മ്യൂസികല്‍ ഫിലിംസ് എനിക്ക് ഒട്ടും താല്പര്യമില്ലാത്തതാണ് . എനിക്കേറ്റവും ഇഷ്ട്ടപെട്ട Les Miserables സിനിമയാക്കിയപ്പോള്‍ പോലും മ്യൂസികല്‍ ആയ കാരണം എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല . എന്നാല്‍ ഇതേ മ്യൂസികല്‍ genre ഇലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രമുണ്ട് .അതാണ് ബ്ലൂസ് ബ്രദര്‍സ് .
ബ്ലൂസ് ബ്രദര്‍സ് ഒരു മ്യൂസികല്‍ കോമഡി ആക്ഷന്‍ ചിത്രമാണ് .ആദ്യം മുതല്‍ അവസാനം വരെ ഒരു ചെറു ചിരിയോടെ കാണാവുന്ന ചിത്രം .
ജാക്ക് ,എല്‍ വുഡ് എന്ന രണ്ടു സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് . നീണ്ട ജയില്‍വാസത്തിനു ശേഷം പരോളിലിറങ്ങുന്ന ജാക്ക് ,സഹോദരന്‍ എല്‍ വുഡ് നോടൊപ്പം തങ്ങള്‍ വളര്‍ന്ന കത്തോലിക് അനാഥാലയതിലേക്കു പുറപ്പെടുന്നു .. എന്നാല്‍ നികുതി അടക്കാത്തത് കാരണം അനാഥാലയം അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ വാര്‍ത്ത ആയിരുന്നു അവരെ കാത്തിരുന്നത് . ഇതിനു ഒരു പരിഹാരമായി അവരുടെ പഴയ ബ്ലൂസ് ബാന്‍ഡ് തിരികെ കൊണ്ട് വരാന്‍ തീരുമാനിക്കുന്നു .അതിന് വേണ്ടി ബ്രദര്‍സ് നടത്തുന്ന ശ്രമങ്ങളാണ് ബാക്കി ചിത്രം .ഇതിനായി അവര്‍ക്ക് ഒരുപാട് തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട് . പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാടു നര്‍മ മുഹൂര്‍ത്തങ്ങള്‍ ഉണ്ട് ചിത്രത്തില്‍ . ഇതിലെ ഗാനങ്ങളെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല .. എല്ലാം ഒന്നിനൊന്നു മനോഹരം . വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്ന ഗാനങ്ങള്‍ .സിനിമ ചരിത്രത്തിലെ മികച്ച കാര്‍ ചെയ്സുകളില്‍ ഒന്ന് ഈ ചിത്രത്തില്‍ ആണെന്ന് പറയപ്പെടുന്നു .
മികച്ച ഒരു എന്റര്‍ടൈനര്‍ ആണ് ബ്ലുസ് ബ്രദര്‍സ് . ആരും മിസ്സാക്കരുത് ഈ കോമഡി ക്ലാസ്സിക്
ഈ ചിത്രത്തിന് ഒരു സീക്വല്‍ ഉണ്ട് .. അബദ്ധവശാല്‍ പോലും ആ ഭാഗത്തേക്ക് പോകാതിരിക്കുക
IMDB :8/10
No comments:
Post a Comment