Saturday, 23 May 2015

Dollars Trilogy


സെര്‍ജിയോ  ലിയോണിന്റെ  ലോക പ്രശസ്ത സ്പാഗെട്ടി  വെസ്റ്റേണ്‍  ചിത്രങ്ങളായ എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളര്‍ ,ഫോര്‍  എ  ഫ്യൂ ഡോളര്‍ മോര്‍ ,ഗുഡ്  ബാഡ് ആന്‍ഡ്‌  അഗ്ലി  എന്നീ  ചിത്രങ്ങളെയാണ്  ഡോളര്‍  ട്രിളോജി / മാന്‍  വിത്ത്‌ നോ നെയിം ട്രിളോജി എന്ന്  വിശേഷിപ്പിക്കുന്നത് .ട്രിളോജി  എന്ന്  വിളിക്കുന്നുണ്ടെങ്കിലും  കഥയില്‍  കാര്യമായ  സാമ്യങ്ങള്‍  ഒന്നും  കാണാന്‍  കഴിയില്ല . 3  ചിത്രത്തിലും  ക്ലിന്റ്  ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച    ഒരേ  സ്വഭാവമുള്ള    നായക കഥാപാത്രം  ആണ് ഇത്  മൂന്നിനെയും ബന്ധിപ്പിക്കുന്ന   ഒരു  കോമണ്‍  ഫാക്ടര്‍ . പേര് വെളിപ്പെടുത്താത്ത  കഥാപാത്രമാണെങ്കിലും മൂന്നു  ചിത്രത്തിലും   യഥാക്രമം ജോ ,മാന്‍കൊ ,ബ്ലോണ്ടി എന്നീ വിളിപേരുകള്‍  പരാമര്‍ശിക്കുന്നുണ്ട് . ഡോളര്‍ ട്രിളോജിയുടെ വിജയത്തിന് ഇതിലെ  ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ വഹിച്ച  സ്ഥാനം  ചെറുതല്ല .

 . 

A Fistful of Dollars (1964)
_____________________

അകിറ  കുറസോവയുടെ  'യോജിമ്പോ 'എന്ന  സമുറായ്  ക്ലാസിക്കിന്റെ  റീമേക്ക്  ആയിരുന്നു  എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളര്‍ .യോജിമ്പോയെ  വളരെ    സ്റ്റൈലിഷ്  ആയ  ഒരു  വെസ്റ്റേണ്‍  ചിത്രമാക്കി  ഒരുക്കാന്‍    ലിയോണിനു  സാധിച്ചു . ക്ലിന്റ്  ഈസ്റ്റ്‌വൂഡ്  എന്ന നടനെ  അന്താരാഷ്ട്ര  തലത്തില്‍  ശ്രദ്ധിക്കാന്‍  തുടങ്ങിയത്  ഈ  ചിത്രം  മുതല്‍  ആയിരുന്നു . ചിത്രത്തിലെ  മികച്ച  ബാക്ക്ഗ്രൌണ്ട്  മ്യൂസിക്കിന്റെ  അകമ്പടിയോടെയുള്ള  പല  രംഗങ്ങളും  വീണ്ടും  വീണ്ടും  കാണാന്‍  താല്പര്യം  ജനിപ്പിക്കുന്നവയാണ് .

മെക്സിക്കന്‍  അതിര്‍ത്തിക്കടുത്തുള്ള  സാന്‍  മിഗ്വല്‍ എന്ന  പട്ടണത്തിലേക്ക്  ഒരു  അപരിചിതന്‍  (ക്ലിന്റ്  ഈസ്റ്റ്‌വുഡ് ) എത്തുന്നു .   4 പേരെ  കൊല്ലുന്നതോടെ  അയാളുടെ  വേഗതയും  കൃത്യതയും  അവിടെ  സംസാര വിഷയമാകുന്നു .   ടൌണിന്റെ  നിയന്ത്രണം ഏറ്റെടുക്കുവാനായി   അവിടെയുള്ള  രണ്ടു  ഫാമിലികള്‍  തമ്മിലുള്ള  പോരാട്ടങ്ങളെ  പറ്റി സത്ര നടത്തിപ്പുകാരനില്‍ നിന്നും  അയാള്‍  അറിയുന്നു . ഡോണ്‍  മിഗ്വല്‍ ,എസ്റ്റബാന്‍ ,രാമോണ്‍ എന്നീ     റോജോ  സഹോദരന്മാര്‍  ഒരു  ഭാഗത്തും ജോണ്‍  ബാക്സ്റ്ററിന്റെ ഷെരിഫ്  ഫാമിലി  മറുഭാഗത്തും .രണ്ടു  കൂട്ടരും തന്നെ  അവരുടെയൊപ്പം  ചേര്‍ക്കാന്‍  ശ്രമിക്കുമെന്നറിയാവുന്ന  അയാള്‍  രണ്ടു  ഭാഗത്തും  നിന്ന്  കളിക്കാന്‍ തുടങ്ങുന്നു . അങ്ങനെയിരിക്കെ  മെക്സിക്കന്‍  പട്ടാളക്കാര്‍  ഗോള്‍ഡ്‌  ട്രാന്‍സ്പോര്‍ട്ട്  ചെയ്യുന്നുണ്ടെന്നരിയുന്ന  രാമോണ്‍  പട്ടാളക്കാരെ  പതുങ്ങിയിരുന്നു  കൂട്ട  കുരുതി  നടത്തുന്നു . എന്നാല്‍ ഇതെല്ലാം  കണ്ടു  കൊണ്ടിരുന്ന  അപരിചിതന്‍ ഗോള്‍ഡ്‌  സ്വന്തമാക്കാനുള്ള  പദ്ധതികള്‍  തയ്യാറാക്കുന്നു . ഇതിനോടൊപ്പം  തന്നെ  രാമോണ്‍  തടവില്‍  പാര്‍പ്പിച്ച  ഒരു  സ്ത്രീയെ  അവളുടെ  ഭര്‍ത്താവിന്റെയും കുട്ടിയുടെയും  പക്കലേക്ക്  എത്തിക്കാനും  അയാള്‍  ശ്രമിക്കുന്നു .

ക്ലിന്റ്  ഈസ്റ്റ്‌വുഡ്  എന്ന നടനെ  ഏറ്റവും  സ്റ്റൈലിഷ്  ആയി  കണ്ടത്  ഈ  ചിത്രത്തില്‍  ആണ് . ഒരുപാടു  മികച്ച  സംഭാഷണങ്ങളും  കോരിത്തരിപ്പിക്കുന്ന  രംഗങ്ങളുമുണ്ട്  ചിത്രത്തില്‍ . രാമോണ്‍  ആയി  അഭിനയിച്ച     Gian Maria Volonte യും  നന്നായിരുന്നു .യോജിമ്പോ  കണ്ട  പ്രേക്ഷകരാണ്  നിങ്ങള്‍  എങ്കില്‍  കൂടിയും  ഈ  ചിത്രം  നിങ്ങള്‍ക്കിഷ്ട്ടപ്പെടും .

കുറഞ്ഞ  ബജറ്റില്‍  ഒരുക്കിയ  ചിത്രം പക്ഷെ  വലിയ  വിജയമായിരുന്നു  ബോക്സ്‌ഓഫിസില്‍ . ഒരു  നിമിഷം  പോലും  ബോറടിപ്പിക്കാത്ത  ഒരു  മികച്ച  എന്റര്‍ടൈനര്‍ .

IMDB: 8.1/10
RT: 98%

For a Few Dollars More(1965)
________________________

എ ഫിസ്റ്റ്ഫുള്‍  ഓഫ് ഡോളര്‍ ഇറങ്ങി ഇറ്റലിയില്‍  വിജയമായി കൊണ്ടിരിക്കുമ്പോള്‍  തന്നെ  അടുത്ത  പ്രോജെക്റ്റിനു  ലിയോണ്‍  പദ്ധതികള്‍  ആരംഭിച്ചിരുന്നു .ഈ ചിത്രത്തിലും  ഈസ്റ്റ്‌വുഡിനെ അഭിനയിപ്പിക്കാന്‍  സമ്മതിപ്പിക്കണം . ലിയോണിനൊപ്പം  അഭിനയിച്ച കഴിഞ്ഞ  ചിത്രം  കാണാതെ  മറ്റൊരു  ചിത്രത്തില്‍  അഭിനയിക്കാന്‍  ഈസ്റ്റ്‌വുഡ്  തയ്യാറായിരുന്നില്ല . അമേരിക്കന്‍  വേര്‍ഷന്‍  ഇറങ്ങിയിട്ട്  പോലുമില്ലായിരുന്നു  അന്ന് . അണിയറ  പ്രവര്‍ത്തകര്‍  ഒരു  ഇറ്റാലിയന്‍  ഭാഷാ പ്രിന്റ്‌  ഈസ്റ്റ്‌വുഡിന്  എത്തിച്ചു  കൊടുക്കുകയുണ്ടായി . തന്റെ  സുഹൃത്തുകള്‍ക്കൊപ്പം  ചിത്രം  കണ്ട  ഈസ്റ്റ്‌വുഡിന്  ഭാഷ ഒന്നും  മനസിലായെങ്കിലും  ചിത്രം  വളരെ  ഇഷ്ട്ടപ്പെട്ടു . വൈകാതെ  തന്നെ  നെക്സ്റ്റ്  പ്രോജക്റ്റില്‍  അഭിനയിക്കാന്‍  സമ്മതം മൂളുകയും  ചെയ്തു .
ആദ്യ  ഭാഗതിനെക്കാള്‍  വലിയ  വിജയമായിരുന്നു  ഈ  ചിത്രം  കൈവരിച്ചത് . കഴിഞ്ഞ  ചിത്രം  പോലെ  തന്നെ  മികച്ച ബാക്ഗ്രൌണ്ട്  സ്കോറും  സംഭാഷണങ്ങളുമെല്ലാം  ഇതിലും  ഉണ്ടായിരുന്നു . ആദ്യ  പാര്‍ട്ടില്‍  ഒരു  ഗണ്‍ ഫൈറ്റര്‍  മാത്രമായിരുന്നു  ഈസ്റ്റ്‌വുഡ്  അവതരിപ്പിച്ച  കഥാപാത്രം  എങ്കില്‍  ഇതവണ  ഒരു  ബൌണ്ടി  ഹണ്ടര്‍  കൂടിയാണ്  . ക്ലിന്റ്  ഈസ്റ്റ്‌വൂഡിനൊപ്പം  ഇത്തവണ  ലീ വാന്‍ ക്ലീഫും  സ്ക്രീന്‍  പങ്കിടുന്നുണ്ട്‌ .മാന്‍കൊ എന്നാണ്  ഈസ്റ്റ്‌വുഡിന്റെ  കഥാപാത്രത്തെ  ചിത്രത്തില്‍  അഭിസംബോധന  ചെയ്യുന്നത് .

എല്‍ ഇന്‍ഡിയോ  എന്ന  കുപ്രസിദ്ധനായ  കൊള്ളത്തലവനെ പിടികൂടാനായി   മാന്‍കൊ ,   കേണല്‍  ഡഗ്ലസ് ബാള്‍ട്ടിമോര്‍    എന്നീ  ബൌണ്ടി  ഹണ്ടര്‍സ് ഒരുമിക്കുന്നു .  മുന്‍പ്  മറ്റൊരു  ബൌണ്ടി  ഹണ്ടിംഗിനിടയില്‍  ആയിരുന്നു   ഇരുവരും കണ്ടു  മുട്ടിയത് . കേണല്‍  ഡഗ്ലസ്  പിന്തുടര്‍ന്ന  ടാര്‍ഗെറ്റിനെ  ലക്ഷ്യമാക്കി  മാന്‍കൊ  എത്തുന്നതോടെ  ഇരുവരും  ആദ്യമൊന്നു  കോര്‍ത്തെങ്കിലും  പിന്നീട്  എല്‍  ഇന്‍ഡിയോ  എന്ന ശക്തനായ കൊള്ളക്കാരനെ  നേരിടുന്നതിനായി  ഒരുമിച്ചു  പ്രവര്‍ത്തിക്കാന്‍  തീരുമാനിക്കുകയായിരുന്നു . മാന്‍കൊ  സംഘത്തില്‍  ഒരാളായി  ഇന്‍ഡിയോയുടെ  വിശ്വാസം  പിടിച്ചു  പറ്റുന്നു . ഇന്‍ഡിയോ  വളരെ  അപകടകാരിയാണെന്ന്  മാന്‍കൊ  കുറഞ്ഞ  നാളുകള്‍  കൊണ്ട് തന്നെ  മനസിലാക്കുന്നു . അങ്ങനെയിരിക്കെ  എല്‍ പാസോയിലെ ബാങ്ക്  കൊള്ളയടിക്കാന്‍  ഇന്‍ഡിയോ  പദ്ധതിയിടുന്നു . കൊള്ളയടിച്ച  സേഫ്  തുറക്കാന്‍  കഷ്ട്ടപ്പെടുന്ന  ഇന്‍ഡിയോയെ  സഹായിച്ചു  കൊണ്ട്  കേണല്‍  ഡഗ്ലസും സംഘത്തില്‍  കയറി  പറ്റുന്നു . മാന്‍കോയും  ഡഗ്ലസും  ബാങ്ക്  മണി കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ  പിടിയിലാകുന്നു . ഒരുപാട്  മര്‍ദനമേറ്റ്  അവശരായ അവരെ  മോചിപ്പിക്കാന്‍ വന്ന  ആളെ  കണ്ടു  അവര്‍  അത്ഭുതപ്പെടുന്നു  .  എല്‍  ഇന്‍ഡിയോയുടെ വലം  കൈയ്യായ  നിനോ . എല്‍  ഇന്‍ഡിയോ യുടെ  പദ്ധതി എന്താണെന്നു  ഒരു  പിടിയുമില്ലാതെ  ഇരുവരും  അവിടെ നിന്ന്  രക്ഷപ്പെടുന്നു . പിന്നീട്  രസകരമായ  മുഹൂര്‍ത്തങ്ങളിലൂടെ  കഥ  സഞ്ചരിക്കുന്നു .

മുന്‍ചിത്രത്തെ   പോലെ  തന്നെ ഒരു  ഈസ്റ്റ്‌വുഡ് ഷോ  ആയിരുന്നു ഈ  ചിത്രവും . ലീ വാന്‍  ക്ലീഫ്  കേണല്‍  ഡഗ്ലസായി  മികച്ചു  നിന്നപ്പോള്‍  ഇത്തവണയും  വില്ലന്‍  വേഷം  മനോഹരമാക്കാന്‍  Gian Maria Volonte ക്ക് സാധിച്ചു .
എ ഫിസ്റ്റ് ഫുള്‍  ഓഫ്  ഡോളറും  ,ഫോര്‍  എ ഫ്യൂ  മോര്‍  ഡോളറും  ഇറ്റലിയില്‍  വന്‍  ഹിറ്റ്  ആയിരുന്നെങ്കിലും  1967 ഇല്‍ ഗുഡ് ബാഡ് ആന്‍ഡ്‌  അഗ്ലി യുടെ  US റിലീസിന്  ശേഷമാണു  വേള്‍ഡ്  വൈഡ്  ശ്രദ്ധിക്കപ്പെട്ടത് .ബാക്കിയെല്ലാം  ചരിത്രം .

IMDB:8.3/10
RT:94%


The Good ,the Bad and the Ugly (1966)
_______________________________

ദി ഗുഡ് ദി ബാഡ് ആന്‍ഡ്‌ ദി അഗ്ലി യെ  കുറിച്ച്  കേട്ടിട്ടില്ലാത്തവര്‍   വിരളമായിരിക്കും .1966 ഇല്‍ ഇറങ്ങിയ ഈ   സ്പഗെട്ടി  വെസ്റ്റേണ്‍  ഇതിഹാസം  ,ട്രിളോജിയിലെ ഏറ്റവും  മികച്ചതായി  അറിയപ്പെടുന്നു . ചിത്രത്തിന്റെ  പോപുലാരിറ്റിക്ക് ഇതിലെ  ബാക്ഗ്രൌണ്ട് മ്യൂസിക്‌  വഹിച്ച  പങ്ക്  ചെറുതല്ല.  മറ്റു  രണ്ടു  ചിത്രങ്ങളുടെ  പ്രീക്വല്‍  ആണ്  ഇതെന്നൊരു  വാദമുണ്ട് .     ഇപ്പോഴും  imdb ടോപ്‌ 250 യില്‍  എട്ടാം  സ്ഥാനം  അലങ്കരിക്കുന്നു  ഈ ചിത്രം . ക്ലിന്റ്  ഈസ്റ്റ്‌വുഡ് ,ലീവാന്‍  ക്ലീഫ് .എലി വാല്ലച്  എന്നിവരാണ്‌  ടൈറ്റില്‍ സൂചിപ്പിക്കുന്ന ഗുഡ് , ബാഡ് ,അഗ്ലി  എന്നീ റോളുകളില്‍ സ്ക്രീനില്‍  പ്രത്യക്ഷപ്പെടുന്നത് .

അമേരികന്‍  അഭ്യന്തരയുദ്ധകാലഘട്ടത്തില്‍  ബ്ലോണ്ടി (ഗുഡ് ),ടുകോ (അഗ്ലി ) ഏഞ്ചല്‍ ഐസ് (ബാഡ് ) എന്നീ  ഗണ്‍ ഫൈറ്റര്‍സ് കാണാതായ  നിധി  തേടി  പോകുന്നതാണ്  ചിത്രത്തിന്റെ  ഇതിവൃത്തം .  ടുകോ യും  ബ്ലോണ്ടിയും  ഒരുമിച്ചാണ്  യാത്രയെങ്കിലും  രണ്ടു  പേര്‍ക്കും  പരസ്പരവിശ്വാസം ഇല്ല .ഇവര്‍  തമ്മിലുള്ള  ക്യാറ്റ്  ആന്‍ഡ്‌  മൗസ്  ഗെയിം  ആണ്  ചിത്രത്തെ  രസകരമാക്കുന്നത് .ഏഞ്ചല്‍ ഐസ്  ഇടക്കൊക്കെ  ഇവരുടെ  കുറുകെ  വരുന്നുണ്ട് . നിധി  തേടിയുള്ള  മൂവരുടെയും  അഡ്വഞ്ചറുകള്‍ക്കിടയില്‍  ഒട്ടനേകം  ഓര്‍മയില്‍  തങ്ങി നില്‍ക്കുന്ന   രംഗങ്ങള്‍  ചിത്രം  സമ്മാനിക്കുന്നുണ്ട് .ചിത്രത്തിന്റെ  കഥയിലേക്ക്  അധികം  കടക്കുന്നില്ല  .എന്തെന്നാല്‍  ഇത്  പറഞ്ഞരിയേണ്ട  ഒന്നല്ല ..അനുഭവിച്ചറിയേണ്ട  ചിത്രമാണ്‌ .

ക്ലിന്റ്  ഈസ്റ്റ്‌വുഡ് പതിവ്  പോലെ  തനതായ മാനറിസങ്ങളിലൂടെ  തന്റെ  റോള്‍  അനശ്വരമാക്കിയപ്പോള്‍  ലീവാന്‍  ക്ലീഫും ഏഞ്ചല്‍ ഐസ്  ആയി  മികച്ചു  നിന്നു . എന്നാല്‍ ചിത്രത്തില്‍ ഏറ്റവും  മികച്ചു  നിന്നത്  അഗ്ലി  ആയി  അല്ലെങ്കില്‍  ടുകോ  ആയി  അഭിനയിച്ച  എലി  വാല്ലച്  ആണ് .പുള്ളിയുടെ  ചിരിയും  സംഭാഷണങ്ങളും  ഭാവങ്ങളും  ഒക്കെയും  ആ  കഥാപാത്രത്തിന്റെ  മാറ്റ്  കൂട്ടി . 

ചിത്രം  കണ്ട  ഒരാള്‍ക്കും  ഇതിന്റെ  ക്ലൈമാക്സ്‌  ജന്മത്  മറക്കാന്‍  കഴിയില്ല . 50  വര്‍ഷങ്ങള്‍ക്കിപ്പുറവും  ആ  ക്ലൈമാക്സ്‌  ഒരു  അത്ഭുതമായി നില  കൊള്ളുന്നു . ആക്ടിംഗ് ,സംവിധാനം ,ബാക്ഗ്രൌണ്ട് സ്കോര്‍ , ക്ലൈമാക്സ്‌  തുടങ്ങി  എല്ലാം  കൊണ്ടും  മികച്ചു  നില്‍ക്കുന്ന  ഒരപൂര്‍വ  വെസ്റ്റേണ്‍  ക്ലാസിക് .

ഞാന്‍  വീണ്ടും  വീണ്ടും  കാണുന്ന  ചിത്രങ്ങളില്‍  ഒന്നാണ്  ദി ഗുഡ് ദി  ബാഡ്  ആന്‍ഡ്‌  ദി അഗ്ലി . ഇതിനു  ഒരു  കൊറിയന്‍  റീമേക്ക്  ഉണ്ട്  .ഒറിജിനലിന്റെ  ഏഴയലത്ത്  വരില്ലെങ്കിലും  കൊള്ളാവുന്ന  ചിത്രം  തന്നെയാണ്  അതും . 

ഒരു കാരണവശാലും  മിസ്‌  ആക്കരുത്  ഈ  ചിത്രം . 

IMDB: 8.9/10 
RT: 97% 
______________________________________________________________________
ഡോളര്‍  ട്രിളോജി  യിലെ  മൂന്നു  ചിത്രവും  കണ്ടിരിക്കെണ്ടത്  തന്നെയാണ് . ട്രിളോജി എന്ന്  കേട്ട് ഒന്ന്  മറ്റൊന്നിന്റെ  തുടര്‍ച്ചയാണെന്ന്  തെറ്റിദ്ധരിക്കണ്ട .  മൂന്നും തമ്മില്‍  കഥാപരമായി ഒരു  ബന്ധവുമില്ല . 

No comments:

Post a Comment