ഹോളിവൂഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളില്‍ ഒന്ന് .
അമ്മയുടെ മരണത്തോടനുബന്ധിച്ചു അയോവയില്‍ എത്തിയതാണ് മൈക്കളും സഹോദരി കരോളിനും . അമ്മ ഫ്രാന്‍സെസ്ക ജോണ്‍സണ്‍ വില്‍പത്രത്തോടൊപ്പം ചില രഹസ്യങ്ങളും മക്കള്‍ക്കായി കാത്ത് വെച്ചിട്ടുണ്ടായിരുന്നു . തന്റെ ജഡം ദഹിപ്പിച്ചു തൊട്ടടുത്ത റോസ്മന്‍ ബ്രിഡ്ജില്‍ നിന്നും ചാരം ഒഴുക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. ആദ്യ നിര്‍ദേശത്തിന്റെ ഷോക്ക് മാറുന്നതിനു മുന്‍പേ തന്നെ ,വില്പത്രത്തോടൊപ്പം ലഭിച്ച താക്കോല്‍ അവര്‍ക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു . .താക്കോലിന്റെ ഉറവിടം തേടിയപ്പോള്‍ കിട്ടിയ ബോക്സില്‍ അവരെ കാത്തിരുന്നത് ഒരു കൂട്ടം കത്തുകളും ഡയറികളും പിന്നെ കുറെ ക്യാമറകളും ആയിരുന്നു .കത്തില്‍ നിന്നും റോബര്‍ട്ട് എന്നൊരാളുമായി ഫ്രാന്‍സെസ്കക്ക് റിലേഷന്‍ ഉണ്ടായിരുന്നെന്ന് അവര്‍ക്ക് മനസ്സിലാകുന്നു .
1965 ഇലേക്ക് ചിത്രം നമ്മളെ കൊണ്ട് പോകുന്നു . മൈക്കളിനു 18 ഉം കരോളിനു 16 ഉം പ്രായമുള്ള സമയം .40ഇന്റെ പകുതിയില്‍ എത്തിനില്‍ക്കുന്ന ഫ്രാന്‍സെസ്ക ഭര്‍ത്താവു റിച്ചാര്‍ഡിനും മക്കള്‍ക്കും ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കില്‍ ആണ് .അവരോടൊപ്പം ഇരിക്കുമ്പോഴും ഫ്രാന്‍സെസ്ക ഏകാന്തത അനുഭവിക്കുന്നുണ്ട് . ഇല്ലിനോയ്സിലേക്ക് അഞ്ചു ദിവസത്തെ യാത്ര തിരിക്കുകയാണ് റിച്ചാര്‍ഡും മക്കളും .ആദ്യദിനം പതിവ് പോലെ വീട്ടു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് റോസ്മന്‍ ബ്രിഡ്ജിലേക്ക് വഴി ചോദിച്ചു കൊണ്ട് ഒരൂ കാര്‍ അവിടെ നിര്‍ത്തിയത് . കാറില്‍ നിന്നും ഇറങ്ങിയ ആള്‍ റോബര്‍ട്ട് ആണ് പേരെന്നും നാഷണല്‍ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫര്‍ ആണെന്നും സ്വയം പരിചയപ്പെടുത്തുന്നു .വഴി പറഞ്ഞു കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന ഫ്രാന്‍സെസ്ക ഒടുക്കം നേരിട്ട് കാണിച്ചു കൊടുക്കാന്‍ റോബര്‍ട്ടിന്റെയൊപ്പം യാത്ര തിരിക്കുന്നു . കുറഞ്ഞ നേരം കൊണ്ട് തന്നെ ഫ്രാന്‍സെസ്കയും റോബര്‍ട്ടും അടുക്കുന്നു .
ഡയറി കുറിപ്പുകളിലൂടെ തങ്ങള്‍ക്കിത് വരെ പരിചയമില്ലാത്ത അമ്മയെ അറിയുക ആയിരുന്നു മൈക്കളും കരോളിനും .
.ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൌണ്ടി എന്ന് തന്നെ പേരുള്ള ബെസ്റ്റ് സെല്ലെര്‍ നോവലിന്റെ ചലച്ചിത്രവിഷ്ക്കാരം ആണ് ഈ ഫിലിം .
മെറില്‍ സ്ട്രീപ് ആണ് ചിത്രത്തില്‍ ഫ്രാന്സേസ്കയെ അവതരിപ്പിച്ചത് .46 ആം വയസ്സിലും അതീവ സുന്ദരിയായ ഇവര്‍ മനോഹര പ്രകടനമായിരുന്നു ചിത്രത്തില്‍ . .
റഫ് ആന്‍ഡ് ടഫ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു റൊമാന്റിക് ഫോട്ടോഗ്രാഫര്‍ ആയി ഈസ്റ്റ്‌വുഡ് വീണ്ടും അതിശയിപ്പിച്ചു .കോരിച്ചൊരിയുന്ന മഴയത് ഫ്രാന്സേസ്കയെ നോക്കി നിക്കുന്ന റോബര്‍ട്ട് മനസ്സില്‍ ഒരിക്കലും മായാത്ത കാഴ്ചയാണ് . റോബര്‍ട്ടിനെ പോലെ സെന്‍സിറ്റീവ് ആയ ഒരു കഥാപാത്രം ഈസ്റ്റ്‌വുഡ് അവതരിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല . ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന മികച്ച ഡയറക്ടറുടെ മാന്ത്രിക സ്പര്‍ശം ചിത്രത്തിലുടനീളം ഉണ്ട് .മനോഹരമായ ,വളരെ പക്വതയാര്‍ന്ന ഒരു റൊമാന്റിക് ചിത്രമാണ് ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൌണ്ടി. നല്ലൊരനുഭവമായിരിക്കും തീര്‍ച്ച .
IMDB : 7.5/10
RT : 89 %
1965 ഇലേക്ക് ചിത്രം നമ്മളെ കൊണ്ട് പോകുന്നു . മൈക്കളിനു 18 ഉം കരോളിനു 16 ഉം പ്രായമുള്ള സമയം .40ഇന്റെ പകുതിയില്‍ എത്തിനില്‍ക്കുന്ന ഫ്രാന്‍സെസ്ക ഭര്‍ത്താവു റിച്ചാര്‍ഡിനും മക്കള്‍ക്കും ഭക്ഷണമൊരുക്കുന്നതിന്റെ തിരക്കില്‍ ആണ് .അവരോടൊപ്പം ഇരിക്കുമ്പോഴും ഫ്രാന്‍സെസ്ക ഏകാന്തത അനുഭവിക്കുന്നുണ്ട് . ഇല്ലിനോയ്സിലേക്ക് അഞ്ചു ദിവസത്തെ യാത്ര തിരിക്കുകയാണ് റിച്ചാര്‍ഡും മക്കളും .ആദ്യദിനം പതിവ് പോലെ വീട്ടു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്
ഡയറി കുറിപ്പുകളിലൂടെ തങ്ങള്‍ക്കിത് വരെ പരിചയമില്ലാത്ത അമ്മയെ അറിയുക ആയിരുന്നു മൈക്കളും കരോളിനും .
.ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൌണ്ടി എന്ന് തന്നെ പേരുള്ള ബെസ്റ്റ് സെല്ലെര്‍ നോവലിന്റെ ചലച്ചിത്രവിഷ്ക്കാരം ആണ് ഈ ഫിലിം .
മെറില്‍ സ്ട്രീപ് ആണ് ചിത്രത്തില്‍ ഫ്രാന്സേസ്കയെ അവതരിപ്പിച്ചത് .46 ആം വയസ്സിലും അതീവ സുന്ദരിയായ ഇവര്‍ മനോഹര പ്രകടനമായിരുന്നു ചിത്രത്തില്‍ . .
റഫ് ആന്‍ഡ് ടഫ് കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തനായി ഒരു റൊമാന്റിക് ഫോട്ടോഗ്രാഫര്‍ ആയി ഈസ്റ്റ്‌വുഡ് വീണ്ടും അതിശയിപ്പിച്ചു .കോരിച്ചൊരിയുന്ന മഴയത് ഫ്രാന്സേസ്കയെ നോക്കി നിക്കുന്ന റോബര്‍ട്ട് മനസ്സില്‍ ഒരിക്കലും മായാത്ത കാഴ്ചയാണ് . റോബര്‍ട്ടിനെ പോലെ സെന്‍സിറ്റീവ് ആയ ഒരു കഥാപാത്രം ഈസ്റ്റ്‌വുഡ് അവതരിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല . ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്ന മികച്ച ഡയറക്ടറുടെ മാന്ത്രിക സ്പര്‍ശം ചിത്രത്തിലുടനീളം ഉണ്ട് .മനോഹരമായ ,വളരെ പക്വതയാര്‍ന്ന ഒരു റൊമാന്റിക് ചിത്രമാണ് ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൌണ്ടി. നല്ലൊരനുഭവമായിരിക്കും തീര്‍ച്ച .
IMDB : 7.5/10
RT : 89 %
No comments:
Post a Comment