മെന്‍ ഓണ്‍ എ മിഷന്‍ ചിത്രങ്ങളുടെ അവസാന വാക്ക് .
റിച്ചാര്‍ഡ് ബര്‍ട്ടനും ക്ലിന്റ് ഈസ്റ്റ്‌വുഡും ഒരുമിച്ച് സ്ക്രീന്‍ പങ്കിട്ട മികച്ച ഒരു എന്റര്‍ടൈനര്‍ ആണ് വേര്‍ ഈഗിള്‍സ് ഡെയര്‍ . വേള്‍ഡ് വാര്‍ സെക്കന്റ് അന്തരീക്ഷത്തില്‍ ഒരുക്കിയ ഈ ആക്ഷന്‍ അഡ്വഞ്ചര്‍ ഫിലിമില്‍ ട്വിസ്റ്റുകളുടെ ഒരു പരമ്പര തന്നെ ഉണ്ട് .ശ്വാസമടക്കിപ്പിടിച്ചു കാണേണ്ട സംഘട്ടന രംഗങ്ങളും മികച്ച സിനെമാറ്റോഗ്രഫിയും ഇക്കാലഘട്ടത്തിലും ചിത്രത്തെ എന്ജോയബിള്‍ ആക്കുന്നു . രണ്ടര മണിക്കൂര്‍ സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ സമ്മതിക്കാതെ പിടിച്ചിരുത്തും ചിത്രം
1943-44 കാലഘട്ടം , US ആര്‍മി ജനറല്‍ ജോര്‍ജ് കര്‍ണബി ജര്‍മന്‍സിന്റെ പിടിയിലകപ്പെടുന്നു . വിചാരണ ചെയ്യാനായി ജനറലിനെ ആല്‍പ്സ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്ന നാസി കോട്ടയിലേക്ക് കൊണ്ട് പോകുകയാണ് . മേജര്‍ ജോണ്‍ സ്മിത്തും (റിച്ചാര്‍ഡ് ബര്‍ട്ടന്‍ )US ആര്‍മി റേഞ്ചര്‍ മോറിസ് ഷാഫെറും (ക്ലിന്റ് ഈസ്റ്റ്‌വുഡ് ) നയിക്കുന്ന ഒരു കമാന്‍ഡോ സംഘം ജനറലിനെ രക്ഷിക്കാനായി പുറപ്പെടുന്നു .എഴംഗ സംഘം പാരച്യൂട്ട് മുഖേന മഞ്ഞു മൂടി കിടക്കുന്ന ആല്‍പ്സില്‍ എത്തി ചേരുന്നു . വൈകാതെ തന്നെ സംഘത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുന്നു . ജര്‍മന്‍ ഓഫിസര്‍സ് ആണെന്ന വ്യാജേന ജര്‍മന്‍ സങ്കേതത്തില്‍ കടന്നു കൂടുന്നു . ഇതിനിടെ സംഘത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി മേജര്‍ സ്മിത്ത് മനസിലാക്കുന്നു . വൈകാതെ തന്നെ ആള്‍മാറാട്ടം പോളിയുന്നതോടെ സംഘം പിടിയിലാകുന്നു .എന്നാല്‍ മേജര്‍ സ്മിത്തും മോറിസും രക്ഷപ്പെടുന്നു . ഇനി കോട്ടയിലേക്ക് കടക്കണമെങ്കില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ കേബിള്‍ കാര്‍ മാര്‍ഗം വേണം സഞ്ചരിക്കാന്‍ . ഒരു രണ്ടാമങ്കതിനു മേജര്‍ സ്മിത്തും മോറിസും ഒരുങ്ങുമ്പോള്‍ പ്രേക്ഷകനെ കാത്തിരിക്കുന്നത് ത്രസിപ്പിക്കുന്ന രംഗങ്ങളും അപ്രതീക്ഷിതമായുള്ള വഴിതിരിവുകളുമാണ് .
ചിത്രം കാണുന്നതിനു മുന്‍പേ തന്നെ ഇതിലെ കേബിള്‍ കാര്‍ ഫൈറ്റ് രംഗങ്ങളെ കുറിച്ച് കേട്ടിരുന്നു . അതി സാഹസികമായ രംഗങ്ങള്‍ ആയിരുന്നു അത് . ആദ്യമായി ഫ്രന്റ് പ്രോജെക്ഷന്‍ എഫെക്റ്റ് ഉപയോഗിച്ചതും ഈ ചിത്രത്തിലായിരുന്നു .
ഹൂ ഈസ് എഫ്രൈഡ് ഓഫ് വിര്‍ജിനിയ വൂള്‍ഫ് എന്ന ഒരൊറ്റ ചിത്രം കൊണ്ട് എന്നെ വിസ്മയിപ്പിച്ച റിച്ചാര്‍ഡ് ബര്‍ട്ടന്‍ ആണ് മേജര്‍ സ്മിത്ത് ആയി വേഷമിട്ടത് . ഇത് പോലെ ഒരു എന്റര്‍ടൈന്‍മെന്റ് ചിത്രത്തിലും പുള്ളി മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് . അധികമൊന്നും സംസാരിക്കാത്ത പകരം തോക്കുകള്‍ കൊണ്ട് ഗര്‍ജിക്കുന്ന മോറിസ് ഷാഫെറുടെ വേഷം ക്ലിന്റ് ഈസ്റ്റ്‌വുഡിന് അനായാസം ചെയ്യാവുന്നതായിരുന്നു . മേരി ഏലിസണ്‍ എന്ന MI6 എജന്റ്റ് ആയി Mary Ure യും വേഷമിടുന്നുണ്ട് ചിത്രത്തില്‍ .
ചിത്രത്തിന്റെ തിരക്കഥ കുറച്ചൊക്കെ പ്ലോട്ട് ഹോള്‍സ് ഉള്ളതാണ് ..യഥാര്‍ത്ഥത്തില്‍ ഈസ്റ്റ്‌വുഡ് ചിത്രത്തിന്റെ തിരക്കഥകൃത്തിനോട് ഇക്കാര്യം ചൂണ്ടി കാട്ടിയിരുന്നു . തനിക്കുള്ള ഡയലോഗ് കുറയ്ക്കാനും പുള്ളി റിക്ക്വസ്റ്റ് ചെയ്തു . തല്‍ഫലമായി ഈസ്റ്റ്‌വുഡിനുള്ള മിക്ക ഡയലോഗുകളും റിച്ചാര്‍ഡ് ബര്‍ട്ടനു കൊടുക്കുകയായിരുന്നു . അതെ പോലെ മിക്ക ഫൈറ്റ്സും ഈസ്റ്റ്‌വുഡിനെയും ഏല്‍പ്പിച്ചു .
Kelly's Heroes എന്ന വാര്‍ കോമഡി ചിത്രത്തിന് മുന്‍പ് സംവിധായകന്‍ ബ്രയാന്‍ G ഹട്ടന്‍ ചെയ്ത വാര്‍ ആക്ഷന്‍ ഫിലിമാണ് വേര്‍ ഈഗിള്‍സ് ഡെയര്‍ . ആദ്യം മുതല്‍ അവസാനം വരെ പിടിച്ചിരുത്തുന്ന തരത്തില്‍ കഥ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട് .
ആക്ഷന്‍ അഡ്വഞ്ചര്‍ വാര്‍ ചിത്രങ്ങളുടെ ആരാധകര്‍ കണ്ടിരിക്കേണ്ട ചിത്രം .
IMDB: 7.7/10
RT: 88%
No comments:
Post a Comment