smile emoticon
ഡെന്മാര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസ്‌മാനായ 'ഹെല്‍ജ്' തന്റെ അറുപതാം പിറന്നാള്‍ ഫാമിലിയും ഫ്രണ്ട്സുമൊത്ത് ആഘോഷിക്കുകയാണ് . നാട് വിട്ടുപോയ മൂത്തമകന്‍ 'ക്രിസ്റ്റ്യന്‍ ' ,ഇളയ മകന്‍ 'മൈക്കിള്‍ ', മകള്‍ 'ഹെലെന്‍ ' തുടങ്ങി അടുത്തതും അകന്നതുമായ ബന്ധുക്കള്‍ ഒക്കെ നേരത്തെ തന്നെ ഹാജരാണ് . ക്രിസ്റ്റ്യന്റെ ഇരട്ട സഹോദരി 'ലിന്റ ' സൂയിസൈഡ് ചെയ്തിട്ടു ഒരുപാടു നാള്‍ ആയിട്ടില്ല . അങ്ങനെ ആഘോഷ പരിപാടികള്‍ തുടങ്ങുന്നു . പരിപാടിക്കിടെ ക്രിസ്റ്റ്യന്‍ തന്റെ പിതാവിനെതിരെ ഞെട്ടിക്കുന്ന ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നു . ചെറുപ്പത്തില്‍ തന്നെയും തന്റെ സഹോദരി ലിന്റയെയും ഹെല്‍ജ് ലൈംഗികമായി പീടിപ്പിച്ചിരുന്നു എന്നും തന്റെ സഹോദരി മരിച്ചതിന്റെ ഉത്തരവാദി സ്വന്തം പിതാവാണെന്നും ക്രിസ്റ്റ്യന്‍ ആരോപിക്കുന്നു .അതോടെ ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളുടെയും ചുരുളുകള്‍ അഴിയുന്നു. . പ്രേക്ഷകര്‍ക്കൊരുക്കിയ ആഘോഷവിരുന്നു ആണ് പിന്നീട് സ്ക്രീനില്‍ .
ചിത്രത്തിന്‍റെ സംവിധായകന്‍ തോമസ് വിന്റെര്‍ബര്‍ഗും മറ്റു ചില സംവിധായകരും ഒരുമിച്ച് ക്രിയേറ്റ് ചെയ്ത Dogme 95 എന്ന സംരംഭത്തിലെ ആദ്യ ചിത്രമായിരുന്നു ദി സെലിബ്രേഷന്‍ . Dogme 95 നിയമ പ്രകാരം കുറഞ്ഞ ചിലവില്‍ ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണ് ഇത് . ഈ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയത് Dogme 95 ന്റെ വിജയത്തിന് കാരണമായി .
ഒരു മണിക്കൂര്‍ നാല്‍പ്പത് മിനുറ്റ് രസിച്ചിരുന്നു കാണാവുന്ന ചിത്രമാണ് ഫെസ്റ്റെന്‍ .അത്യാവശ്യം ഡാര്‍ക്ക് കോമഡികളും ഉണ്ട് ചിത്രത്തില്‍ . അമിത നാടകീയ സന്ദര്‍ഭങ്ങളോ മ്യൂസിക് അകമ്പടിയോ ഒന്നും ഈ ചിത്രത്തില്‍ കാണാനാകില്ല .എന്നിരുന്നാലും ചിത്രം എന്റര്‍ടൈന്‍ ചെയ്യുന്നുണ്ട് .
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഡാനിഷ് ചിത്രം
IMDB :8.1/10
No comments:
Post a Comment