Thursday, 18 September 2014

Analyze This (1999)


ഗാംഗ്സ്റ്റര്‍ ഫിലിംസിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യമെത്തുന്ന മുഖം , Al Pacino അല്ലെങ്കില്‍ Robert De Niro ആയിരിക്കും .
Analyze This എന്ന ഈ ചിത്രത്തില്‍ De Niro ചെയ്യുന്ന Paul Vitti എന്ന കഥപാത്രവും ഒരു gangster തന്നെ . Paul Vitti ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ഏറ്റവും പവര്‍ഫുള്‍ ആയ മോബ്സ്റ്റര്‍ ആണ് . പക്ഷെ കുറച്ചു നാളായി Paul Vitti ക്ക് പഴയ പോലെ വയലന്‍സ് ഒന്നും വഴങ്ങുന്നില്ല . അനാവശ്യമായ ഉത്കണ്ഠ , വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ Paul Vitti യെ അലട്ടുന്നു . ബെന്‍ സോബെല്‍ എന്ന മനശാസ്ത്രജ്ഞനെ കാണാന്‍ പോള്‍ തീരുമാനിക്കുന്നു .അതോടെ വളരെ സമാധാന പൂര്‍വ്വം ജീവിക്കുന്ന ബെന്‍ സോബെലിന്റെ സമാധാനം പാടെ ഇല്ലാതാകുന്നു . 
ഈ കഥ പലര്‍ക്കും പരിചിതമായിരിക്കും .അതെ ഈ ചിത്രം മലയാളീകരിച്ചിട്ടുണ്ട് . ഭാര്‍ഘവ ചരിതം മൂന്നാം ഖണ്ഡം എന്ന പേരില്‍ ഈ കഥയെ പരമാവധി നശിപ്പിച്ചിട്ടുണ്ട് ജോമോനും കൂട്ടരും . ഒരു കഥ രണ്ടു ഭാഷയില്‍ കണ്ടു .ആദ്യത്തെ ഭാഷയില്‍ കണ്ടപ്പോള്‍ ആ സ്റ്റോറി വെറുക്കുകയും രണ്ടാമത്തെ ഭാഷയില്‍ കണ്ടപ്പോള്‍ അത് ഇഷ്ട്ടപെടുകയും ചെയ്തു . ഭാര്‍ഗവ ചരിതം ഞാന്‍ കണ്ടു വെറുത്തു പോയ ഞാന്‍ ,അതിന്റെ ഒറിജിനല്‍ ഇന്നലെ കണ്ടപ്പോള്‍ നന്നായി ആസ്വദിച്ചു . 
സീരിയസ് ഗാംഗ്സ്റ്റര്‍ വേഷത്തില്‍ മാത്രം കണ്ടു പരിചയമുള്ള De Niro , Paul Vitti എന്ന കോമഡി ചുവയുള്ള കഥാപാത്രം അവതരിപ്പിച്ചത് കണ്ണിനു കാഴ്ച തന്നെയായിരുന്നു . പലപ്പോഴും ആ കഥാപാത്രത്തിന്റെ അവതരണം ഒരുപാടു ചിരിപ്പിച്ചു . ബെന്‍ സോബെലിന്റെ കഥാപാത്രം ചെയ്ത Billy Crystal പെര്‍ഫെക്റ്റ്‌ ആയിരുന്നു ആ റോളില്‍ . പോളും ബെന്‍ സോബെലും തമ്മിലുള്ള ഒരു സംഭാഷണങ്ങള്‍ എല്ലാം വളരെ രസകരമായി .. 
ബ്ലാക്ക്‌ കോമഡി ചിത്രങ്ങള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം തന്നെയാണ് Analyze This . ഭാര്‍ഗവ ചരിതം നിങ്ങളെ വെറുപ്പിച്ച പോലെ ഈ ചിത്രം നിങ്ങളെ വെറുപ്പിക്കില്ല എന്ന് ഉറപ്പ് .
2002 ഇല്‍ ഇറങ്ങിയ Analyze That എന്ന ചിത്രം ഇതിന്റ സീക്വല്‍ ആണ് . അത് ഇനിയും കാണാനിരിക്കുന്നു .
IMDB RATING :6.7/10

No comments:

Post a Comment