ക്രിസ്തീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന മനോഹരമായ ഒരു ഐറിഷ് ചിത്രം .. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ആണ്ക ഈ ചിത്രം കണ്ടത് .. ഈ ചിത്രത്തെ കുറിച്ച് എവിടെയും പരാമര്‍ശിച്ചു കാണാത്തത് കൊണ്ട് രണ്ടു വാക്ക് പറയാമെന്നു കരുതി .
വിശ്വാസികള്‍ കുറഞ്ഞു വരുന്ന മോഡേണ്‍ അയര്‍ലന്‍ഡിലെ ഒരു ചെറിയ പ്രദേശത്തെ ചുറ്റിപറ്റിയാണ് കഥ പറയുന്നത് . ഫാദര്‍ ജെയിംസ് നന്മ നിറഞ്ഞ ഒരു പുരോഹിതന്‍ആണ് .. ഒരിക്കല്‍ കുമ്പസാരത്തിനിടെ ഒരാള്‍ തനിക്കു ഏഴു വയസ്സ് പ്രായമുള്ളപ്പോള്‍ ഒരു പുരോഹിതനിതനില്‍ നിന്നും നേരിടേണ്ടി വന്ന ലൈംഗിക പീഡാനത്തെ കുറിച്ച് ഫാദരിനോട് പങ്കു വെക്കുന്നു .പക്ഷെ റിവഞ്ചു ചെയ്യാന്‍ അവസരം കിട്ടുന്നതിനു മുന്‍പേ ആ പുരോഹിതന്‍ മരിച്ചു പോയെന്നും അയാള്‍ക്ക് പകരം,ആയി ഫാദര്‍ ജെയിംസ് നെ വരുന്ന ഞായറാഴ്ച കൊല്ലുമെന്നും പറയുന്നു . മറ്റൊരാള്‍ ചെയ്ത പാപത്തിനു തന്നെ എന്തിനു ശിക്ഷിക്കണം എന്ന് ചോദിച്ച ഫാദരിനോട് അയാള്‍ പറഞ്ഞത് ഇങ്ങനെയാണ് "ഫാദര്‍ നിങ്ങള്‍ ഒരു നല്ല പുരോഹിതന്‍ ആണെന്ന് എനിക്കറിയാം .എന്നാല്‍ മോശം ഒരു പുരോഹിതനെ ശിക്ഷിക്കുന്നതിലും കൂടുതല്‍ ഇമ്പാക്റ്റ് ഒരു നല്ല പുരോഹിതനെ ശിക്ഷിക്കുമ്പോള്‍ ആണ് ഉണ്ടാവുക .ലോകത്തിന്റെ പലയിടത്തായി പുരോഹിതന്മാരല്‍ ഉണ്ടാകുന്ന ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഇല്ലാതാവാന്‍ ഫാദരിന്റെ ജീവന്‍ ത്യഗിച്ചേ മതിയാകൂ ".
പിന്നീടുള്ള ഏഴു ദിവസം ആണ് ചിത്രം . ഫാദരിലൂടെ ചര്ച്ച് പരിസരത്തെ ആളുകളെയും നമ്മള്‍ പ്രേക്ഷകര്‍ സംശയത്തോടെ വീക്ഷിക്കും .. ഭാര്യയെ സ്ഥിരമായി തല്ലുന്ന ഒരു കശാപ്പുകാരന്‍ , രോഗികളുടെ കഷ്ടതകളെ തമാശയായി കാണുന്ന ഒരു ഡോക്ടര്‍ , മദ്യപാനിയായ ഒരു ധനികന്‍ , ആക്രമവാസനയുള്ള ഒരു ബാര്‍ ഉടമസ്ഥന്‍ , സ്വവര്‍ഗ രതിയില്‍ താല്പര്യമുള്ള ഒരു പോലീസുകാരന്‍ ഇവരിലാരായിക്കും ഫാദര്‍ ജെയിംസ് നെ കൊല്ലാന്‍ പോകുനത് .
ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ ആണ് ഇതെന്ന് സംഗ്രഹം വായിച്ചപ്പോള്‍ തോന്നിയെങ്കില്‍ നിങ്ങള്ക്ക് തെറ്റി ..ആ ഒരു കാര്യത്തില്‍ ചിത്രം പ്രേക്ഷകനെ ചീറ്റ് ചെയ്തു എന്ന് വേണമെങ്കില്‍ പറയാം .. ആദ്യ രംഗം മുതലേ ആരാണ് തനിക്കു വധ ഭീഷണി തന്നത് എന്ന് ഫാദറിന് മനസ്സിലാകുന്നുണ്ട് . ആരാണ് അതെന്നു ഫാദര്‍ ആരോടും പറയുന്നില്ല എന്ന് മാത്രം . മറ്റുള്ളവരുടെ പാപത്തിനു ശിക്ഷ വാങ്ങാന്‍ ഫാദര്‍ തയ്യാറായിരുന്നു .
വളരെ ഡാര്‍ക്ക് ആയിട്ടുള്ള കോമഡികള്‍ ചിത്രത്തില്‍ ഉടനീളം ഉണ്ട് .. അയര്‍ലണ്ട് ന്റെ മനോഹാരിതയില്‍ നിര്‍മിച്ച ഒരു ലോ ബജറ്റ് ചിത്രം ആണ് Calvary .പണം വാരിഎറിഞ്ഞു നിര്‍മിക്കുന്ന ഹോളിവൂഡ് വിസ്മയങ്ങള്‍ പ്രേക്ഷക മനസ്സില്‍ നിന്ന് മങ്ങി തുടങ്ങുമ്പോഴും ഇത് പോലെ ഉള്ള ചിത്രങ്ങള്‍ എന്നും ഓര്‍മയില്‍ നില നില്‍ക്കും .
Brendan Gleeson ഫാദര്‍ ജെയിംസ് ആയി ജീവിച്ചു എന്ന് പറയാം .. വേറെ ആരെങ്കിലും ഇത്ര മനോഹരമായി ആ റോള്‍ ചെയ്യുമോ എന്ന് സംശയമാണ് . കൂടെ അഭിനയിച്ചവരും നന്നായിരുന്നു .
ഇത് ഒരു ഡിറ്റക്ടിവ് ത്രില്ലെര്‍ അല്ല ,തല തല്ലി ചിരിക്കാന്‍ വകയുള്ള കോമഡി ചിത്രവും അല്ല .എന്നാല്‍ വളരെ സീരിയസ് ആയിട്ടുള്ള, ഡാര്‍ക്ക് കോമെടികള്‍ കൊണ്ട് സമ്പന്നമായ, ഒരു ഡ്രാമ ആണ് Calvary .
IMDB :7.5/10
No comments:
Post a Comment