കോര്‍ട്ട് റൂം ഡ്രാമ ഫിലിംസിനോട് എന്തോ ഒരിഷ്ട്ടകൂടുതല്‍ എനിക്കുണ്ടെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും . പണ്ട് മുതലേ തന്നെ മലയാളം സിനിമയിലെ മിക്ക കോടതി രംഗങ്ങളും ശ്വാസമടക്കി പിടിച്ചാണ് കണ്ടിരുന്നത് . പിന്നീട് അന്യഭാഷാ ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ ഒരു പിടി ചിത്രങ്ങള്‍ കാണാന്‍ അവസരം ലഭിച്ചു .12 Angry Men ,Primal Fear,To Kill A Mockingbird,A Few Good Men , My Cousin Vinny തുടങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ലഭിച്ചത് മികച്ച ഒരു അനുഭവമായിരുന്നു . A Time To Kill ന്റെ കാര്യമെടുത്താല്‍ , സത്യത്തില്‍ എനിക്കറിയില്ലായിരുന്നു ഇത് ഒരു കോര്‍ട്ട് റൂം ഡ്രാമ മൂവി ആയിരുന്നു എന്ന് . അറിഞ്ഞിരുന്നെങ്കില്‍ കുറച്ചു കൂടി നേരത്തെ കാണുമായിരുന്നു ഈ ചിത്രം .
A Time To Kill വര്‍ണവിവേചനത്തിന്റെ ഭീകരത വരച്ചു കാട്ടിയ ഒരു ചിത്രമാണ് . റാസിസം കൊടികുത്തി വാണിരുന്ന കാലത്തെക്കാണ് ചിത്രം നമ്മെ കൊണ്ട് പോകുന്നത് .
10 വയസ്സ് പ്രായമുള്ള Tonya Hailey എന്ന പെണ്‍കുട്ടി വര്‍ണ വെറി മൂത്ത രണ്ടു ചെറുപ്പക്കാരാല്‍ ക്രൂരമായ ബലാല്‍സംഗതിനു ഇരയാകുന്നു . പ്രതികള്‍ വൈകാതെ പിടിയിലാകുന്നു . എന്നാല്‍ Tonya യുടെ പിതാവ് Carl Lee Hailey രണ്ടു പേരെയും പരസ്യമായി വെടി വെച്ച് കൊല്ലുന്നു . ഈ സംഭവം കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മില്‍ ഉള്ള പോരിനു ആക്കം കൂട്ടി . കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന KKK അഥവാ The Clan എന്ന സംഘടന രംഗതെത്തിയതോടെ പ്രശ്നം കൂടുതല്‍ വഷളാവുന്നു .Carl Lee യുടെ കേസ് വാദിക്കാന്‍ മുന്നോട്ടു വരുന്നത് Jake Brigance എന്ന വെളുത്ത വര്‍ഗക്കാരന്‍ ആണ് .പക്ഷെ വെളുത്ത വര്‍ഗക്കാര്‍ മാത്രം അടങ്ങിയ ജൂറി യില്‍ നിയമം ഏതു ഭാഗത്ത് നില്‍ക്കും .പോരാത്തതിനു പ്രോസിക്യൂട്ടര്‍ Rufus Buckley നിസാരനല്ല താനും . ഇത് വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത Jake Brigance നു ഈ കേസ് ഒരു വെല്ലു വിളി തന്നെയായിരുന്നു .
ചിത്രത്തിന്റെ ആദ്യ രംഗം പ്രേക്ഷകന് അത്ര സുഖമുള്ള കാഴ്ചാനുഭവം അല്ല സമ്മാനിക്കുന്നത് . ആ കാലഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒരുപാടു നടന്നിട്ടുള്ളതായി വായിച്ചറിവുണ്ട് . എത്ര തന്നെ ഇല്ലാതാക്കി എന്ന് പറഞ്ഞാലും ഈ വിവേചനം ഇപ്പോഴും ഉണ്ട് എന്നതാണ് സത്യം .ചിലയിടത്ത് നിറത്തിന്റെ പേരില്‍ ചിലയിടത്ത് മതം ,ജാതി അങ്ങനെ പോകുന്നു .
A Time To Kill ഇതേ പേരിലുള്ള ബുക്കിന്റെ ചലച്ചിത്രവിഷ്ക്കാരം ആണ് . ചിത്രത്തിന്റെ ഏറ്റവുംവലിയ സവിശേഷത ഇതിലെ കാസ്റ്റ് ആണ് . Jake Brigance നെ അവതരിപ്പിച്ചത് നിലവിലെ ഓസ്കാര്‍ ജേതാവ് Matthew McConaughey ആണ് . ക്ലൈമാക്സ് കോര്‍ട്ട് സീനില്‍ ഒക്കെ മാത്യു മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് . പക്ഷെ ചിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം Samuel L. Jackson തന്നെ ആയിരുന്നു .Carl Lee Hailey യുടെ റോളില്‍ ഒരച്ഛന്റെ രോധനം വളരെ മനോഹരമാക്കിയിട്ടുണ്ട് പുള്ളി . പ്രോസിക്യൂട്ടറുടെ വേഷം ചെയ്ത Kevin Spacey , Jake ന്റെ അസിസ്റ്റന്റ് Ellen Roark ന്റെ വേഷം ചെയ്ത Sandra Bullock തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട് .
ഡ്രാമ ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണുക .
IMDB rating :7.4/10
No comments:
Post a Comment