Sunday, 26 April 2015

Ace in the Hole(1951)

ഇതൊരു  പരാജയ ചിത്രമായിരുന്നു .   ഈ  ചിത്രം  ആ കാലഘട്ടത്തിനു  ചേരുന്നത്  അല്ലായിരുന്നു എന്നതാണ് കാരണം. ബില്ലി  വില്‍ഡര്‍1951  ഇല്‍  പറഞ്ഞ  കഥ  കൂടുതല്‍ സ്യൂട്ട്  ആകുന്നത്  ഇന്നത്തെ  കാലഘട്ടത്തിലാണ് .
മാധ്യമങ്ങളുടെ  പൊള്ളത്തരങ്ങളും  മാനിപുലേഷന്‍  രീതികളും പരിചയമില്ലാതിരുന്ന  ഒരു  ജനത ക്ക്  ഈ  ചിത്രം  ദഹിക്കാതിരുന്നതില്‍  കുറ്റം  പറയാനുമാകില്ല ..
ന്യൂ യോര്‍ക്ക്‌ സിറ്റിയിലെ പത്രപ്രവര്‍ത്തകന്‍ ആയ   Chuck Tatum  ന്യൂ  മെക്സിക്കോയിലെ  ചെറിയ  ഒരു  പ്രസ്സില്‍  ആണ്  ഇപ്പോള്‍  വര്‍ക്ക്  ചെയ്യുന്നത് .  ന്യൂ യോര്‍ക്കില്‍  പത്തിലധികം  സ്ഥാപനങ്ങളില്‍  വര്‍ക്ക്  ചെയ്തിരുന്നെങ്കിലും  പല  കാരണങ്ങള്‍  കൊണ്ട്  അവിടുന്നെല്ലാം  പിരിച്ചു  വിട്ടതാണ് ടിയാനെ . ജോലിസമയത്ത്  വെള്ളമടി ,ബഹുമാനമില്ലായ്മ  ഇതൊക്കെ  തന്നെ  കാരണം . ഇപ്പൊ  ഒരു  വര്‍ഷത്തോളമായി  മെക്സിക്കോയില്‍  വര്‍ക്ക്  ചെയ്യാന്‍  തുടങ്ങിയിട്ട് . വളരെ  ചുരുങ്ങിയ  സര്‍ക്കുലേഷന്‍  ഉള്ള  ,അപ്രധാനമായ  വാര്‍ത്തകള്‍  പ്രസിദ്ധീകരിക്കുന്ന  ഇപ്പോഴുള്ള  സ്ഥാപനത്തിലെ  ജോലി  ചക്കിനു  അങ്ങേയറ്റം  മടുത്തു തുടങ്ങിയിരിക്കുന്നു  . ഇക്കാര്യം  സഹപ്രവര്‍ത്തകരോട്  പലപ്പോഴും   തുറന്നു  പ്രകടിപ്പിക്കുന്നുമുണ്ട്  .
അങ്ങനെയിരിക്കെ  റാറ്റില്‍ സ്നേക്ക്  വേട്ട യെ  കുറിച്ച്  ഒരു  ലേഖനം  തയ്യാറാക്കാന്‍  ഇറങ്ങി  പുറപ്പെട്ട  Tatum ,യാത്രയില്‍  പുരാതന  ഗുഹയില്‍ അകപ്പെട്ട  ലിയോ  മിനോസ  എന്നൊരാളെ  കുറിച്ച്  അറിയനിടയാകുന്നു . ഇതൊരു  സുവര്‍ണാവസരം  ആണെന്ന്  മനസ്സിലാക്കിയ  Tatum  സംഭവ  സ്ഥലത്തേക്ക്  പുറപ്പെടുന്ന്നു .
സംഭവ സ്ഥലത്ത്  അധികമാരും  എത്തിയിട്ടില്ല . അയാളുടെ  അച്ഛനും  ഭാര്യയും ഒരു  ലോക്കല്‍  പോലീസ്മാനും  മാത്രം .  Tatum  അവിടെ  എത്തി  സംഭവം  തന്റെ  നിയന്ത്രണത്തില്‍  ആക്കുന്നു . ലിയോ  മിനോസയെ  ഗുഹക്കുള്ളില്‍  ചെന്ന്  കണ്ടു  കാര്യങ്ങളുടെ  കിടപ്പ്  വശം  മനസ്സിലാക്കുന്ന  Tatum,  ഗുഹക്കുള്ളില്‍  നിന്നും  സുരക്ഷിതമായി  ഇറക്കാമെന്ന്  ഉറപ്പു  കൊടുക്കുന്നു . ലിയോ യുടെ  പരിതാപകരമായ  അവസ്ഥയില്‍  നിന്നും  പരമാവധി  ലാഭമുണ്ടാക്കാന്‍  ആയിരുന്നു  Tatum  പ്ലാന്‍  ചെയ്തിരുന്നത് . ഒന്ന്  രണ്ടു  ദിവസം  കൊണ്ട്  പുരതിറക്കാമായിരുന്നെങ്കിലും  ഗുഹക്കു  മുകളിലൂടെ  ഡ്രില്‍  അടിച്ചു  7  ദിവസം  കൊണ്ട്  ലിയോ യെ  പുറത്തിറക്കാന്‍ Tatum  പദ്ധതി  തയ്യാറാക്കുന്നു . ലിയോ യുടെ  ഭാര്യ ,സ്ഥലത്തെ  Sheriff തുടങ്ങി തനിക്കു  കുറുകെയുള്ളവരെഎല്ലാം   തന്റെ  വഴിക്ക്  കൊണ്ട് വരാന്‍  ചക്കിനു  സാധിച്ചു . സംഭവത്തെ  കുറിച്ചുള്ള  പത്രവാര്‍ത്തകള്‍  ശരിക്കും  ഒരു  ബ്രേക്കിംഗ്  ന്യൂസ്‌  ആയി മാറി  ...ദിവസവും  ആയിരക്കണക്കിന്  ആളുകള്‍  സംഭവ സ്ഥലത്തേക്ക്  തടിച്ചു കൂടാന്‍ തുടങ്ങി  . ആളുകല്ല്ക്കുള്ള  ഭക്ഷണവും  പാനീയവും  വിതരണം  ചെയ്യുന്നതിനായി   പല  കച്ചവടക്കാരും  അവിടെ തമ്പടിക്കുന്നു ..അങ്ങനെ  പതിയെ  പതിയെ റെസ്ക്യൂ  പ്രദേശം  ഒരു  കാര്‍ണിവല്‍  പ്രതീതിയിലെത്തുന്നു .. Tatum    വീണ്ടും  തന്റെ കരുക്കള്‍ നീക്കുന്നു .
ബില്ലി വില്‍ഡറുടെ  മികച്ച  ഒരു  ചിത്രം  തന്നെയാണ് Ace in the Hole .ബില്ലി  വില്‍ഡറുടെ  ഡയറക്ഷനും  Kirk Douglas ന്റെ  പ്രകടനവുമാണ്  ചിത്രത്തിന്റെ  മുഖ്യ  ആകര്‍ഷണം . Chuck Tatum എന്ന കുശാഗ്രബുദ്ധിയായ ന്യൂസ്‌ റിപ്പോര്‍ട്ടര്‍   ആയി  Kirk  Douglas മികച്ച  പ്രകടനമാണ്  കാഴ്ച  വെച്ചത് .ലിയോ  യുടെ  ഭാര്യ  വേഷം  അഭിനയിച്ച  നടിയും കൊള്ളാമായിരുന്നു .
ഏതാണ്ടിതേ  പ്രമേയം  തന്നെയാണ്  ഈയടുത്തിറങ്ങിയ  Nightcrawler  എന്ന ചിത്രവും  പറയുന്നത് . വളരെ  ഇന്റെരെസ്റ്റിംഗ്  ആയി  കഥ  പറഞ്ഞിരിക്കുന്ന  ഈ ചിത്രത്തില്‍  മുഖ്യ  കഥാപാത്രങ്ങളെല്ലാം  നെഗറ്റീവ്  സ്വഭാവം  ഉള്ളവരാണ് .
  മാധ്യമങ്ങള്‍ക്ക്  നേരെയുള്ള  അക്രമം  എന്നൊക്കെ  ചിലര്‍  അന്ന്  ഈ  ചിത്രത്തെ  വിമര്‍ശിച്ചിരുന്നു  ..ഇപ്പോഴെന്തായാലും  ആ  വിമര്‍ശനത്തില്‍  കഴമ്പില്ലാതായിരിക്കുന്നു .
ഇക്കാലത്തും    പ്രസക്തമായ   വിഷയം  കൈകാര്യം  ചെയ്യുന്ന  ഈ  ചിത്രം  കാണാന്‍  ശ്രമിക്കുക .
IMDB:8.2/10 

No comments:

Post a Comment