Monday, 27 April 2015

High Plains Drifter (1973)


സെര്‍ജിയോ ലിയോണിന്റെ  'മാന്‍ വിത്ത്‌ നോ നെയിം'  ട്രയോളജിക്ക്  ശേഷം പ്രശസ്തിയുടെ  കൊടുമുടിയിലെത്തിയ ഈസ്റ്റ്‌വുഡിന്റെ  സുവര്‍ണ കാലഘട്ടമായിരുന്നു 70പതുകള്‍ . ഈസ്റ്റ്‌വുഡ് ഡയരക്ഷനിലേക്ക്  ചുവടു വെച്ചതും  ഈ  കാലഘട്ടത്തില്‍  ആയിരുന്നു .  ക്ലിന്റ്  നല്ലൊരു  നടന്‍  മാത്രമല്ല  അതിലും  നല്ലൊരു  സംവിധായകന്‍  കൂടിയാണെന്ന് രണ്ടാമത്തെ  സംവിധാന  സംരംഭമായ  High Plains Drifter ഇലൂടെ  സിനിമാലോകത്തിനു  മനസ്സിലായി .വെസ്റ്റേണ്‍ Genreഇലെ  വളരെ  ഡാര്‍ക്ക്‌  ആയ ചിത്രമായിരുന്നു High Plains Drifter. സെര്‍ജിയോ  ലിയോണ്‍  കഥാപാത്രത്തെ  പോലെ  തന്നെ  ഇതിലും  ഒരു  അപരിചിതന്‍  ആയിട്ടാണ്  ക്ലിന്റ്  വേഷമിട്ടിരിക്കുന്നത് . തന്റെ മെന്റര്‍ക്കുള്ള  ഒരു  ട്രിബ്യൂട്ട് ആയിട്ടാണ്  ഈ ചിത്രത്തെ  കണക്കാക്കുന്നത് .


ലാഗോ  എന്ന മൈനിംഗ് ടൌണ്‍ കേന്ദ്രീകരിച്ചാണ്  ചിത്രം  ഒരുക്കിയിരിക്കുന്നത് . അക്രമികളെ  കൊണ്ടും  ഗണ്‍ഫൈട്ടര്‍സിനെ  കൊണ്ടുമുള്ള   പ്രശ്നങ്ങള്‍ പതിവാണ് ലാഗോയില്‍ .  ഒരു ദിവസം  ടൌണിലേക്ക് ഒരപരിചിതന്‍ എത്തിച്ചേരുന്നു .സ്ഥലവാസികള്‍ സംശയത്തോടെയാണ്  അയാളെ  വീക്ഷിച്ചത് ..എന്നാല്‍ സ്ഥലത്തെ  പ്രശ്നക്കാരായ  മൂന്നു പേരെ  ഒതുക്കുന്നതോടെ  സ്ഥലവസികള്‍  അപരിചിതന്റെ അടുത്ത്  ഒരാവശ്യവുമായി  സമീപിക്കുന്നു .ജയില്‍വാസം  കഴിഞ്ഞു  ലാഗോയിലേക്ക് തിരിച്ചു  വരുന്ന   മൂന്നു  ഗണ്‍ ഫൈറ്റര്‍സിനെ  നേരിടാന്‍  സഹായിക്കാന്‍  അഭ്യര്‍ത്ഥിക്കുന്നു .പകരം  എന്തുവേണമെങ്കിലും  ചെയ്യാമെന്നു  നിബന്ധന  വെക്കുന്നു . പക്ഷെ  അപരിചിതന്  ലാഗോയില്‍  വേറെയും  ചില  രഹസ്യ  അജന്തകള്‍  ഉണ്ടായിരുന്നു . ടൌണിന്റെ  നിയന്ത്രണം  പതിയെ  അപരിചിതന്റെ  വരുതിക്കുള്ളിലേക്ക്  വരുന്നു . ലാഗോയിലെ  അയാളുടെ  ഡിക്ട്ടേറ്റര്‍ഷിപ്‌ സ്ഥലത്തെ  പ്രധാനികളില്‍  വിയോജിപ്പ്  ഉണ്ടാക്കുന്നു .  
 .എപ്പോഴും ചുണ്ടില്‍ സിഗാര്‍  പുകച്ചു കൊണ്ട് പരുഷമായി  സംസാരിക്കുന്ന    അയാള്‍  ലാഗോയില്‍  എത്തിയത്  എന്തിനായിരുന്നു  ..  രക്ഷിക്കാനോ  അതോ  ശിക്ഷിക്കാനോ ?
നെഗറ്റിവ്  ചുവയുള്ള  നായകന്‍  ആയി  ക്ലിന്റ്  ഈസ്റ്റ്‌വുഡ്  ചിത്രത്തില്‍  മികച്ച  പ്രകടനം കാഴ്ച വെച്ചു ..മറ്റു  നടന്മാരുടെ  പ്രകടനം  നന്നായെങ്കിലും  ഈസ്റ്റ് വുഡ്  സ്ക്രീനില്‍  വന്നാല്‍  മറ്റാരെയും ശ്രദ്ധിക്കില്ല  എന്നതാണ്  സത്യം .
ബോക്സ്‌ഓഫീസും  ക്രിട്ടിക്സും  ഇരുകയ്യും  നീട്ടി  സ്വീകരിച്ച  ചിത്രമായിരുന്നു High Plains Drifter.  നമ്മുടെ  ഭാഷയില്‍  പറഞ്ഞാല്‍  ക്ലിന്റ്  ഈസ്റ്റ്‌വുഡിന്റെ  ഒരു   'കൊല മാസ് ' ചിത്രം 
IMDB :7.6/10 

No comments:

Post a Comment