When the Mind sings, You face the Music
അങ്ങനെ ഒരുപാടു കാത്തിരുന്ന വണ്‍ ബൈ ടു കണ്ടു . മികച്ച ഒരു psychological ത്രില്ലെര്‍ . അരുണ്‍കുമാര്‍ അരവിന്ദില്‍ നിന്ന് വീണ്ടും ഒരു ക്വാളിറ്റി മൂവി .
വളരെ സങ്കീര്‍ണമായ പ്ലോട്ട് ആണ് ചിത്രം കൈകാര്യം ചെയ്യുന്നത് . ചില പ്രേക്ഷകര്‍ക്കെങ്കിലും ചിത്രം ദഹിക്കാതെ പോയതും കഥ പറച്ചിലിലെ ഈ സങ്കീര്‍ണത കൊണ്ട് തന്നെ .പോസ്റ്റിലെ മീശ വെച്ച ഫഹദിന്‍റെ ഹീറോയിസം കാണാന്‍ വേണ്ടി പോയവര്‍ നിരാശരാവേണ്ടി വരും .മുരളി ഗോപി ആണ് ആദ്യം മുതല്‍ അവസാനം വരെ ചിത്രം നയിക്കുന്നത് .മുരളി ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ് . അവിഹിതം തന്റെ കുത്തകയാണെന്ന് ഹണീ റോസ് ഒരിക്കല്‍ കൂടി തെളിയിച്ചു . മനശാസ്ത്ര ഡോക്ടറിന്റെ വേഷത്തില്‍ ശ്യാമപ്രസാദ് കൊള്ളാമായിരുന്നു . ഗോപി സുന്ദറിന്റെ BGM എടുത്തു പറയാതെ വയ്യ .
എല്ലാവര്‍ക്കും ഈ ചിത്രം അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് തിയ്യേടറിലെ കൂവല്‍ കേട്ടപോള്‍ മനസ്സിലായി . ഇത് അംഗീകരിക്കാന്‍ അറ്റ്ലീസ്റ്റ് DVD ഇറങ്ങുന്ന സമയമെങ്കിലും വേണ്ടി വരും . മാറ്റം വേണമെന്ന് മലയാളിയുടെ ബോധമനസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഉപബോധ മനസ്സ് ഈ മാറ്റത്തിനെ ഉള്‍കൊള്ളാന്‍ തയ്യാറായിട്ടില്ല . നായകന് തല്ലുകൊണ്ടാലോ ക്ലൈമാക്സ് ശുഭപര്യവസായി ആയിട്ടില്ലെങ്കിലോ മലയാളി അറിയാതെ കൂവി പോകും . എന്തായാലും പടം തിയ്യേറ്ററില്‍ അധിക കാലമുണ്ടാകില്ലെന്നു മനസ്സിലായി .
പടം സ്ലോ ആണ് , ഫഹദിനു റോളില്ല . ക്ലൈമാക്സ് കൊള്ളില്ല, അന്യ ഭാഷകള്‍ ഒരുപാടു ഉപയോഗിച്ച് തുടങ്ങിയവയാണ് fb റിവ്യൂസ് ഇല്‍ കണ്ട നെഗറ്റീവ് പൊയന്റ്സ് . ശരിയാണ് പടം കുറച്ചു സ്ലോ ആണ് .അത് ബോധപൂര്‍വം ചെയ്തതാവണം .ഇതിലും വലിയ സ്ലോ പടങ്ങള്‍ കണ്ടിട്ടുള്ളത് കൊണ്ടാവണം എനിക്ക് അത്ര സ്ലോ ആയിട്ടു അനുഭവപ്പെട്ടില്ല . അന്യഭാഷകള്‍ ഉപയോഗിക്കുന്നതിനെ പറ്റി ഫില്മ്ന്റെ തുടക്കം തന്നെ എഴുതി കാണിച്ചിട്ടുണ്ട് "കേരളത്തിന്റെ പുറത്ത് നടക്കുന്ന കഥ ആയത് കൊണ്ട് മലയാളം മാത്രമല്ല സംസാര ഭാഷ "എന്ന് . പിന്നെ ക്ലൈമാക്സ് , എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് തോന്നുന്നത് ഈ ചിത്രത്തിന് ഈ ക്ലൈമാക്സ് തന്നെയാണ് നല്ലതെന്ന് .
ഒരു കാര്യത്തില്‍ ചിത്രം എന്നെ നിരാശനാക്കി . ടീസെറില്‍ ഉള്ള ആ ക്ലിന്റ് ഈസ്റ്റ്‌വുഡ് scene പടത്തിലില്ല . ഈ ഫില്മിന് വേണ്ടി കാത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ടീസറിലെ ആ രംഗങ്ങള്‍ ആയിരുന്നു . കൊടും ചതിയായി പോയി .
ഒരു ആഘോഷ ചിത്രം പ്രതീക്ഷിച്ചു ആരും ഈ പടത്തിന് പോകരുത് . അരുണ്‍കുമാര്‍ അരവിന്ദിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു .
No comments:
Post a Comment