മങ്കാത്തക്ക് ശേഷം ഇറങ്ങിയ ഏറ്റവും മികച്ച അജിത്ത് ഫിലിം
ഗൌതം മേനോനും അജിത്തും ചേര്‍ന്നു ഒരു പടം ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് ആദ്യദിനം തന്നെ കാണുമെന്ന്‍ . ഇവര്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍ പടം എങ്ങനെയായിരിക്കും എന്നൊരു ഏകദേശ ധാരണ ഉണ്ടായിരുന്നു എനിക്ക് .പ്രതീക്ഷ തെറ്റിച്ചില്ല എന്ന് മാത്രമല്ല എന്റെ പ്രതീക്ഷയിലും ഒരു പടി മുന്നില്‍ നിന്നു ചിത്രം .
എന്നൈ അറിന്താല്‍ ഒരു പക്ഷെ ഗൌതം മേനോന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ചിത്രമായിരിക്കും ..തന്റെ Cop Trilogy യിലെ അവസാന ചിത്രം എന്ന നിലയില്‍ മറ്റു ചിത്രങ്ങളുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്യും എന്നത് ഒന്നാമത്തെ വെല്ലു വിളി . തല അജിത്ത് എന്ന മാസ് ഹീറോയെ തന്റെ പടത്തില്‍ കാസ്റ്റ് ചെയ്യുമ്പോള്‍ രണ്ടു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നത് മറ്റൊരു വെല്ലുവിളി .എന്തായാലും പുള്ളിയുടെ ഹാര്‍ഡ് വര്‍ക്ക് ഫലം കണ്ടു എന്ന് തന്നെ പറയാം .
സത്യ ദേവ് എന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലെ പല ഏടുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് . തല അജിത്ത് സത്യ ദേവ് ആയി തിളങ്ങി .ഈ മനുഷ്യന്റെ സ്ക്രീന്‍ പ്രെസന്‍സ് എത്ര വര്‍ണിച്ചാലും മതിയാകില്ല .. താടി വെച്ചും താടി എടുത്തും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലൂക്കിലും എല്ലാം പുള്ളി വരുമ്പോള്‍ അറിയാതെ കയ്യടിച്ചു പോകും . സത്യ ദേവ് ആയി അജിത്ത് സ്ക്രീനില്‍ വന്നപ്പോള്‍ പോലിസ് വേഷത്തിന്റെ പരിപൂര്‍ണത ആയിരുന്നു.
നായകനോട് കിട പിടിക്കുന്ന വില്ലന്മാര്‍ വല്ലപ്പോഴും ഒക്കെയേ ഉണ്ടാകാറുള്ളൂ . ഇതിലെ അരുണ്‍ വിജയ് അവതരിപ്പിച്ച വിക്ടര്‍ എന്ന കഥാപാത്രം അത്തരത്തിലൊന്നായിരുന്നു . കിടിലന്‍ വില്ലന്‍ റോള്‍ . ഇനി വരുന്നത് അരുണ്‍ വിജയ് യുടെ നാളുകളാണെന്നു മനസ്സ് പറയുന്നു .
ഹാരിസ് ജയരാജിന്റെ മികച്ച സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലെതിക്കുന്നു .. BGM ഒരു രക്ഷയുമില്ല . പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന BGM . അജിത്ത് - ത്രിഷ രംഗങ്ങള്‍ ഒക്കെ വളരെ നന്നായി .. തല വീണ്ടും കാതല്‍ മന്നനായി .വിവേക് ,ബേബി അനിഘ ഒക്കെ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്.
ഒരേ സമയം ക്ലാസ്സ് ചിത്രമായും മാസ് ചിത്രമായും തോന്നിപ്പിക്കുന്നുണ്ട് എന്നൈ അറിന്താല്‍ .. ഗൌതം മേനോന്‍ അജിത്ത് കോമ്പിനേഷനില്‍ ഇനിയും ചിത്രം വരണം എന്ന് ആഗ്രഹിക്കുന്നു .
No comments:
Post a Comment