന്റെ  ആഗ്രഹങ്ങള്‍  സാധിച്ചു  കൊടുത്തു  കൊണ്ട്  തനിക്കു  കിട്ടാതെ  പോയ  പിതൃ സ്നേഹം  ബുച്ച് തന്റേതായ  രീതിയില്‍  ഫിലിപ്പിന്  കൈ മാറുന്നു .റെഡ്  ഗരെറ്റും  സംഘവും  ബുച്ചും  ഫിലിപ്പും  സഞ്ചരിച്ച  വഴികളിലൂടെ  പിറകെ  തന്നെ  ഉണ്ടായിരുന്നു .
പിന്നീട്  നാടകീയമായ   മുഹൂര്‍ത്തങ്ങളിലൂടെ  കടന്നു  പോകുന്ന  ചിത്രം  വളരെ  ടച്ചിംഗ്  ആയ  അനുഭവം  പ്രേക്ഷകര്‍ക്ക്‌  നല്‍കി കൊണ്ടാണ്  അവസാനിക്കുന്നത് . 
ഒരു  പക്ഷെ  കെവിന്‍  കോസ്റ്റ്നറിന്റെ  കരിയറിലെ  തന്നെ  മികച്ച  കഥാപാത്രം  ആയിരിക്കും  ഇതിലെ  ബുച്ച്  ഹെയ്ന്‍സ് .ക്ലൈമാക്സിലെ  പ്രകടനങ്ങള്‍ എല്ലാം  വളരെ  മികച്ചു  നിന്നു. ഫിലിപ്പിനെ  അവതരിപ്പിച്ച  ബാലതാരവും  മികച്ച  പ്രകടനമാണ്  കാഴ്ച  വെച്ചത്  . സപ്പോര്‍ട്ടിംഗ്  താരമായും  തനിക്കു  തിളങ്ങാന്‍  ആകുമെന്ന്   ക്ലിന്റ്  ഈസ്റ്റ്‌വുഡ് ഈ  ചിത്രത്തിലൂടെ  കാണിച്ചു  തന്നു . ഓർമയിൽ തങ്ങുന്ന ഒരുപിടി നിമിഷങ്ങൾ ചിത്രം സമ്മാനിക്കുന്നുണ്ട് .
തീര്ച്ചയായും  കണ്ടിരിക്കേണ്ട ഒരു ക്രൈം ഡ്രാമ ത്രില്ലെര്‍ ആണ് എ  പെര്‍ഫെക്റ്റ്‌  വേള്‍ഡ് 

IMDB: 7.5/10
RT: 81%

No comments:

Post a Comment