Thursday, 14 May 2015

The Outlaw Josey Wales(1976)

ഈസ്റ്റ് വൂഡി ന്റെ മികച്ച  വെസ്റ്റേണ്‍  ചിത്രങ്ങളില്‍  ഒന്നാണ്  ഔട്ട്‌ ലോ  ജോസി വെയില്‍സ് . ഒരു  ആക്ഷന്‍  പാക്ക്ഡ് റിവഞ്ച്  സ്റ്റോറി  ആണ്  ചിത്രം  പറയുന്നത്  .  
അമേരികന്‍ സിവില്‍വാര്‍ കാലഘട്ടത്തിലാണ് കഥ നടക്കുന്നത്   . മിസ്സുറിയിലെ ഒരു  ഫാര്‍മര്‍ ആണ്  ജോസീ വെയില്‍സ്.വളരെ  ശാന്തമായ ജീവിതം  നയിക്കുന്ന വെയില്‍സും  ഫാമിലിയും അപ്രതീക്ഷിതമായി ഒരു സംഘം യൂണിയനിസ്റ്റുകളാല്‍ ആക്രമിക്കപ്പെടുന്നു.ആക്രമത്തില്‍ ഭാര്യയും  മകനും  കൊല്ലപ്പെടുന്നു .മാനസികമായി തകരുന്ന വെയില്‍സ്  പ്രതികാരത്തിനു ഒരുങ്ങുന്നു .യൂണിയനിസ്റ്റുകളോടുള്ള അടങ്ങാത്ത  പക  വൈകാതെ തന്നെ വെയില്‍സിനെ ഒരു  ഗറില്ല  സംഘത്തില്‍ ചേരുന്നതിനു  പ്രേരിപ്പിക്കുന്നു . യൂണിയനിസ്റ്റുകള്‍ക്കെതിരെ  7 വര്‍ഷത്തോളം അവര്‍  പോരാടി .രണ്ടു  ഭാഗത്തും  നഷ്ട്ടമുണ്ടായി കൊണ്ടിരിക്കുന്ന  സാഹചര്യത്തില്‍ യൂണിയന്‍ ഓഫീസര്‍സ്  വെച്ച്  നീട്ടിയ  സമാധാന  ഉടമ്പടി സ്വീകരിക്കാന്‍ സംഘത്തിലെ ഭൂരിപക്ഷവും  തീരുമാനിക്കുന്നു .ജോസീ വെയില്‍സ് പക്ഷെ  സറണ്ടര്‍ ആകുന്നതിനു  വിസമ്മതിക്കുന്നു .ക്യാപ്റ്റന്‍ ടെറിലിന്റെ  നേതൃത്തത്തില്‍ യൂണിയന്‍  പട്ടാളക്കാര്‍  സഖ്യം  ചേരാന്‍  പോയവരെ  ചതിച്ചു  കൊലപ്പെടുത്തുകയാണുണ്ടായത് . വെയില്‍സിന്റെ  തലയ്ക്കു 5000ഡോളര്‍ തുക  പ്രഖ്യാപിക്കുന്നു .ജോസീ വെയില്‍സ്  എന്ന ഔട്ട്‌ലോയുടെ  ഒറ്റയാള്‍  പോരാട്ടം  തുടങ്ങുകയായി  അവിടുന്നങ്ങോട്ട് .

താന്‍  ഒരു  ഔട്ട്‌ലോ ആകുമെന്ന്  ഒരിക്കല്‍  പോലും  വെയില്‍സ്  കരുതിയിട്ടില്ലായിരുന്നു . ഒരു  പാവം  ഫാര്‍മറില്‍ നിന്നും  ഒരു  കോള്‍ഡ്‌  ബ്ലഡ്‌  ഔട്ട്‌ലോയിലേക്കുള്ള  കൂടുമാറ്റം  ആണ്  ചിത്രത്തില്‍  ഉള്ളത് . രസകരമായ  ഒരുപാടു വണ്‍  ലൈനറുകള്‍ ചിത്രത്തില്‍  ഉണ്ട് .പ്രതികാര പൂര്‍ത്തീകരണം  നടന്നു കഴിഞ്ഞപ്പോള്‍  അതില്‍  നിന്നും  ഒരു  തൃപ്തിയും  തനിക്കു  ലഭിച്ചില്ലെന്ന്  ബോധ്യമാകുന്ന  രംഗമൊക്കെ ചിത്രത്തെ  മറ്റു പല   റിവഞ്ച്  ചിത്രങ്ങളില്‍  നിന്നും  വ്യത്യസ്തമാകുന്നുണ്ട് .

ഈസ്റ്റ്‌വുഡിന്റെ അഞ്ചാമത്തെ സംവിധാന  സംരംഭമായിരുന്നു  ദി ഔട്ട്‌ലോ ജോസീ വെയില്‍സ് . തന്നെ  ഡയരക്റ്റ്  ചെയ്യാന്‍  കേമന്‍  താന്‍  തന്നെയാണെന്ന്  തെളിയിക്കുകയായിരുന്നു  ഈസ്റ്റ്വുഡ് .ജോസി വെയില്‍സ്  എന്ന കഥാപാത്രവും  ഈസ്റ്റ്‌വുഡിന്റെ  കയ്യില്‍  ഭദ്രമായിരുന്നു . പുള്ളിയുടെ  ഡയലോഗ്  ഡെലിവറിയും  സ്ക്രീന്‍  പ്രേസേന്സും  പരമാവധി  പ്രയോജനപ്പെടുത്തിയ  കഥാപാത്രമായിരുന്നു  ജോസി വെയില്‍സ് .

 പതിവ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ചേരുവകള്‍ എല്ലാമുള്ള ഒരു മനോഹര വെസ്റ്റേണ്‍ ചിത്രമാണ്‌ The Outlaw Josey Wales. പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന ഒരുപാടു രംഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ . രണ്ടു മണിക്കൂര്‍ പത്തു മിനുട്ട് ദൈര്‍ഘ്യം ഉള്ള ഈ ചിത്രം ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തും .വെസ്റ്റേണ്‍  ചിത്രങ്ങളുടെ  ആരാധകര്‍  ഒരു  കാരണവശാലും  മിസ്‌  ആകരുത് 
IMDB  : 7.9/10 
RT:94%

No comments:

Post a Comment