Saturday, 26 November 2016

Bring Me the Head of Alfredo Gracia (1974)

 ആല്‍ഫ്രഡോ  ഗ്രാഷ്യയെ  കുറിച്ചുള്ള  പരാമര്‍ശങ്ങളില്‍  നിന്നും  അയാള്‍    സങ്കീര്‍ണ്ണമായ  കഥാപാത്രം  ഒന്നുമല്ലായിരുന്നു  എന്ന്  വേണം മനസിലാക്കാന്‍ .   ജീവിതം  ആസ്വദിക്കാന്‍  തീരുമാനിച്ച  ഒരു  സമ്പന്നനായ  ചെറുപ്പക്കാരന്റെ   എല്ലാ  സ്റ്റീരിയോടൈപ്പ് സ്വഭാവങ്ങളും  എന്റെ  മനസിലുള്ള  ആല്‍ഫ്രഡോ  ഗ്രാഷ്യക്ക്  ഞാന്‍  ചാര്‍ത്തി  കൊടുത്തിട്ടുണ്ട്‌ . മദ്യവും   പെണ്ണും ചൂതാട്ടവുമോക്കെയായി  കടിഞാണില്ലാത്ത അയാളുടെ   ജീവിതത്തിനു ഫുള്‍ സ്റ്റോപ്  വീണത് ഒരു   സ്വാഭാവിക വാഹനപകടത്തിലൂടെയായിരുന്നു    .പക്ഷെ  അല്‍ഫ്രെഡോ  ഗ്രാഷ്യയുടെ  അദ്ധ്യായത്തിനു    തിരശീല  വീഴാന്‍  സമയമായിരുന്നില്ല .
    
                                                            മെക്സിക്കോയിലെ  പവര്‍ഫുള്‍ മാഫിയ  ബോസിന്റെ  മകളുടെ  അവിഹത  ഗര്‍ഭമായിരുന്നു  എല്ലാത്തിന്റെയും  തുടക്കം . ഫാമിലി  നെയിം  കളങ്കപ്പെടുത്തിയ    ഗര്‍ഭത്തിനുത്തരവാദി  അല്‍ഫ്രെഡോ  ഗ്രാഷ്യ  ആണെന്നറിഞ്ഞത്  ബോസിനെ  ഇരട്ടി  കൊപാകുലനാക്കി     .അല്‍ഫ്രെഡോ  ഗ്രാഷ്യയുടെ  തലവെട്ടി  തന്റെ  മുന്‍പില്‍  കാഴ്ച വെക്കുന്നവര്‍ക്ക്‌  ഒരു  മില്ല്യന്‍  ഡോളര്‍  സമ്മാനത്തുക  പ്രഖ്യാപിക്കുന്നു . 
                           ദിവസങ്ങള്‍ക്ക്  ശേഷം  ആല്‍ഫ്രഡോ  ഗ്രാഷ്യയെ  തേടി  രണ്ടു  അപരിചിതര്‍  മെക്സിക്കന്‍  സിറ്റിയിലെ  ലോക്കല്‍  ബാറില്‍  പ്രത്യക്ഷപ്പെട്ടു  . ബാര്‍  മാനേജരും  പിയാനോ  പ്ലേയറുമായ  ബെന്നിയോടു അവര്‍  കയ്യിലെ  ഫോട്ടോയിലുള്ള  ആളെ  തിരക്കുന്നു  . ബെന്നി  അല്‍ഫ്രെഡോ  ഗ്രാഷ്യയെ  ഐഡന്റിഫൈ  ചെയ്തെങ്കിലും  അയാളെ  കുറിചു  കൂടുതല്‍  ഡീറ്റയില്‍സ്  അറിയില്ല എന്ന്  വ്യക്തമാക്കി  .ശേഷം   ബെന്നി   സ്ഥലത്തെ  വേശ്യാലയത്തില്‍  ജോലി  ചെയ്യുന്ന തന്റെ  കാമുകി  എലിറ്റയെ  കാണാന്‍  പുറപ്പെടുന്നു  .എലിറ്റ ക്ക്  ആല്‍ഫ്രഡോ  ഗ്രാഷ്യയുമായി  അഫൈര്‍  ഉണ്ടായിരുന്നതായി  ബെന്നിക്ക്  അറിയാം  .                അല്‍ഫ്രെഡോ  ഗ്രാഷ്യ  കഴിഞ്ഞ ആഴ്ച  മരണപ്പെട്ട  വിവരം  എലിറ്റ ബെന്നിയെ  അറിയിക്കുന്നു .  തനിക്കും  എലിറ്റക്കും  ഇപ്പോഴത്തെ  ദുഷിച്ച  അവസ്ഥയില്‍  നിന്നും  രക്ഷപ്പെടാനുള്ള  അവസരം  ഇതാണെന്ന്  ബെന്നി  മനസില്‍  കരുതി  .      ഗ്രാഷ്യയെ  തേടുന്നവര്‍ക്ക്  മരണ വിവരം  അറിയാത്തതിനാല്‍  താന്‍  അവസരത്തിനൊത്ത്  കളിച്ചാല്‍    പണം  സമ്പാദിക്കാന്‍  ഇതിലും  നല്ലൊരു എളുപ്പ  വഴിയില്ല . ആദ്യമേ   മരിച്ച  ഒരു  വ്യക്തിയെ  കുഴിയില്‍  നിന്നും  പുറത്തെടുക്കേണ്ട  പണിയെ  ഉള്ളൂ  എന്ന്  ബെന്നി  കണക്ക് കൂട്ടി .  നേരത്തെ  ബാറില്‍  വെചു  കണ്ട  അപരിചിതരുമായി  ബെന്നി  10000 ഡോളറിനു ഡീല്‍  ഉറപ്പിക്കുന്നു .  ബെന്നിയും  എലിറ്റയും  ഗ്രാഷ്യയുടെ  കുഴിമാടം  തേടി  മെക്സിക്കന്‍  ഭൂപ്രകൃതിയിലൂടെ  നീണ്ട  യാത്ര  തുടങ്ങുന്നു . ബെന്നി  വിചാരിച്ച  പോലെ  കാര്യങ്ങള്‍  അത്ര  എളുപ്പമല്ല എന്ന്  മനസിലാക്കിയപ്പോഴെക്കും  ഒരുപാടു  വൈകി പോയിരുന്നു .                      

                                                               ഹോളിവുഡിലെ  ലെജണ്ടറി  ഫിലിം മേക്കര്‍  സാം  പെക്കിന്‍പായുടെ  ഏറ്റവും  മികച്ച  ചിത്രങ്ങളിലൊന്നാണ് ബ്രിംഗ്  മി  ദി  ഹെഡ്  ഓഫ്  ആല്‍ഫ്രഡോ  ഗ്രാഷ്യ  .      പെക്കിന്പായുടെ  ഏറ്റവും  പോപ്പുലര്‍  വര്‍ക്ക്‌  ദി  വൈല്‍ഡ്‌  ബഞ്ച്  ആണെങ്കില്‍  ഏറ്റവും  അണ്ടര്‍റേറ്റഡ്  വര്‍ക്ക്‌  ഈ  ചിത്രമായിരിക്കും  . ഇറങ്ങിയ  സമയത്ത്  പ്രേക്ഷകരും  ക്രിട്ടിക്സും  ഒരുപോലെ  തള്ളി  പറഞ്ഞ  ഈ  ചിത്രം  ബോക്സോഫീസില്‍  ഫ്ലോപ്പ്  ആയിരുന്നു . 1978 ഇല്‍  പ്രസിദീകരിച്ച  എക്കാലത്തെയും  മോശം  ചിത്രങ്ങളുടെ  പട്ടികയില്‍  ഈ  ചിത്രം  ഉണ്ടായിരുന്നു  എന്ന വസ്തുത  ഇന്ന്  ഈ ചിത്രം  കാണുന്ന ഏതൊരാളെയും  അത്ഭുതപ്പെടുത്തും . അല്‍ഫ്രെഡോ  ഗ്രാഷ്യ  പെക്കിന്‍പായുടെ  മികച ഒരു സൃഷ്ടി  ആയിരുന്നുവെന്ന്  പലരും  മനസിലാക്കിയത്  ചിത്രം  ഇറങ്ങി  വര്‍ഷങ്ങള്‍  കഴിഞ്ഞാണ്  .ജപ്പനീസ് ഡയറകട്ടര്‍     തകാഷി  കിതാനോയെ  പോലുള്ള  ഫിലിം  മേക്കര്സ്  അടക്കം  പലരുടെയും  ഫാവൊറിറ്റ് ലിസ്സ്റ്റില്‍  ഇടം  പിടിക്കാനും  ചിത്രത്തിനായി .

                                                   ഡയറക്ഷന്‍ ,സ്ക്രീന്പ്ലെ  ,ആക്റ്റിംഗ് , സിനിമാറ്റോഗ്രഫി  തുടങ്ങി  സകല മേകലകളിലും  മികവു  കാണിച്ച  ഒരു  മാസ്റ്റര്‍പീസ്‌  ആണ്  ബ്രിംഗ്  മി  ദി  ഹെഡ്  ഓഫ്  ആല്‍ഫ്രഡോ  ഗ്രാഷ്യ  . ബെന്നിയുടെ  കഥാപാത്രത്തിന്റെ  മാനസിക  സംഘര്‍ഷം   സ്ക്രീനില്‍  പ്രതിഫലിപ്പിക്കുന്നതില്‍   വാരന്‍ ഓട്സ്  പൂര്‍ണമായും  വിജയിച്ചിട്ടുണ്ട്  എന്ന്  തന്നെ  പറയാം  . എലിറ്റയായി  ഇസേല  വേഗയും  എടുത്തു  പറയേണ്ട  പ്രകടനം  തന്നെയായിരുന്നു  .ബെന്നിയുടെയും  എലിറ്റയുടെയും  അണ്‍യൂഷ്വല്‍  റിലേഷന്‍  ഷിപ്പും  സൈക്കോളജിക്കല്‍  എലെമെന്റ്സും   ചിത്രത്തെ  ഒരു  ആക്ഷന്‍ ക്രൈം  ചിത്രം  മാത്രം  അല്ലാതാക്കുന്നു .  സംഭാഷണങ്ങള്‍  ആണ്  ചിത്രത്തെ  മികച്ചതാക്കുന്ന  മറ്റൊരു  ഘടകം . വയലന്‍സും  സ്ലോമോഷനും  പെക്കിന്പാ  ചിത്രങ്ങളില്‍  ഒഴിച്ച് കൂടാന്‍  പറ്റാത്ത  കാര്യങ്ങളാണ്‌  . ബ്രിംഗ്  മി  ദി  ഹെഡ്  ഓഫ്  അല്‍ഫ്രെഡോ  ഗ്രാഷ്യയിലും  കൃത്യമായ  അളവില്‍ ഉപയോഗിച്ചിട്ടുണ്ട് 

                                                 ഗെറ്റ് എവെയിലെ സ്റ്റിവ് മക്വീനെ പോലെ താര പരിവേഷമുള്ള നായക സങ്കല്പം ഒന്നുമല്ല ചിത്രത്തിലെ ബെന്നിയുടേത് . അയാൾ പച്ചയായ ഒരു മനുഷ്യനാണ്. ബെന്നിയിൽ പെക്കിന്പാപായുടെ റിഫ്ലെക്ഷൻ  തന്നെയായിരുന്നു കണ്ടത് എന്ന് പല നിരൂപകരും സംശയം പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഷൂട്ടിങ് സെറ്റുകളിൽ പോലും മദ്യപിച്ചു വരുന്ന പെക്കിന്‍പായുടെ ദുഷിച്ച മദ്യപാനശീലവും  ബെന്നിയിൽ കാണാൻ പറ്റും. പിന്നീട് ഈ മദ്യപാനം തന്നെയാണ് പെക്കിൻപയുടെ  ജീവൻ എടുത്തതും.
 എന്നിരുന്നാലും അൽഫ്രഡോ ഗ്രേഷ്യയിലെ  ഇന്റൻസിറ്റിയും മാഡ്നേനേസും  പ്രേക്ഷകർക്ക് പകർന്നതിൽ പുള്ളിയുടെ മദ്യപാനവും ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് പ്രശസ്ത നിരൂപകൻ റോജർ എബെർട്ടിന്റെ അഭിപ്രായം.മനുഷ്യ പ്രകൃതത്തെ കുറിച്ചും  റിലേഷന്‍ഷിപ്പിനെ കുറിച്ചും മറ്റും    പെക്കിന്‍പായുടെ കാഴ്ചപ്പാട് ചിത്രത്തില്‍  പ്രകടമാണ് .

                                                    ഇറങ്ങിയ  സമയത്ത്  അര്‍ഹിച്ച  അംഗീകാരം  ലഭിക്കാതെ  പോയ  പിന്നീട്  കള്‍ട്ട്  സ്റ്റാറ്റസ്  നേടാനായ  ഈ  ചിത്രം  ഇനിയും  ഒരുപാടു  ചര്‍ച്ചകള്‍  അര്‍ഹിക്കുന്നുണ്ട്  എന്ന്  വിശ്വസിക്കുന്നു  .





                               


              

No comments:

Post a Comment