Majid Majidi ഒരു magician ആണെന്ന് കേട്ടിടുണ്ട് . തന്‍റെ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന മാജിക്കുകാരന്‍ . ഇറാനിയന്‍ മൂവീസിനെ ലോക സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ഈ കലാകാരന്‍റെ ചിത്രങ്ങള്‍ കാണണമെന്ന് കുറെ നാളായി കരുതുന്നു . അതിന്‍റെ ഒന്നാം ഘട്ടമായാണ് ഇന്നലെ രാത്രി ഈ ചിത്രം കണ്ടത്.
ചിത്രം തുടങ്ങിയപ്പോള്‍ ബോറടിപ്പിക്കുമോ എന്നൊരു സംശയമുണ്ടായിരുന്നു . സംശയത്തിനു ആദ്യത്തെ 15 മിനുട്ടിന്‍റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ . ആ കുട്ടികളുടെ ലോകത്തായി പോയി ഞാന്‍ . ഗ്രേറ്റ് ഫിലിം
Ali യുടെയും അവന്റെ അനുജത്തി Zahra യുടെയും കഥയാണ് ഈ ചിത്രം . അനുജത്തിയുടെ ഷൂ നന്നാക്കാന്‍ പോകുന്നതിനിടയില്‍ ali യുടെ കയ്യില്‍ നിന്നും ഷൂ നഷ്ടമാകുന്നു . വീട്ടിലറിയിക്കാതെ അവര് തന്നെ ഒരു താല്‍ക്കാലിക പരിഹാരം കണ്ടെത്തുന്നു . അലിയുടെ ഷൂ രാവിലെ സ്കൂളില്‍ പോകുന്ന Zahraക്ക് കൊടുക്കും . Zahra യുടെ സ്കൂളിനു ശേഷമാണു അലിക്ക് ക്ലാസ്സില്‍ പോകേണ്ടത് .അവന്‍ അവളെ വഴിയില്‍ ഷൂവിനു വേണ്ടി കാത്ത് നില്‍ക്കണം . ഇവിടെ നിന്നാണ് സിനിമ തുടങ്ങുന്നത് . കുട്ടികളുടെ adventure ഉം .........
നിങ്ങള് കരുതുന്നുണ്ടാവും ഇതിലിപ്പമെന്താ ഇത്ര വലിയ കൌതുകം . ഒരു ഷൂ അല്ലെ എന്ന് .... എന്നാല്‍ മറ്റെന്തിനെക്കാളും വിലമതിക്കുന്നതാണ് ഒരു ജോഡി കീറിയ ഷൂ എന്ന് Childrens Of Heaven കാണുന്ന ഏതൊരാള്‍ക്കും തോന്നും . അവിടെയാണ് സിനിമയുടെ വിജയം .
അവസാനം വരെ ചിത്രം Interesting ആണ് . ചില സമയത്ത് ശ്വാസമടക്കിപ്പിടിചാണ് പടം കണ്ടത് . യാതൊരു വിധ സ്പെഷ്യല്‍ എഫെക്ട്സും ഇല്ല ചിത്രത്തില്‍ .ഒരു സിമ്പിള്‍ മൂവി . പടം ത്രില്ലിംഗ് ആവണമെങ്കില്‍ കാര്‍ ചേസിങ്ങും , Fight ഉം ഒന്നും ആവശ്യമില്ല എന്ന് ഈ ചിത്രം കണ്ടാല്‍ മനസ്സിലാകും .
Majid Majidi യുടെ Direction തന്നെയാണ് ഈ ചിത്രം ഇത്രക്കും സുന്ദരമാകാന്‍ കാരണം . പിന്നെ ഇതില്‍ അഭിനയിച്ചിരിക്കുന്ന കുട്ടികളും ... വളരെ നാച്ചുറല്‍ അയ അഭിനയമാണ് . ക്ലൈമാക്സ് ശ്വാസമടക്കി പിടിച്ചാണ് ഞാന്‍ കണ്ടത്.
ഇറ്റാലിയന്‍ ക്ലാസ്സിക് Bicycle Thieves ഉമായി എവിടെയോ ഇത്തിരി സാമ്യം തോന്നിയെങ്കിലും 2 ചിത്രങ്ങളും ഒരുപാടു വ്യത്യസപെട്ടിരിക്കുന്നു . നല്ല ചിത്രങ്ങളെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടപ്പെടും ഈ ചിത്രം .
ആ വര്‍ഷത്തെ മികച്ച Forign Movie ക്കുള്ള അകാദമി അവാര്‍ഡ് ലഭിച്ച പടമാണ് Childrens Of Heaven .
ഈ ചിത്രം കണ്ടതിനു ശേഷം Majid Majidi യുടെ എല്ലാ ചിത്രങ്ങളും കാണണമെന്ന് ഒരു അഗ്രഹം തോന്നുന്നുണ്ട് .
ഈ ചിത്രം ആരും miss ചെയ്യരുത് . A Must Watch Movie
ഭാഷ പ്രശ്നമായത് കൊണ്ട് ചിത്രം കാണാതിരിക്കണ്ട . താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഇതിന്റെ മലയാളം സബ് ടൈറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാം
No comments:
Post a Comment