The Gauntlet(1977)
ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്തഭിനയിച്ച മുഴുനീള ആക്ഷന്‍ ചിത്രമാണ് The Gauntlet. ആഴമേറിയ കഥയോ കഥാപാത്രങ്ങളോ ഇല്ലാത്ത ഒരു പോപ്കോണ്‍ ചിത്രം . ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ഈ ചിത്രം ക്രിടിക്ക്സിന്റെ ഇടയില്‍ നിന്നും വിമര്‍ശനം ഉണ്ടാകുമെന്ന് ഈസ്റ്റ്‌വുഡിന് നേരത്തെ തന്നെ അറിയാമായിരുന്നു .പ്രശസ്ത നിരൂപകന്‍ റോജര്‍ എബാര്‍ട്ട് പറഞ്ഞത് ഇങ്ങനെ ആയിരുന്നു "ഈ ചിത്രത്തിലെ ഒരു നിമിഷം പോലും വിശ്വസാജനകം അല്ല ,എന്ന് വെച്ച് ചിത്രം കാണുമ്പോള്‍ ആവേശം കൊള്ളാതിരിക്കാനും സാധിക്കില്ല". ലോജിക്കുകള്‍ക്ക് പുറകെ പോകാതെ ആസ്വദിച്ച് കാണേണ്ട ചിത്രമാണിത് .
അരിസോണയിലെ പോലീസ് ഓഫിസര്‍ ബെന്‍ ഷോക്ലി പുതിയ ഒരു മിഷനിലാണ് . ഒരു കേസുമായി ബന്ധപ്പെട്ടു സാക്ഷി പറയാന്‍ ലാസ് വേഗാസിലുള്ള ഗസ് മാലി എന്ന ഒരു പ്രോസ്റ്റിട്യൂട്ടിനെ അരിസോണയിലേക്ക് എസ്കോര്‍ട്ട് ചെയ്യണം . സ്വതവേ ആല്‍ക്കഹോളിക് ആയ ഫോര്‍സില്‍ ആര്‍ക്കും വലിയ മതിപ്പില്ലാത്ത തന്നെ കമ്മീഷണര്‍ നേരിട്ട് ഇങ്ങനെ ഒരു മിഷന്‍ ഏല്‍പ്പിച്ചതില്‍ ഷോക്ലിക്കു കൌതുകം ഉണ്ടായിരുന്നു . വേഗാസില്‍ എത്തിയ ഷോക്ക്ലി ,ഗസ് മാലിയെ കൂട്ടി കൊണ്ടുവരാന്‍ ശ്രമിക്കുന്നു . എന്നാല്‍ ഷോക്ക്ലിക്കും ഗസ്മാലി ക്കും നേരെ വധ ശ്രമങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാകുന്നു . പോലിസും മാഫിയയും ഒരേപോലെ ഇവരെ അറ്റാക്ക് ചെയ്യുനത് എന്തിനെന്നു ഷോക്ക്ലിക്ക് ഒരു പിടിയുമില്ല . തനിക്കു ലഭിച്ച മിഷന്‍ അത്ര നിസരമാല്ലെന്നു വൈകാതെ ഷോക്ലി ക്ക് മനസ്സിലാകുന്നു .
ഈസ്റ്റ്‌വുഡും സാന്ദ്ര ലോക്കും തമ്മിലുള്ള ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് (അവരുടെ പേര്‍സണല്‍ ലൈഫില്‍ അതുണ്ടായില്ലെങ്കിലും ). ചേസ് രംഗങ്ങള്‍ ഒക്കെ രസകരമായിരുന്നു . ഒട്ടും ബോറടിപ്പിക്കാത്ത ഈ ടൈം പാസ് ചിത്രം ,വിമര്‍ശകരുടെ കുപ്പായം ഇടാതെ കണ്ടാല്‍ ഇഷ്ട്ടപെടും
IMDB: 6.4/10
RT: 82 %
Coogan's Bluff (1968)
ഈസ്റ്റ്‌വുഡ് അരിസോണ പോലീസ് ഓഫീസര്‍ ആയ മറ്റൊരു ചിത്രമാണ് കൂഗന്‍സ് ബ്ലഫ് . ഒരു തനി ഇടിയന്‍ പോലിസ് ആണ് കൂഗന്‍ . കുറ്റവാളികളെ ട്രാക്ക് ചെയ്തു കണ്ടു പിടിക്കാന്‍ വിദഗ്ദന്‍ ആണ് കൂഗന്‍ . ന്യൂയോര്‍ക്കില്‍ പിടിയിലായ റിംഗര്‍മാന്‍ എന്ന കുറ്റവാളിയെ അരിസോണയിലേക്ക് കൊണ്ട് വരാനായിട്ടു കൂഗന്‍ യാത്രയാകുന്നു . റിംഗര്‍മാന്‍ LSD ഓവര്‍ഡോസില്‍ നിന്ന് മുക്തനകാന്‍ സംയമെടുക്കുമെന്നും അരിസോണയിലേക്ക് കൊണ്ട് പോകണമെങ്കില്‍ ഔദ്യോകിക പേപ്പര്‍സ് ശരിയാകണമെന്നും ന്യൂ യോര്‍ക്ക് ഡിറ്റക്ടിവ് McElroy കൂഗനെ അറിയിക്കുന്നു . ന്യൂ യോര്‍ക്കില്‍ ചുറ്റിത്തിരിഞ്ഞു ക്ഷമ നശിക്കുന്ന കൂഗന്‍ റിംഗര്‍മാന്റെ പ്രൊബേഷന്‍ ഓഫിസര്‍ ജൂലിയെ സ്വാധീനിച്ചു റിംഗര്‍മാനെ അനൌദ്യോഗികമായി കടത്തി കൊണ്ട് പോകുന്നു .. എന്നാല്‍ വഴില്യില്‍ വെച്ച് റിംഗര്‍മാന്‍ തന്റെ ആളുകളുടെ സഹായത്തോടെ രക്ഷപ്പെടുന്നു . McElroy കൂഗനോട് അരിസോണയിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിക്കുന്നു . കൂഗന്‍ പക്ഷെ റിംഗര്‍മാനെയും കൊണ്ടല്ലാതെ തിരിച്ചു പോകാന്‍ തയ്യാറല്ലായിരുന്നു
തന്റെ സുഹൃത്തും മെന്ററുമായ സംവിധായകന്‍ ഡോണ്‍ സീഗളും ഈസ്റ്റ്‌വൂഡും ഒരുമിച്ച അഞ്ചു ചിത്രങ്ങളുടെ ആദ്യ പടിയായിരുന്നു ഈ ചിത്രം ,,കാലഘട്ടം പരിഗണിച്ചാല്‍ മികച്ച ചിത്രം തന്നെയായിരുന്നു കൂഗന്‍സ് ബ്ലഫ് . ചെസിംഗ് രംഗങ്ങള്‍ ഒക്കെ അക്കാലത്ത് ഒരു അനുഭവം തന്നെ ആയിരുന്നിരിക്കും . ഡര്‍ട്ടി ഹാരി ക്ക് മുന്നേ ഈസ്റ്റ്‌വുഡ് ചെയ്ത ഒരു സിമിലര്‍ കഥാപാത്രമാണ് കൂഗന്‍ . ഈസ്റ്റ്‌വൂഡ് തന്റെ സ്ഥിരം സ്ക്രീന്‍ പ്രേസേന്‍സ് കൊണ്ട് മികച്ചു നിന്നപ്പോള്‍ ഡിറ്റക്ടിവ് McElroy ആയി വേഷമിട്ടത് 12 ആന്ഗ്രിമെനിലൂടെ നമുക്ക് പരിചിതനായ Lee J Cobb ആണ് .ഈസ്റ്റ്‌വുഡിന്റെ തന്നെ ഡര്‍ട്ടി ഹാരി സീരീസിന്റെ വിജയത്തില്‍ മുങ്ങി പോയ നല്ലൊരു ചിത്രമായിരുന്നു കൂഗന്‍സ് ബ്ലഫ് .
IMDB: 6.5/10
RT: 94%
No comments:
Post a Comment