TRUMBO(2015)
കോൾഡ് വാർ ആരംഭത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് USA യുടെ സ്ഥിതി പരുങ്ങലിലായി . ഒരു പാട് പേർ തങ്ങളുടെ വിശ്വാസങ്ങളും പ്രമാണങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിതരായി. പാർട്ടിയിൽ മെമ്പർ ആയവരേയും കമ്മ്യൂണിസത്തിൽ അനുകമ്പ കാണിക്കുന്നവരെയും രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാൻ തുടങ്ങി. ടീച്ചർമാർ,ഉദ്യോഗസ്ഥർ,കലാകാരൻമാർ തുടങ്ങി പലർക്കും ജോലി ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തുക ഉണ്ടായി. ഹോളിവുഡിലും സ്ഥിതി മറ്റൊന്നായിരുന്നില്ല.
തങ്ങളുടെ രാഷ്ട്രീയ നിലപാട് കാരണം കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട ഹോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്ത് ഡാൽട്ടൻ ട്രംബോയുടെയും സുഹൃത്തുക്കളുടെയും ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പോരാട്ടത്തിന്റെ കഥയാണ് ട്രംബോ. സീരിയസ് ആയ ഒരു സബ്ജെക്റ്റ് ലൈറ്റ് ടോണിൽ പറയുന്ന ഈ ചിത്രം കഴിഞ്ഞ വര്ഷം ഇറങ്ങിയ ചിത്രങ്ങളിൽ മികച്ചു നിൽക്കുന്നു.
40കളിൽ ഹോളിവുഡിലെ വിലപിടിച്ച എഴുത്തുകാരിൽ ഒരാളായിരുന്നു ഡാൽട്ടൻ ട്രംബോ . ട്രംബോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് USA യിലെ ഒരു മെമ്പർ കൂടിയാണ്. 40 കളുടെ അവസാനമായപ്പോഴേക്കും ട്രംബോയുടെയും മറ്റു ചില സുഹൃത്തുക്കളുടെയും രാഷ്ട്രീയ നിലപാടുകൾ സഹപ്രവർത്തകർ വരെ സംശയത്തോടെ വീക്ഷിക്കാൻ തുടങ്ങി. ന്യൂസ് പേപ്പർ കോളമിസ്റ് ഹെഡ്ഡാ ഹോപ്പറും കൗബോയ് ഐക്കൺ ആയിരുന്ന ജോൺ വെയ്നും ഒക്കെ അതിൽ പ്രധാനികൾ ആണ്. The house un-american activities Committee യുടെ മുന്നിൽ ടെസ്റ്റിഫൈ ചെയ്യാൻ വിസമ്മതിച്ചതോടെ ട്രാമ്പോയേയും സുഹൃത്തുക്കളെയും ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുന്നു. സുപ്രീം കോടതിയിൽ ജയിക്കാനാകും എന്ന ട്രംബോയുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവരെ ജയിൽ ശിക്ഷക്ക് വിധിക്കുന്നു. ട്രംബോയുടെ ജയിൽവാസം വൈകാതെ തീർന്നെങ്കിലും ബ്ലാക്ക് ലിസ്റ്റിൽ തന്നെ തുടരേണ്ടി വരുന്നു. സാമ്പത്തിക പ്രയാസം കാരണം ട്രംബോ രഹസ്യമായി കഥ എഴുതാൻ തുടങ്ങി. ലാഭവിഹിതം ഷെയർ ചെയ്യാം എന്ന കണ്ടിഷനിൽ സുഹൃത് ആയ Ian McLellan Hunter ഉമായി ഡീൽ ചെയ്യുന്നു. കഥയുടെ പേര് "റോമൻ ഹോളിഡേ".ആ വർഷത്തെ മികച്ച തിരകഥക്കുള്ള അക്കാദമി അവാർഡ് റോമൻ ഹോളിഡേ ക്ക് ലഭിച്ചത് ചരിത്രം. പിന്നീട് മറ്റു പേരുകളിൽ എഴുതാൻ തുടങ്ങിയ ട്രംബോ, കിംഗ് ബ്രദർസിനു വേണ്ടി ഒരു ലോഡ് ബി ഗ്രേഡ് ചിത്രങ്ങൾക്ക് തിരക്കഥ തയ്യാറാക്കി കൊടുക്കുന്നു. (ഇതിനിടയിൽ Brave One ജന്മം കൊണ്ടതിന്റെ പിന്നിലെ കഥയും കുബ്രിക്കും Kirk Douglasഉം ഒരുമിച്ച സ്പാർട്ടകസിന്റെ പിറവിയും Otto Premingerന്റെ Exodus ഉണ്ടായതും ഒക്കെ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട് ). ട്രംബോയുടെയും സുഹൃത്തുക്കളുടെയും തൂലിക കൊണ്ടുള്ള പോരാട്ടം വിജയം കണ്ടതെങ്ങനെ എന്ന് ചിത്രം കണ്ടു തന്നെ അറിയുക.
ഒരു ബയോഗ്രഫി ചിത്രം ഒട്ടും മുഷിപ്പിക്കാതെ ചെറിയ ചെറിയ നര്മങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുന്നു ഇവിടെ. തിരക്കഥ,സംവിധാനം,കാസ്റ്റിംഗ് ഒക്കെയും മികച്ചു നിൽക്കുന്നു. ഡാൽട്ടൻ ട്രംബോ ആയി ബ്രയാൻ ക്രാൻസ്റ്റൻ മികച്ച പെർഫോമൻസ് ആണ്. ഇതിനോടകം ലഭിച്ച ഓസ്കാർ നോമിനേഷൻ പുള്ളിയുടെ പ്രകടനത്തിന്റെ മേന്മ വിളിച്ചോതുന്നു. ബെസ്റ്റ് ആക്ടർ അവാർഡ് പുള്ളി കൊണ്ട് പോയാലും അതിശയിക്കേണ്ടതില്ല. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും വളരെ നന്നായി തന്നെ ചെയ്തു. 40കളിലെയും 50കളിലെയും ഹോളിവുഡ് ലോകം പരിചയമുള്ളവർക്ക് ചിത്രം ഇരട്ടി മധുരമായിരിക്കും .
ഐ എം ഡി ബി, റോട്ടൻ ടോമറ്റോസ്പോലെയുള്ള സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ച ആവറേജ് റേറ്റിങ് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ചിത്രത്തെ പൊളിറ്റിക്കൽ വ്യൂ ഇൽ കാണുന്ന പ്രേക്ഷകർക്കു അംഗീകരിക്കാൻ പറ്റാത്തതാകാം ഇതിനുള്ള കാരണം . എന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരുന്നു ട്രംബോ .
IMDB: 7.5/10
RT:70%
No comments:
Post a Comment