കോര്‍ട്ട് റൂം ഫിലിംസ് കാണുമ്പോള്‍ കിട്ടുന്ന ത്രില്‍ ഒന്ന് വേറെ തന്നെയാണ് . അസാധ്യം എന്ന് തോന്നിപ്പിക്കുന്ന കേസുകളായിരിക്കും പലപ്പോഴും ചിത്രം കൈകാര്യം ചെയ്യുന്നത് .വാദി ഭാഗവും പ്രതിഭാഗവും നിയമവശങ്ങള്‍ കോടതി മുന്നാകെ അവതരിപ്പിക്കും .ഇടക്ക് സര്‍പ്രൈസ് ആയി കടന്നു വരുന്ന വിറ്റ്നെസ് സ്റ്റേറ്റ്മെന്റുകള്‍ .ശക്തമായ വാദപ്രതിവാദങ്ങള്‍ . പിന്നെ പ്രേക്ഷകനെ ഇമ്പ്രെസ്സ് ചെയ്യിക്കുന്ന ഒരുഗ്രന്‍ ക്ലൈമാക്സ് . കോര്‍ട്ട് റൂം ഫിലിംസിന്റെ ഒരു പാറ്റെര്‍ണ്‍ പോകുന്നത് ഇങ്ങനെയാണ് പലപ്പോഴും . എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട സിനിമ വിഭാഗം ആണ് കോര്‍ട്ട് റൂം ഫിലിംസ് ..ഒരു ആക്ഷന്‍ ഫിലിംസ് കാണുന്നതിനെക്കാള്‍ എനിക്ക് ത്രില്ലിംഗ് ആയി തോന്നാറുള്ളത് ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴാണ് .
ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മികച്ചത് എന്ന് തോന്നിയ 10 ചിത്രങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്യുന്നു . ഏതൊരു സിനിമ സ്നേഹിയും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ ആണിവ എന്ന് ഞാന്‍ വിശ്വസിക്കുന്നു .
1.12 Angry Men (1957)
സ്വന്തം പിതാവിനെ കൊലചെയ്തു എന്ന കുറ്റംചുമത്തപ്പെട്ട 18 വയസ്സുകാരന്റെ വിധി തീരുമാനിക്കേണ്ടത് 12 പേരടങ്ങുന്ന ജൂറി ആണ് . ജൂറിയിലെ പതിനൊന്നു പേരും പ്രതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയപ്പോള്‍ ഹെന്രി ഫോണ്ട അവതരിപ്പിക്കുന്ന കഥാപാത്രം മാത്രം പ്രതി കുറ്റക്കാരന്‍ അല്ല എന്ന് വാദിക്കുന്നു . പിന്നീട് അതീവ രസകരമായ വാദ പ്രതിവാദങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം പ്രേക്ഷകന് നല്ലൊരു അനുഭവമാണ് സമ്മാനിക്കുന്നത് . ഒരേ ഒരു റൂമില്‍ വെച്ചാണ് ചിത്രം മുഴുവനും ചിത്രീകരിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട് ഈ ഫിലിമിനു . അത്യപൂര്‍വമായ ഒരു കോര്‍ട്ട് റൂം ത്രില്ലെര്‍
IMDB:8.9 RT:100%
.
2.Witness for the Prosecution (1957)
സര്‍ വില്‍ഫ്രഡ് റോബര്‍ട്ട്സ് പ്രശസ്തനായ വക്കീല്‍ ആണ് . വാര്‍ധക്യ സഹജമായ രോഗങ്ങളോട് പോരാടുന്ന റോബര്‍ട്ട് ഇപ്പോള്‍ ഒരു പ്രൈവറ്റ് നഴ്സിന്റെ കര്‍ശനമായ നിര്‍ദേശത്തില്‍ ആണ് . ഇനി ഒരു ക്രിമിനല്‍ കേസ് ഏറ്റെടുക്കരുത് എന്ന ഡോക്ടറുടെ വിലക്ക് വക വെക്കാതെ ലിയോണാര്‍ഡ് വോള്‍ എന്ന ചെറുപ്പക്കാരന്റെ കേസ് റോബര്‍ട്ട് ഏറ്റെടുക്കുന്നു . പണക്കാരിയും വിധവയും ആയ ഒരു സ്ത്രീയെ കൊന്നു എന്നാണ് വോളിന്റെ മേല്‍ ആരോപിതമായ കുറ്റം . തെളിവുകള്‍ എല്ലാം വോളിനെതിരെ ആണെങ്കിലും അതിനെല്ലാത്തിനെക്കാളും റോബര്‍ട്ടിന് വെല്ലുവിളിയുയര്‍ത്തിയത് പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിറ്റ്നെസ് ആയിരുന്നു . ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ് ചിത്രതിന്റെത് .. റോബര്‍ട്ട് ആയി ചാള്‍സ് ലോഫ്ടന്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്
IMDB:8.5 RT:100%
3.Inherit the Wind (1960)
അങ്ങേയറ്റം രസകരമായ ഒരു കോര്‍ട്ട് റൂം ഡ്രാമ ആണ് Inherit the Wind. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം സ്കൂളില്‍ പഠിപ്പിച്ചതിന്റെ പേരില്‍ ഒരു അധ്യാപകന്‍ അറസ്റ്റില്‍ ആകുന്നു . വിശ്വാസികള്‍ നിറഞ്ഞ ആ കൊച്ചു നഗരത്തിലെ ജനങ്ങള്‍ അധ്യാപകന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ മുറവിളി കൂട്ടുന്നു . ഡാര്‍വിന്‍ സിദ്ധാന്തത്തെ എതിര്‍ക്കുന്ന മാത്യു ഹാരിസണ്‍ ബ്രാഡി എന്ന പ്രശസ്തനായ വക്കീല്‍ അധ്യാപകന് ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ രംഗത്തെത്തുന്നു . അധ്യാപകന് വേണ്ടി വാദിക്കാന്‍ മറ്റൊരു പ്രശസ്തനായ വക്കീല്‍ ഹെന്രി ഡ്രമ്മോണ്ട് വരുന്നതോടെ രംഗം ഒന്ന് കൂടി കൊഴുക്കുന്നു . ബ്രാഡി യും ഡ്രമ്മോണ്ടും തമ്മിലുള്ള വാദപ്രതിവാദം മതവും ശാസ്ത്രവും തമ്മിലുള്ള ഏറ്റുമുട്ടലായി കാണാം . 1925 ഇലെ മങ്കി ട്രയല്‍ കേസിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് ഇത് . ഈ ചിത്രം ഇന്നും പ്രസക്തമാണ്
IMDB:8.2 RT:91%
4.Anatomy of a Murder (1959)
ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചവനെ കൊന്നതിനു us ആര്‍മിയിലെ ഫ്രെഡെറിക്ക് മാനിയന്‍ അറസ്റ്റില്‍ ആകുന്നു . മാന്നിയുടെ ഭാര്യ ലോറ പോള്‍ സമര്‍ത്ഥനായ വക്കീല്‍ ബീഗ്ലെറിനെ ഭര്‍ത്താവിനു വേണ്ടി വാദിക്കാന്‍ നിയമിതനക്കുന്നു . താന്‍ കൊല ചെയ്തു എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും അങ്ങനെ ചെയ്തത് മാന്നിക്ക് ഓര്മ കിട്ടുന്നില്ല . ബീഗ്ലെര്‍ ഇതൊരു 'ഇറെസിസ്റ്റബിള്‍ ഇമ്പള്‍സ്' ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു . പഴയ കാല താരങ്ങളില്‍ എനിക്കേറ്റവും ഇഷ്ട്ടമുള്ള ഒരു നടന്‍ ആണ് ജെയിംസ് സ്ട്യുവാര്ട്ട്. ബീഗ്ലെറിന്റെ വേഷം പുള്ളി മനോഹരമാക്കി
IMDB:8.1 RT:100%
5.Judgement at Nuremberg (1961)
രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം നാസിക്രൂരതകളില്‍ പങ്ക് ആരോപിച്ചു 4 ജഡ്ജിമാരെ വിചാരണ വിധേയമാക്കുന്നു . അതില്‍ ഒരാള്‍ ജര്‍മന്‍ ജനത മൊത്തം ബഹുമാനിക്കുന്ന ക്കുന്ന ഒരു വ്യക്തി ആയിരുന്നു . ഹിറ്റ്‌ലര്‍ക്ക് അള്‍ട്ടിമേറ്റ് പവര്‍ നല്‍കിയതിന്റെ ഉത്തരവാദിത്തം ജര്‍മനിക്ക് മാത്രമല്ല ലോകത്തിനു മൊത്തം ഉണ്ടെന്നു ഈ ചിത്രം നമുക്ക് കാട്ടി തരുന്നു .തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളില്‍ ഒന്ന്
IMDB:8.3 RT:90%
6.Primal Fear (1996)
Edward Nortonന്റെ ആദ്യ പടം .. ആദ്യ ഫിലിമില്‍ തന്നെ പുള്ളി ഞെട്ടിച്ചു . ഒരു പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ ആരോണ്‍ എന്ന ചെറുപ്പക്കാരന്‍ അറസ്റ്റിലാകുന്നു . മാര്‍ട്ടിന്‍ വെയ്ല്‍ എന്ന പ്രഗല്‍ഭനായ ഡിഫെന്‍സ് വക്കീല്‍ ആരോണിനു വേണ്ടി വാദിക്കാന്‍ രംഗത്തെത്തുന്നു . ഈ കേസ് കൊണ്ട് ലഭിക്കാവുന്ന പബ്ലിസിറ്റി ആയിരുന്നു തുടക്കത്തില്‍ വെയ് ലിനെ ആകര്‍ഷിച്ചത് എങ്കിലും പിന്നീട് തന്റെ കക്ഷിയുടെ നിരപരാധിത്യം ബോദ്യമാകുന്നു .ആരോണിനു മള്‍ട്ടിപ്പിള്‍ പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്നുള്ളത് ട്രയലിനു പുതിയ ഒരു വഴിത്തിരിവാകുന്നു .. മികച്ച ഒരു സ്പെന്‍സ് ത്രില്ലെര്‍
IMDB:7.7 RT:74%
7.To Kill a Mockingbird (1962)
പൂര്‍ണമായും കോര്‍ട്ട് റൂം ഡ്രാമ എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെങ്കിലും ചിത്രത്തിന്റെ ഏറെ ഭാഗവും ഡീല്‍ ചെയ്യുന്നത് ഒരു കോര്‍ട്ട് റൂം കേസിനെ ചുറ്റിപറ്റി ആയത് കൊണ്ട് ഈ ലിസ്റ്റില്‍ ഇതും പെടുത്താം എന്ന് കരുതുന്നു . സ്കോട്ട് എന്ന കൊച്ചു പെണ്‍കുട്ടിയുടെ കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെ ആണ് ചിത്രം മുന്നോട്ട് പോകുന്നത് . സ്കൊട്ടിനെയും അവളുടെ സഹോദരന്‍ ജെമിനെയും അവരുടെ പിതാവ് അറ്റിക്കസ് ഒറ്റക്കാണ് വളര്‍ത്തിയത് . ടൌണ്‍ ഇലെ ലോയര്‍ ആയ അറ്റിക്കസ് റാസിസം കൊടിയ തിന്മ ആണെന്ന് വിശ്വസിച്ചിരുന്നു . ഒരു 'വൈറ്റ് ' പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിക്കപ്പെട്ട ടോം റോബിന്‍സണ്‍ എന്ന 'ബ്ലാക്ക്' യുവാവിന്റെ കേസ് വാദിക്കാന്‍ അറ്റിക്കസ് തീരുമാനിക്കുന്നു .അതോടെ അറ്റിക്കസിനെതിരെ നാട്ടുകാര്‍ തിരിയുന്നു .സ്കൂളില്‍ വെച്ച് കുട്ടികള്‍ക്കും പരിഹാസമേറ്റു വങ്ങേണ്ടി വരുന്നു .. എല്ലാവരെയും വര്ണഭേതമന്ന്യേ കാണണമെന്നും മുനവിധി ഒഴിവാക്കണമെന്നും ആ ട്രയലിലൂടെ തന്റെ കുട്ടികളെ പഠിപ്പിക്കാനും അറ്റിക്കസ് ശ്രമിക്കുന്നു .. എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്ന് .
IMDB:8.4 RT:94%
8.A Time to Kill (1996)
10 വയസ്സ് പ്രായമുള്ള Tonya Hailey എന്ന പെണ്‍കുട്ടി വര്‍ണ വെറി മൂത്ത രണ്ടു ചെറുപ്പക്കാരാല്‍ ക്രൂരമായ ബലാല്‍സംഗതിനു ഇരയാകുന്നു . പ്രതികള്‍ വൈകാതെ പിടിയിലാകുന്നു . എന്നാല്‍ Tonya യുടെ പിതാവ് Carl Lee Hailey രണ്ടു പേരെയും പരസ്യമായി വെടി വെച്ച് കൊല്ലുന്നു . ഈ സംഭവം കറുത്ത വര്‍ഗക്കാരും വെളുത്ത വര്‍ഗക്കാരും തമ്മില്‍ ഉള്ള പോരിനു ആക്കം കൂട്ടി . കറുത്ത വര്‍ഗക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന KKK അഥവാ The Clan എന്ന സംഘടന രംഗതെത്തിയതോടെ പ്രശ്നം കൂടുതല്‍ വഷളാവുന്നു .Carl Lee യുടെ കേസ് വാദിക്കാന്‍ മുന്നോട്ടു വരുന്നത് Jake Brigance എന്ന വെളുത്ത വര്‍ഗക്കാരന്‍ ആണ് .പക്ഷെ വെളുത്ത വര്‍ഗക്കാര്‍ മാത്രം അടങ്ങിയ ജൂറി യില്‍ നിയമം ഏതു ഭാഗത്ത് നില്‍ക്കും .പോരാത്തതിനു പ്രോസിക്യൂട്ടര്‍ Rufus Buckley നിസാരനല്ല താനും . ഇത് വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത Jake Brigance നു ഈ കേസ് ഒരു വെല്ലു വിളി തന്നെയായിരുന്നു . വര്ണ വെറിയുടെ ഭീകരത കാണിക്കുന്ന ഒരു കോര്‍ട്ട് റൂം ത്രില്ലെര്‍
IMDB:7.4 RT:67%
9.A Few Good Men (1992)
രണ്ടു മറൈന്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഒരു ഫെല്ലോ ഉദ്യോഗസ്ഥനെ ഉറക്കത്തില്‍ കൊലപ്പെടുത്തുന്നിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത് . നാവല്‍ ലോയര്‍ ഡാനിയല്‍ കാഫീ (Tom Cruise) മറൈന്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വാദിക്കാന്‍ തയ്യാറാകുന്നു . മറൈന്‍ യൂണിറ്റിന്റെ ചാര്‍ജ് ഉള്ള കേണല്‍ നാഥന്‍ ജെസ്സപ്പിനെ (Jack Nicholson) ചോദ്യം ചെയ്യാന്‍ വിളിക്കുന്നതോടെ മികച്ച കോര്‍ട്ട് റൂം ഡ്രാമ മൊമെന്റ് സ് ആണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത് . ജാക്ക് നിക്കോള്‍സന്റെ മികച്ച അഭിനയവും ഡയലോഗ് ഡെലിവറിയും ചിത്രത്തെ ഒരു മസ്റ്റ് വാച്ച് ആക്കി തീര്‍ക്കുന്നു
IMDB:7.6 RT: 81%
10.My Cousin Vinny (1992)
മുകളില്‍ പറഞ്ഞ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇതൊരു കോമഡി ഫിലിം ആണ് .. സുഹൃത്തുക്കളായ ബില്ലിയും സ്റ്റാന്‍ ഉം യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞതിനു ശേഷം ഒരു ചെറിയ ഒരു യാത്രക്ക് ഇറങ്ങിയതാണ് . അലബാമയിലെ ഒരു സ്റ്റോറില്‍ കുറച്ചു സ്നാക്ക്സ് വാങ്ങാന്‍ കയറുന്നതിനിടയില്‍ ഒരു tuna can മോഷ്ട്ടിക്കുന്നു . ബില്ലിയും സ്റ്റാനും പോയതിനു തൊട്ടു പിന്നാലെ സ്റ്റോറിലെ ക്ലെര്‍ക്ക് കൊല്ലപ്പെടുന്നു . ബില്ലി ഉം സ്റ്റാനും വൈകാതെ അറസ്റ്റിലാകുന്നു . ഷോപ്പ്ലിഫ്റിംഗ് ന്റെ പേരില്‍ ആണ് തങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്നു വിചാരിക്കുന്ന സുഹൃത്തുക്കള്‍ കുറ്റം സമ്മതിക്കുന്നു . കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയപ്പോഴേക്കും വൈകി പോയിരുന്നു . ബില്ലി തന്റെ കസിന്‍ വിന്നിയെ സഹായത്തിനായി വിളിക്കുന്നു .. വിന്നി ( Joe Pesci)പതിവ് വക്കീലന്മാരില്‍ നിന്നും പല കാരണങ്ങള്‍ കൊണ്ടും വ്യത്യസ്തനാണ് . അത്യന്തം രസകരമായ ഒരു കോമഡി കോര്‍ട്ട് റൂം ഡ്രാമ
IMDB:7.5 RT:84%
കോര്‍ട്ട് റൂം ഡ്രാമ എന്ന ലേബല്‍ ഒഴിവാക്കിയാലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങള്‍ തന്നെയാണിവയെല്ലാം..ഞാന്‍ കാണാത്ത നല്ല കോര്‍ട്ട് റൂം ഫിലിംസ് ഇനിയുമുണ്ടാകും .പക്ഷെ ഈ ചിത്രങ്ങള്‍ മികച്ചത് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല .
കണ്ടിട്ടില്ലാത്തവര്‍ കാണുക നല്ലൊരനുഭവം തന്നെയായിരിക്കും
No comments:
Post a Comment