വിസ്മയിപ്പിച്ചു കൊണ്ട് വീണ്ടും ഒരു കുറസോവ ചിത്രം .
കുറസോവ ചിത്രങ്ങള്‍ തുടങ്ങുന്നത് വളരെ മന്ദഗതിയില്‍ ആയിരിക്കും .. പതിയെ പതിയെ അതിന്റെ താളം മുറുകും .. ഒരു പോയിന്റ് എത്തുമ്പോള്‍ പ്രേക്ഷകന് സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാതെ ആകും .. സെവന്‍ സമുറായ് ,Rashomon ഒക്കെ അതിന്റെ ഉദാഹരണങ്ങള്‍ ആണ് .. Ran എന്ന ചിത്രവും ഇതേ പാറ്റേണ്‍ തന്നെയാണ് പിന്തുടരുന്നത് ..
Hidetora Ichimonji വളരെ ശക്തനായ ഭരണാധികാരി ആണ് . അദ്ദേഹത്തിനു മൂന്നു മക്കള്‍ ,ടാറോ ,ജീറോ ,സബുറോ .വര്ധക്യതിലെത്തിയ Hidetora തന്റെ സാമ്രാജ്യം മക്കളെ ഏല്പ്പിക്കാന്‍ തീരുമാനിക്കുന്നു . മൂത്തമകന്‍ ടാറോ അധികാരം ഏറ്റെടുക്കണമെന്നും മറ്റു രണ്ടു പേര്‍ ടാറോ യെ സഹായിക്കണമെന്നും നിര്‍ദേശിക്കുന്നു . ഒരു അമ്പ് ഒടിക്കാന്‍ എളുപ്പമാണെന്നും അതെ സമയം മൂന്നു അമ്പുകള്‍ ഓടിക്കാന്‍ സാദിക്കില്ല എന്നും Hidetora ഉദാഹരണം കാണിക്കുന്നു .. എന്നാല്‍ ഇളയ മകന്‍ സബുറോ കാല്‍മുട്ട് ഉപയോഗിച്ച് അമ്പുകള്‍ ഓടിച്ച് കൊണ്ട് പിതാവിന്റെ വാദം അര്‍ത്ഥ ശൂന്യമാണെന്നും പറയുന്നു .. സബുറോയുടെ പെരുമാറ്റം ഒട്ടും ഇഷ്ട്ടപെടാത്ത Hidetora സബുറോ യെ പുറത്താക്കുന്നു .
ദിവസങ്ങള്‍ കഴിഞ്ഞു. ടാറോ ഇപ്പോള്‍ അധികാരി ആണ് .പക്ഷെ താന്‍ ഒരു ഡമ്മി മാത്രമാണെന്നുള്ള തോന്നല്‍ ടാറോയില്‍ ഉടലെടുക്കുന്നു ..ഭാര്യ Kaedeന്റെ വാക്കുകള്‍ ടാറോയെ അന്ധനാക്കുന്നു ..തന്റെ മാതാ പിതാക്കളെ കൊന്ന Hidetora യോട് പ്രതികാരം വീട്ടാന്‍ തക്കം പാര്‍ത്തിരിക്കുന്ന ലേഡി Kaede, ഭര്‍ത്താവിനെ അച്ഛനെതിരെ പട നയിക്കാന്‍ പ്രേരിപ്പിക്കുന്നു . തെരുവിലെക്കിറക്കപ്പെട്ട Hidetora തന്റെ തീരുമാനങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ഭോദ്യപ്പെടുന്നു . സബുറോയുടെ അടുത്ത് ശരണം പ്രാപിക്കാന്‍ അയാളുടെ അഭിമാനം സമ്മതിക്കുന്നുമില്ല .. ഇതേ സമയം ജീറോ ചില പദ്ധതികള്‍ മെനയുന്നുണ്ടായിരുന്നു .
കുറസോവ ഷേക്സ്പിയറിന്റെ King Lear എന്ന നാടകത്തില്‍ നിന്നും ഇന്‍സ്പയര്‍ ചെയ്ത് നിര്‍മിച്ചതാണ് Ran എന്ന ഈ സമുറായ് ക്ലാസ്സിക് . യാതൊരു സ്പെഷ്യല്‍ എഫക്റ്റ്സും ഇല്ലാതെ ഇത്ര മനോഹരമായി യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കാന്‍ കുറസോവയെ കഴിഞ്ഞേ ഉള്ളൂ ആരും .. ഓരോ ഷോട്ടും പെയിന്റ് ചെയ്തു തൃപ്തി വരുത്തിയതിനു ശേഷം മാത്രമാണ് ചിത്രീകരിക്കാന്‍ അദ്ദേഹം മുതിര്‍ന്നത് ..ഇതിനു വേണ്ടി മാത്രം പുള്ളി ചിലവഴിച്ചത് പത്തു വര്ഷം .കുറസോവ യുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രവും ഇത് തന്നെ.
ചിത്രം മുന്നോട്ടു വെക്കുന്ന പ്രമേയങ്ങള്‍ എല്ലാ കാലത്തും പ്രസക്തമായവ തന്നെയാണ് . Hidetora Ichimonji യുടെ വേഷം ചെയ്ത ആളുടെ പ്രകടനം എടുത്തു പറയാതെ വയ്യ .
കാണുക ഈ ഇതിഹാസ കാവ്യം .
IMDB :8.3/10
No comments:
Post a Comment