കപ്പ TV യിലെ 'FILM LOUNGE ' എന്ന പ്രോഗ്രാം ആണ് എന്നെ ഈ ചിത്രത്തിലേക്ക് എത്തിച്ചത് . മനോഹരമായ ഒരു ഫ്രെഞ്ച് ആക്ഷന്‍ ത്രില്ലെര്‍ ആണ് LA FEMME NIKITA . പേര് സൂചിപ്പിക്കുന്ന പോലെ തന്നെ നികിത എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം .
ഡ്രഗ് അടിക്റ്റ് ആയ ടീനേജ് ഗേള്‍ ആണ് നികിത .നികിതയും ഒന്ന് രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ഒരു ഫാര്‍മസി അതിക്രമിച്ചു കയറുന്നിടത്ത് ആണ് ചിത്രം ആരംഭിക്കുന്നത് . എന്നാല്‍ സ്ഥലത്ത് പോലീസ് എത്തിച്ചേരുന്നതോടെ രംഗം വഷളാകുന്നു . നികിത ഒരു പോലീസുകാരനെ ഷൂട്ട് ചെയ്യുന്നു . കോടതി നികിതയെ ജീവപര്യന്തം ജയില്‍ ശിക്ഷക്ക് വിധേയമാക്കുന്നു . ഭാഗ്യമോ നിര്‍ഭാഗ്യമോ ഗവണ്മെന്റ് ഏജന്‍സി ക്ക് നികിതയെ വെച്ച് പ്ലാനുകള്‍ ഉണ്ടായിരുന്നു . അവര്‍ നികിത ജയിലില്‍ വെച്ച് മരിച്ചതായി വരുത്തി തീര്‍ക്കുന്നു . നികിതക്ക് മുന്നിലേക്ക് ഏജന്‍സി വെച്ച് നീട്ടുന്നത് രണ്ടു ഓപ്ഷന്‍ ആണ് .. ഒന്നുകില്‍ ഏജന്‍സി ക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്ന ഒരു കില്ലെര്‍ ആകാം അല്ലെങ്കില്‍ മരിക്കാം .
ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് നികിതയായി അഭിനയിച്ച Anne Parillaud ആണ് .. ഒരു ജങ്കി PSYCHOPATH കഥാപാത്രത്തില്‍ നിന്നും ഒരു പ്രൊഫെഷണല്‍ കില്ലെര്‍ ഇലെക്കുള്ള മാറ്റം ഒക്കെ മനോഹരമായി ചെയ്തിട്ടുണ്ട് .. ആക്ഷന്‍ ,ത്രില്ലെര്‍ ,ഡ്രാമ ,റൊമാന്‍സ് genre കളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് .Jean Reno ഒരു അതിഥി വേഷം അവതരിപ്പിക്കുണ്ട് (VICTOR "THE CLEANER") .
93ഇല്‍ Point of No Return എന്ന പേരില്‍ ഈ ചിത്രം ഹോളിവുഡില്‍ remake ചെയ്തിട്ടുണ്ട് . നോണ്‍ സ്റ്റോപ്പ് ആക്ഷന്‍ രംഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തും ഈ ചിത്രം .
IMDB :7.4/10
No comments:
Post a Comment