ദക്ഷിണാഫ്രിക്കയുടെ നായകന്‍ നെല്‍സണ്‍ മണ്ടേല പ്രസിടന്റായി സ്ഥാനമേറ്റെടുത്ത തൊണ്ണൂറുകളില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് ഈ ചിത്രം ഒരുക്കിയത് . തൊട്ടടുത്ത കാലത്ത് നടന്ന സംഭവത്തെ സിനിമയാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് സൂക്ഷ്മതയോടെ തയ്യാറാക്കിയ ഒരു മികച്ച ഒരു ചിത്രം തന്നെയായിരുന്നു ഇന്‍വിക്റ്റസ് . ഈ ചിത്രത്തിന് ശേഷമാണെന്ന് തോന്നുന്നു പലര്‍ക്കും മണ്ടെലയെയും മോര്‍ഗന്‍ ഫ്രീമാനെയും മാറിപോകാന്‍ തുടങ്ങിയത് .
27 വര്‍ഷത്തെ കാരഗ്രഹവാസത്തിനോടുവില്‍ 1990 നവംബര്‍ 11 നു ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര നായകന്‍ നെല്‍സന്‍ മണ്ടേല ജയില്‍ മോചിതനായി .അത് വരെ വര്‍ണവിവേചനം കോടി കുത്തി വാണിരുന്ന ദക്ഷിണാഫ്രിക്കയില്‍ കറുപ്പും വെളുപ്പും ആളുകള്‍ വെവ്വേറെ വിഭാഗങ്ങളായിട്ടായിരുന്നു ജീവിച്ചു പോന്നത് . ജയില്‍ മോചിതനായി 4 വര്‍ഷങ്ങള്‍ക്കു ശേഷം വര്ണ വിവേചന ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ട് ദക്ഷിണാഫ്രിക്കയിലെ ആദ്യ കറുത്ത വര്‍ഗക്കാരന്‍ പ്രസിടന്റായി അദ്ദേഹം .പക്ഷെ പൊതു സമൂഹത്തിന്റെ ഇടയില്‍ അപ്പോഴും വര്ണ വെറി നില നിന്നിരുന്നു . ഭരണമാറ്റത്തില്‍ കറുത്ത വര്‍ഗക്കാര്‍ സന്തോഷം കൊള്ളുകയും വെളുത്ത വര്‍ഗക്കാരില്‍ ആശങ്ക ജനിപ്പിക്കുകയും ചെയ്തു . വെളുത്ത വര്‍ഗക്കാരില്‍ പലരും പുച്ചത്തോടെയാണ് ഭരണ മാറ്റത്തെ നോക്കി കണ്ടത് .മണ്ടേല ഭരണമേറ്റെടുത്തതോടെ പല മാധ്യമങ്ങളും ഈയൊരു സാഹചര്യത്തില്‍ മണ്ടേലക്ക് രാജ്യം ഭരിക്കാനകുമോ എന്ന് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു . അധികാരമേറ്റെടുക്കാന്‍ എത്തിയ ആദ്യ ദിവസം തന്നെ രാഷ്‌ട്രപതി ഓഫീസിലെ വെളുത്ത വര്‍ഗക്കാരായ ഒഫിസര്‍സ് എല്ലാം പോകാന്‍ ആയി തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു .എന്നാല്‍ മണ്ടേല അവരോടു പോകരുത് എന്ന് അവശ്യപ്പെട്ടു .വെളുത്ത വര്‍ഗക്കാരും കറുത്ത വര്‍ഗക്കാരും ഒരുമിച്ചു നിന്നാല്‍ മാത്രമേ രാജ്യത്തിന് പുരോഹതി ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹ അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നു .
അങ്ങനെ ദിവസങ്ങള്‍ കടന്നു പോകവേ ഒരു ദിവസം ദക്ഷിണാഫ്രിക്കന്‍ ഒഫീഷ്യല്‍ റഗ്ബി ടീം സ്പ്രിംഗ് ബോക്സും ഇംഗ്ലണ്ട് ടീമും തമ്മിലുള്ള റഗ്ബി മാച്ച് മണ്ടേല കാണാന്‍ ഇടയാകുന്നു . സ്പ്രിംഗ്ബോക്സ് ടീം വെളുത്ത വര്‍ഗക്കാരുടെ ഒരു പ്രതീകമായാണ് പലരും കണ്ടിരുന്നത് ..അത് കൊണ്ട് തന്നെ കറുത്ത വര്‍ഗക്കാരെല്ലാം ഇംഗ്ലണ്ടിനു വേണ്ടി ആര്‍പ്പു വിളിക്കുന്ന കാഴ്ചയാണ് മണ്ടേല കണ്ടത് .അടുത്ത വര്ഷം അതായത് 1995 ഇല്‍ റഗ്ബി വേള്‍ഡ് കപ്പിന് വേദിയോരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദക്ഷിണാഫ്രിക്ക .തന്റെ രാജ്യത്തെ വര്ണ വെറി ഇല്ലാതാക്കാന്‍ ഇത് നല്ലൊരു അവസരമാണെന്ന് മനസിലാക്കുന്ന മണ്ടേല ദക്ഷിണാഫ്രിക്കന്‍ സ്പോര്‍ട്സ് കമ്മിറ്റിയോട് സ്പ്രിംഗ് ബോക്സിനു സപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെടുന്നു .
സ്പ്രിംഗ് ബോക്സ് ക്യാപ്റ്റന്‍ ഫ്രാന്കോയ്സ് പീനാറിനെ മണ്ടേല ഒരു കൂടിക്കാഴ്ചക്കായി ക്ഷണിക്കുന്നു . വെളുത്ത വര്‍ഗക്കാരനായ ഒരു വര്ണ വെറിയന്റെ മകനായിരുന്ന പീനാര്‍ ആശങ്കകളോടെയാണ് മണ്ടേലയുടെ ചായ സല്‍ക്കാരം സ്വീകരിക്കാനെത്തിയത് . എന്നാല്‍ മണ്ടേലയുടെ സംസാരത്തിലെ ശുഭാപ്തിവിശ്വാസം പീനാറിനെ അമ്പരിപ്പിച്ചു കളഞ്ഞു . സ്പ്രിംഗ് ബോക്സ് ടീം ജയിചാല്‍ രാജ്യത്തിന്‍റെ ഐക്ക്യം ഉണ്ടാക്കിയെടുക്കുന്നതില്‍ സഹായകമാകും എന്ന് അദേഹം പറഞ്ഞു .സ്പ്രിംഗ് ബോക്സ് ടീമിന് മണ്ടേല പ്രോത്സാഹനം നല്‍കി കൊണ്ടിരുന്നു .ഒരവസരത്തില്‍ കളിക്കളത്തില്‍ അപ്രതീക്ഷിത വിസിറ്റ് നല്‍കി ടീമംഗങ്ങളെ ഞെട്ടിക്കുകയും ചെയ്തു . ഫൈനല്‍ വരെ തടസങ്ങളൊന്നുമില്ലാതെ സ്പ്രിങ്ങ്ബോക്സ് മുന്നേറി .ഫൈനലില്‍ അതി ശക്തരായ ന്യൂസിലാന്‍ഡ് ആണ് എതിരാളികള്‍ .
ഇന്‍വിക്റ്റസ് മണ്ടേലയുടെ ഇഷ്ട്ട കവിതയുടെ പേരാണ് . പരാജയപ്പെടാത്തവന്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം . റോബന്‍ ഐലാന്റില്‍ മൂന്ന് പതിറ്റാണ്ടോളം ജയിലിലെ കുടുസ്സുമുറിയില്‍ കഴിഞ്ഞു കൂടിയപ്പോള്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചം നല്‍കിയത് ഈ കവിതയായിരുന്നു എന്ന് മണ്ടേല പീനാരിനോട് പറയുന്നുണ്ട് ചിത്രത്തില്‍ .
ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന ഡയരക്ട്ടര്‍ ഹോളിവൂഡിലെ മികച്ച സംവിധായകരില്‍ മുന്‍നിരയില്‍ തന്നെ കാണും എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഈ ചിത്രം .,മോര്‍ഗന്‍ ഫ്രീമാന്‍ മണ്ടെലയായി അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നി പോകും .യഥാര്ഥ മണ്ടേലയെ സ്ക്രീനില്‍ കാണുന്ന പോലെ ഒരു ഫീല്‍ പ്രേക്ഷകന് ലഭിക്കുന്നുണ്ട് .മികച്ച നടനുള്ള ഓസ്കാര്‍ നോമിനേഷന്‍ ഉണ്ടായിരുന്നു ഫ്രീമാന് . റഗ്ബി ടീം ക്യാപ്റ്റന്റെ റോള്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് മാറ്റ് ഡേമണ്‍. മികച്ച സപ്പോര്‍ട്ടിംഗ് ആക്ടര്‍ അക്കാദമി അവാര്‍ഡ് പുള്ളിക്ക് ഉണ്ടായിരുന്നു .
മികച്ച ഒരു ബയോഗ്രഫി സ്പോര്‍ട്ട് ഡ്രാമ ചിത്രം .
IMDB: 7.4/10
RT: 76%
No comments:
Post a Comment