എൽസി ബെക്ക്മാൻ സ്കൂള്‍ കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയില്‍ ആണ് .. വഴിയില്‍ ഒരു ചൈല്‍ഡ് മര്‍ഡററെ പറ്റിയുള്ള ഒരു വാണ്ടെഡ് പോസ്റ്റര്‍ എല്‍സി യെ ആകര്‍ഷിച്ചു . അത് വായിച്ചു കൊണ്ടിരിക്കെ ചൂളം വിളിച്ചു കൊണ്ട് ആരോ തന്നെ സമീപിക്കുന്നത് എല്‍സി അറിഞ്ഞു . ചൂളം വിളിയുടെ ഉടമ തന്നോട് എന്തോ ചോദിയ്ക്കാന്‍ തുടങ്ങുകയാണ് . എല്‍സി അയാളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുത്തു . ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ട് തന്നെ എല്‍സി ആ അപരിചിതനുമായി അടുത്തു . അയാള്‍ എല്‍സി ക്ക് മനോഹരമായ ഒരു ബലൂണ്‍ വാങ്ങി കൊടുക്കുകയും കൂടെ വന്നാല്‍ വേറെയും സമ്മാനങ്ങള്‍ തരാമെന്നും പറയുന്നു .എല്‍സി അയാളോട് കൂടെ പോകുന്നു ..ഇതേ സമയം എല്‍സി യുടെ അമ്മ മകളെ കാണാതെ വിഷമിചിരിക്കുകയാണ് .. ഇടക്ക് അവര്‍ പുറത്തേക്ക നോക്കുന്നുണ്ട് .. ഇല്ല എല്‍സി ഇത് വരെ വന്നിട്ടില്ല .. അപ്പോള്‍ മറ്റൊരിടത് ഒരു ഇലക്ട്രിക് പോസ്റ്റ് ഇല്‍ ഒരു ബലൂണ്‍ പാറി കളിക്കുന്നുണ്ടായിരുന്നു .
ബെര്‍ലിന്‍ നഗരത്തിലെ തെരുവുകളില്‍ ഇത് പോലുള്ള സംഭവങ്ങള്‍ ഇപ്പൊ പതിവാണ് . തന്റെ മക്കളുടെ സുരക്ഷിതത്വത്തെ കുറിച്ചാലോചിച്ചു ഓരോ മാതാപിതാക്കളും ഭീതിയിലാണ് . ചൈല്‍ഡ് മര്‍ഡററെ കുറിച്ചുള്ള ഒരു വിവരവും പോലീസ് നു കിട്ടിയിട്ടില്ല. പോലീസുകാര്‍ രാവും പകലും ഭേദമില്ലാതെ കുറ്റവാളിയെ പിടികൂടാനുള്ള തിരച്ചിലിലാണ് . അകെ ഉള്ള ഒരു തെളിവ് കുറ്റവാളി പ്രെസ്സ് ഇലേക്ക് അയച്ച ഒരു കത്ത് ആണ് .ലേറ്റസ്റ്റ് ടെക്നോളജി ആയ ഫിംഗെര്‍പ്രിന്റിംഗ് , ഹാന്‍ഡ്‌റൈറ്റിംഗ് അനാലിസിസ് ഉപയോഗിച്ച് ഹാൻസ് ബേക്കർട് എന്ന ആളാണ് ഈ കുറ്റവാളി എന്ന് പോലീസ് ചീഫ് കണ്ടെത്തുന്നു . ഇതേ സമയം മറ്റൊരു താവളത്തില്‍ സേഫ്ക്രാക്കർ എന്ന് അറിയപ്പെടുന്ന മാഫിയ തലവന്‍ സംഘത്തിലെ പ്രധാനികളുമൊത്ത് ചര്‍ച്ചയിലാണ് . ഈ കുറ്റവാളി കാരണം രാത്രി പകല്‍ ഭേദമില്ലാതെ എങ്ങോട്ട് തിരിഞ്ഞാലും പോലീസ് ആണ് .അതിനാല്‍ അവരുടെ ബിസിനസ് ഒന്നും നടക്കുന്നില്ല . ഈ അവസ്ഥക്ക് ഒരു അവസാനം കാണാന്‍ വേണ്ടി കൊലയാളിയെ തങ്ങള്‍ കണ്ടെത്തണം എന്ന തീരുമാനതിലെതുന്നു . എല്ലാ മുക്കിലും മൂലയിലും കുട്ടികളെ നിരീക്ഷിക്കാനായി യാചകരെ ചുമതലപ്പെടുത്തുന്നു . ഒരു അന്ധ യാചകന്‍ കൊലയാളിയുടെ ചൂളമടി ശബ്ദം തിരിച്ചറിയുന്നു .. ഒരു ചെറുപ്പക്കാരനോട് വിവരം പറയുന്നു . ചെറുപ്പക്കാരന്‍ വൃദ്ധന്‍ പറഞ്ഞ ആളെ പിന്തുടരുന്നു . ആളെ തിരിച്ചറിയുന്നതിനു വേണ്ടി കയ്യില്‍" M" എന്നെഴുതി അയാളുടെ കോട്ടില്‍ അയാളറിയാതെ പതിക്കുന്നു . മുഴുവന്‍ കഥ പറഞ്ഞു രസം കളയുന്നില്ല ..
ലോക സിനിമയിലെ മികച്ച ഡ്രാമ-ത്രില്ലെറുകളില്‍ ഒന്നാണ് Fritz Lang സംവിധാനം ചെയ്ത ഈ ജര്‍മന്‍ ചിത്രം ." M" ഫ്രിറ്റ്സ് ലാംഗിന്റെ ആദ്യ ശബ്ദ ചിത്രം കൂടി ആണ്. ചിത്രത്തിലെ കൊലയാളിയുടെ വേഷം Peter Lorre വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് . ലോകത്തിലെ മികച്ച 10 ത്രില്ലെര്‍ ചിത്രങ്ങള്‍ എടുത്താല്‍ അതിലൊരു സ്ഥാനം ഈ ചിത്രത്തിന് അര്‍ഹതപ്പെട്ടതാണ് .
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് എന്ന കാരണം കൊണ്ട് മാത്രം കാണാതെ പോകരുത് ഈ ചിത്രം .. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന്
imdb :8.5/10
No comments:
Post a Comment