Friday, 24 April 2015

Inherit the Wind (1960)


ലോകമെന്പാടുമുള്ള മത ഭ്രാന്തന്മാരുടെ കുരുപൊട്ടിയൊലിപ്പിച്ച ചിത്രമാണ് Inherit the Wind . 1925 ഇല്‍ നടന്ന Scopes Monkey Trial ആണ് ചിത്രത്തിനാധാരം . 

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ചതിനു സ്ഥലത്തെ ശാസ്ത്രാദ്ധ്യാപകന്‍ അറസ്റ്റിലാകുന്നു .സ്ഥലത്തെ വിശ്വാസികള്‍ മുഴുവനും അധ്യാപകന്റെ ചോരക്കു മുറവിളി കൂട്ടുന്നു . ഡാര്‍വിന്‍ തിയറി യെ ശക്തമായി എതിര്‍ക്കുന്ന പ്രശസ്തനായ മാത്യു ഹാരിസണ്‍ ബ്രാഡി പ്രോസിക്യൂഷന്‍ ഏറ്റെടുക്കുന്നതോടെ സംഭവം ലോക ശ്രദ്ധയാകര്‍ഷിക്കുന്നു . ബ്രാഡിയെ ഒരു വിശുദ്ധാത്മാവ് ആയി കാണുന്നവരാണ് സ്ഥലത്തെ ഭൂരിപക്ഷവും . 
അധ്യാപകന് വേണ്ടി വാദിക്കാന്‍ തികഞ്ഞ യുക്തിവാദിയായ ഹെന്രി ഡ്രമോണ്ട് എത്തുന്നതോടെ രംഗം ഒന്ന് കൂടി കൊഴുക്കുന്നു . 
മതവും ശാസ്ത്രവും നേര്‍ക്ക്‌ നേര്‍ ഏറ്റു മുട്ടിയ ചരിത്ര നിമിഷമായിരുന്നു Scopes Monkey Trial . കഥാപാത്രങ്ങളുടെ പേരുകള്‍ മാറ്റി എന്നോഴിച്ചാല്‍ ആ സംഭവത്തിന്റെ നേര്‍കാഴ്ചയായിരുന്നു Inherit the Wind . 
ഞാന്‍ കണ്ടതില്‍ വെച്ച് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട കോടതി രംഗം inherit the wind ഇലാണുള്ളത് . മാത്യു ഹാരിസണ്‍ ബ്രാഡിയെ ഹെന്രി ഡ്രമോണ്ട് വിസ്തരിക്കുന്ന രംഗം എതോരുതന്റെയും ഉള്ളിലെ യുക്തി ചിന്തയെ ഇളക്കി വിടും .
ചിത്രത്തിലെ എന്റെ പ്രിയപ്പെട്ട ഒരു രംഗം ഇപ്രകാരമാണ് 
ബ്രാഡി :നമ്മള്‍ വിശ്വാസം കൈവെടിയാന്‍ പാടില്ല .വിശ്വാസമാണ് ഏറ്റവും പ്രധാനപ്പെട്ടത് .
ഡ്രമോണ്ട് :പിന്നെ എന്തിനാണ് ചിന്തിക്കാനുള്ള കഴിവ് തന്നു ദൈവം മനുഷ്യനെ വഴിതെറ്റിച്ചത് . Mr ബ്രാഡി , ഭൂമിയിലെ മറ്റു ജീവികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്ന ചിന്തിക്കാനുള്ള കഴിവിനെ നിങ്ങള്‍ എന്തിനു നിഷേദിക്കുന്നു?വേറെ എന്ത് പ്രത്യേകത ആണ് നമുക്കുള്ളത് ? ആനക്കാണെങ്കില്‍ വലിപ്പമുണ്ട്‌ ,കുതിരക്ക് കരുത്തും വേഗതയുമുണ്ട് ,ചിത്രശലഭത്തിനു സൌന്ദര്യമുണ്ട് .എന്തിനു ഒരു സ്പോഞ്ച് പോലും മനുഷ്യനെക്കാള്‍ നിലനില്‍പ്പ്‌ ഉള്ളതാണ് .പക്ഷെ സ്പോഞ്ചിനു ചിന്തിക്കാന്‍ കഴിയുമോ ?
ബ്രാഡി : എനിക്കറിയില്ല .ഞാനൊരു മനുഷ്യനാണ് ,സ്പോഞ്ചല്ല ഡ്രമോണ്ട്: പക്ഷെ സ്പോഞ്ചിനു ചിന്തിക്കാന്‍ കഴിയും എന്ന് താങ്കള്‍ കരുതുന്നുണ്ടോ ?
ബ്രാഡി : ദൈവം സ്പോഞ്ച് ചിന്തിക്കട്ടെ എന്ന് വിചാരിച്ചാല്‍ സ്പോഞ്ചും ചിന്തിക്കും 
ഡ്രമോണ്ട്: അപ്പോള്‍ ഒരു സ്പോഞ്ചിനുള്ള പ്രിവിലേജ് മനുഷ്യനും ഉണ്ടെന്നു താങ്കള്‍ കരുതുന്നുവോ ?
ബ്രാഡി : തീര്‍ച്ചയായും 
ഡ്രമോണ്ട്: അങ്ങനെയാണെങ്കില്‍ ഈ മനുഷ്യനും ഒരു സ്പോഞ്ചിനുള്ള പ്രിവിലേജ് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ ,he wishes to think.
ഇത് പോലെ അതി രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ട്‌ ചിത്രത്തില്‍ . തീര്‍ച്ചയായും എല്ലാവരും കാണേണ്ട ചിത്രം 
ഇതില്‍ ക്രിസ്തു മതത്തെ പരാമര്‍ശിച്ചു എങ്കിലും എല്ലാ മതങ്ങള്‍ക്കും ഉന്നം വെക്കുന്നുണ്ട് ചിത്രം .കൊള്ളുന്നുമുണ്ട്‌ 
അമേരിക്കയിലെ സ്കൂളുകളിലും കോളേജുകളിലും ഈ ചിത്രം ഇപ്പോഴും കാണിക്കാറുണ്ട് .

No comments:

Post a Comment