ആല്‍ഫ്രഡ് ഹിച്ച് കോക്ക് ചിത്രങ്ങങ്ങളുടെ ഒരു ആരാധകന്‍ ആണ് ഞാന്‍ .. പുള്ളിയുടെ ചിത്രങ്ങളുടെ ഒരു കളക്ഷന്‍ ഇപ്പോഴും കളയാതെ സൂക്ഷിച്ചിട്ടുണ്ട് . എന്നിട്ടും ഈ ചിത്രം കാണാന്‍ ഇത് വരെ ശ്രമിച്ചില്ല .ഒരു പക്ഷെ മറ്റു ചിത്രങ്ങളെ പോലെ വമ്പന്‍ റേറ്റിംഗ് ഒന്നും കാണാത്തത് കൊണ്ടാകാം . ഒരു കോമഡി ചിത്രം ഹിച്കോക്കില്‍ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കാം . എന്ത് തന്നെയാണെങ്കിലും എന്റെ ധാരണകള്‍ തെറ്റായിരുന്നു എന്ന് തെളിയിച്ചു ഈ ചിത്രം .
വെര്മോന്റിലെ ഒരു മനോഹര ഗ്രാമത്തില്‍ ആണ് ചിത്രം തുടങ്ങുന്നത് ..മനോഹരമായ ദ്രിശ്യ ഭംഗി കൊണ്ട് സമ്പന്നമായ ഒരു കൊച്ചുഗ്രാമം . ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ ഒരു ഡെഡ് ബോഡി കണ്ടെത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത് . മൃതദേഹത്തിന്റെ ഉടമ ഹാരി വോര്പ് ആണ് . കുന്നിന്‍ ചെരുവില്‍ വേട്ടക്കിറങ്ങിയ ക്യാപ്റ്റന്‍ വൈല്സ് കരുതുന്നത് തന്റെ തോക്കില്‍ നിന്നുമുള്ള വെടിയേറ്റാണ് ഹാരി മരിച്ചത് എന്നാണ് ..എന്നാല്‍ മിസ് Gravely എന്ന മധ്യവയസ്ക കരുതുന്നത് തന്റെ ചെരുപ്പ് കൊണ്ടുള്ള അടിയെറ്റാണ് ഹാരി മരണപ്പെട്ടത് എന്നാണ് . അതേസമയം ഹാരി മരണത്തിനുത്തരവാദി താനാണെന്നാണ് ഹാരിയുടെ ഭാര്യ മിസ്സിസ് റോജര്‍സ് കരുതുന്നത്. ഹാരിയെ കൊണ്ടുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ ഇവര് മൂന്നു പേരും പിന്നെ സാം എന്ന ചിത്രകാരനും കൂടി ശ്രമിക്കുന്നതാണ് ബാക്കി ചിത്രം .സ്ഥലത്തെ ഷെറിഫ് കാല്‍വിന്‍ വിഗ്ഗ്സിനു സംശയം ഉണ്ടാകാതെ നോക്കുകയും വേണം .
ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട് . മര്‍ഡര്‍ മിസ്റ്ററികളുടെ അപ്പൊസ്തലനായ ഹിച് കോക്ക് കോമഡി ചിത്രം ചെയ്തപ്പോള്‍ അതും ഒരു മര്‍ഡറിനെ ചുറ്റിപറ്റിയാണ് എടുത്തത് . വളരെ ആസ്വാദ്യകരമായ ഈ ചിത്രം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ കണ്ടു പതിവ് പോലെ ഒരു മര്‍ഡര്‍ മിസ്റ്ററി പ്രതീക്ഷിച്ചു പോയത് കൊണ്ടാകണം . മികച്ച അഭിനേതാക്കളും കഥാ സന്ദര്‍ഭങ്ങളുമടങ്ങിയ ഒരു കോമഡി ത്രില്ലെര്‍ എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ .
പതിവ് പോലെ ഈ ചിത്രത്തിലും ഹിച് കോക്ക് തല കാണിക്കുന്നുണ്ട് . ഈ ചിത്രത്തിലൂടെ പുള്ളിയോടുള്ള ഇഷ്ട്ടം ഒന്ന് കൂടെ കൂടിയിട്ടുണ്ട്.പുള്ളിയുടെ ഹ്യൂമര്‍ സെന്‍സ് സമ്മതിക്കണം . മനോഹരമായ സീനരികളാണ് ചിത്രത്തിലുള്ളത് .കോമഡി മിസ്റ്ററി ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ട്ടമുള്ളവര്‍ കാണുക .ഹിച് കോക്ക് ആരാധകര്‍ ഒരു കാരണവശാലും മിസ്സ് ആക്കരുത് .
IMDB:7.2/10 RT:90%
No comments:
Post a Comment