എക്കാലത്തെയും മികച്ച പ്രിസണ്‍ ചിത്രങ്ങളില്‍ ഒന്നാണ് എസ്കേപ് ഫ്രം അല്‍ക്കട്രാസ് . ദ ഷോഷാങ്ക് റിഡംപ്ഷന്‍ ,കൂള്‍ ഹാന്‍ഡ് ലൂക്ക് ,ഗ്രേറ്റ് എസ്കേപ് തുടങ്ങിയ പ്രിസണ്‍ ബ്രേക്ക് ചിത്രങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്ന ഒന്നാണ് ഈ ഈസ്റ്റ്‌വുഡ് ചിത്രവും .
ബയോഗ്രഫി വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം അല്‍ക്കട്രാസ് എന്ന മാക്സിമം സെക്യൂരിറ്റി പ്രിസണ്‍ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത് .സാധാ ജയിലില്‍ അധിവസിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള ജയില്‍ പുള്ളികളാണ്.സാധാരണ അല്‍ക്കട്രാസില്‍ എത്തിചേരാറുള്ളത് . തടവ്‌പുള്ളികളോട് മാനുഷിക പരിഗണന കാണിക്കാറുമില്ല ഇവിടെ.
1960 ജനുവരി 18 നാണു ഫ്രാങ്ക് മോറിസ് (ക്ലിന്റ് ഈസ്റ്റ്‌വുഡ് ) അല്‍ക്കട്രാസില്‍ എത്തുന്നത് . ഇതിനുമുന്‍പുള്ള ജയിലുകളില്‍ നിന്നെല്ലാം ജയില്‍ ചാടിയത് മൂലം ആണ് മോറിസ് ഇവിടെയെത്തിയത് .വന്ന ഉടനെ തന്നെ വാര്‍ഡന്‍ മോറിസിനെ വിളിപ്പിച്ചു അല്‍ക്കട്രാസില്‍ നിന്നും ജയില്‍ ചാടുന്നത് അസാധ്യമാണെന്ന് ബോധ്യപ്പെടുത്തുന്നു .ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മോറിസിന് ജയിലില്‍ ശത്രുക്കളും മിത്രങ്ങളും ഉണ്ടായി . ചിത്രകാരനായ ഡോക് ,കറുത്ത വര്‍ഗക്കാരനായ 'ഇംഗ്ലീഷ്' , ലിറ്റ്മസ് തുടങ്ങിയവര്‍ ജയിലില്‍ വന്ന നാളുകളില്‍ മോറിസിന് സപ്പോര്‍ട്ട് ആയിട്ടുണ്ടായിരുന്നു . തൊട്ടടുത്ത സെല്ലിലുള്ള ചാര്‍ളി ബട്ട്സുമായും മോറിസ് സൌഹൃദം സ്ഥാപിക്കുന്നു ..പിന്നീട് തന്റെ പഴയ സുഹൃത്തുക്കളായ ജോണും ക്ലിയറന്‍സും അല്‍ക്കട്രാസില്‍ എത്തുന്നതോടെ ജയില്‍ ചാടുന്നതിനെ കുറിച്ച് മോറിസ് ചിന്തിക്കാന്‍ തുടങ്ങുന്നു ..ജയില്‍ കെട്ടിടം കടക്കുക എന്നതാണ് ആദ്യ കടമ്പ .വെന്റിലേഷന്‍ വഴി ആണ് അകെ ഉള്ള ഒരു വഴി . അതിനു പക്ഷെ ഒരു മെറ്റല്‍ പീസ് പോലും ജയില്‍ പുള്ളികളുടെ കൈവശം എത്തതിരിക്കാന്‍ ജയില്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു . ഇനി ജയില്‍ കെട്ടിടം കടന്നാലും അതിലും വലിയ കടമ്പ മൈലുകള്‍ നീണ്ടു കടക്കുന്ന സമുദ്രം നീന്തി കടക്കണം എന്നാണ് .മോറിസും സംഘവും പക്ഷെ ജയില്‍ ചാടാന്‍ തന്നെ തീരുമാനിക്കുന്നു
. പിന്നീട് ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് .
[താഴെയുള്ള വരികളില്‍ സ്പോയ്ലെര്‍സ് അടങ്ങിയിട്ടുണ്ട് ]
അമേരിക്കയിലെ അല്‍ക്കട്രാസ് ദീപില്‍ സ്ഥിതി ചെയ്തിരുന്ന ഭീകരജയിലെ പീഡന കഥകള്‍ ഒരുപാടുണ്ട് . അല്‍ക്കട്രാസില്‍ നിന്ന് ഒരാളും രക്ഷപ്പെടില്ല എന്ന ജയില്‍ അധികൃതരുടെ വാടാതെ വെല്ലു വിളിച്ചു ജയില്‍ ചാടാന്‍ ശ്രമിച്ച മൂന്നു പേരുടെ കഥയാണ് ഈ ഡോണ്‍ സീഗള്‍ ചിത്രം ..ഈസ്റ്റ്‌വുഡ് ആണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം ..അസാധാരണ I.Q ലെവലുള്ള ഫ്രാങ്ക് മോറിസ് ആയി ഈസ്റ്റ്‌വുഡ് ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് .
39 പേരാണ് അല്‍ക്കട്രാസ്പ്രിസണില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചത് .ഇതില്‍ മുപ്പത്താറ് പേര്‍ മുങ്ങി മരണ പ്പെടുകയോ പിടിക്കപെടുകയോ ചെയ്തിട്ടുണ്ട് .. മോറിസ് അടങ്ങുന്ന മൂവര്‍സംഘത്തിനു എന്ത് പറ്റിയെന്നു ആര്‍ക്കും അറിയില്ല .മുങ്ങി മരിചിട്ടുണ്ടാകും എന്ന് വാദിച്ച ജയില്‍ അധികൃതര്‍ക്ക് പക്ഷെ ഒരു ഡെഡ്ബോഡി പോലും കണ്ടു കിട്ടാന്‍ സാധിച്ചിട്ടില്ല . പിന്നീട് അല്‍ക്കട്രാസ്ജയില്‍ അടച്ചു പൂട്ടുകയും ഇവിടം വിനോദ സഞ്ചാര കേന്ദ്രമാക്കിയതിലും മോറിസിന് ചെറുതല്ലാത്ത പങ്കുണ്ട് .
ശ്വാസമടക്കി പിടിച്ചു കാണേണ്ട ഒരു മികച്ച ചിത്രമാണ് എസ്കേപ് ഫ്രം അല്‍ക്കട്രാസ്.
IMDB :7.6/10
RT : 95%
No comments:
Post a Comment