Monday, 27 April 2015

Unforgiven(1992)


It's a hell of a thing, killin' a man. Take away all he's got, and all he's ever gonna have.

ക്ലിന്റ്  ഈസ്റ്റ്‌വുഡ്  ചെയ്ത  അവസാനത്തെ  വെസ്റ്റേണ്‍  ചിത്രം .
  എക്കാലത്തെയും മികച്ച  വെസ്റ്റേണ്‍  ചിത്രങ്ങളില്‍ അണ്‍ഫോര്‍ഗിവന്റെ  സ്ഥാനം  മുന്‍ നിരയില്‍  തന്നെ  ആയിരിക്കും  . 65 ആം  അക്കാദമി  അവാര്‍ഡ്‌സില്‍  4  ഓസ്കാറുകള്‍  ആണ്  ചിത്രം  കരസ്ഥമാക്കിയത് . വെസ്റ്റേണ്‍  ചിത്രങ്ങളുടെ  സുവര്‍ണ്ണ  കാലഘട്ടത്തിന്റെ പരിസമാപ്തി ആയാണ്   അണ്‍ഫോര്‍ഗിവന്‍   എന്ന  ചിത്രത്തെ  പലരും  കണക്കാക്കുന്നത് . ക്ലിന്റ്  ഈസ്റ്റ്‌വുഡ് സംവിധായകന്‍  എന്ന നിലയിലും  ആക്ടര്‍  എന്ന നിലയിലും  മികച്ചു  നിന്നപ്പോള്‍  മോര്‍ഗന്‍  ഫ്രീമാന്‍ ,ജീന്‍ ഹാക്ക്മാന്‍  തുടങ്ങിയ  ശക്തമായ  സപ്പോര്‍ട്ടിംഗ് നിറയും  ചിത്രത്തില്‍  ഉണ്ടായിരുന്നു . 

 തന്റെ  ആയ കാലത്ത്  കൊള്ളയും  കൊലയും  നടത്തി  കുപ്രസിദ്ധനായിരുന്ന വില്ല്യം മുന്നി  (ക്ലിന്റ് ഈസ്റ്റ്‌വുഡ് ) ഇപ്പോള്‍    തന്റെ പഴയ കാല ജീവിതത്തില്‍ നിന്ന് മാറി തന്‍റെ ചെറിയ പന്നി  ഫാമില്‍ നിന്ന് കിട്ടുന്ന തുച്ചമായ ശമ്പളത്തില്‍ ഫമിലിയോടോത്ത്  ശാന്തമായ  ജീവിതം  നയിക്കുകയാണ് . അങ്ങനെയിരിക്കെ ദൂരെ വ്യോമിംഗ്  എന്ന നഗരത്തില്‍  രണ്ടു  കൌബോയ്  യുവാക്കള്‍ വേശ്യാലയത്തിലെ  അന്തേവാസി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നു .വ്യോമിംഗ്  ലിറ്റില്‍  ബില്‍ എന്ന ഷെരിഫിന്റെ  അധീനതയില്‍ ആണ് .പഴയ  ഒരു  ഗണ്‍  ഫൈറ്റര്‍  കൂടിയായിരുന്ന ലിറ്റില്‍  ബില്‍  തന്റെ  നഗരത്തില്‍  മറ്റൊരു  ഗണ്‍ ഫൈറ്റര്‍ വരുന്നതിനു  വിലക്കേര്‍പ്പെടുത്തിയിരുന്നു .അക്രമികളായ  യുവാക്കള്‍ക്ക്  ശിക്ഷ നടപ്പാക്കുന്നതിന്  പകരം ഒരു  തുക  അവര്‍ വേശ്യാലയ  നടത്തിപ്പുകാരനു  കൊടുത്താല്‍  മതിയെന്നു  തീര്‍പ്പാക്കി പ്രശ്നം ഒതുക്കി തീര്‍ക്കുന്നു   .ഈ  നടപടിയില്‍  അസഹിഷ്ണുത പ്രകടിപ്പിച്ച വേശ്യാലയത്തിലെ  അന്തേവാസിസ്ത്രീകള്‍  എല്ലാം  കൂടി യുവാക്കളെ കൊല്ലുന്നവര്‍ക്ക് ആയിരം ഡോളര്‍  ബൌണ്ടി  പ്രഖ്യാപിക്കുന്നു. 
റിവാര്‍ഡ്‌  തുക  കൈക്കലാക്കാന്‍  വേണ്ടി കൌബോയ് യുവാക്കളെ  കൊല്ലുന്നതിനു  വില്ല്യം  മുന്നിയുടെ  സഹായം  തേടി  സ്കോഫീല്‍ഡ്  എന്ന ചെറുപ്പക്കാരന്‍  കാന്‍സാസില്‍ എത്തുന്നു . ആദ്യം  അപേക്ഷ നിരസിക്കുന്നെങ്കിലും  തന്റെ  മക്കള്‍ക്ക്‌  വേണ്ടി  അവസാനമായൊരു  അങ്കത്തിനു  മുന്നി   ഇറങ്ങി  തിരിക്കുന്നു .മുന്നിയുടെ  ചിരകാല സുഹൃത്തായ  നെഡ് ലോഗന്‍ (മോര്‍ഗന്‍  ഫ്രീമാന്‍ ) വഴിയില്‍  വെച്ച്  മുന്നിയോടൊപ്പം  ചേരുന്നു .
ഇതേസമയം  വ്യോമിംഗില്‍ മറ്റൊരു  പ്രസിദ്ധ  ഗണ്‍  ഫൈറ്റര്‍  ആയ  ഇംഗ്ലീഷ്  ബോബ്  തന്റെ  ബയോഗ്രഫി എഴുതുന്ന  ബ്യൂച്ചംപ്  എന്ന ലേഖകനോടൊപ്പം  എത്തുന്നു . ലിറ്റില്‍  ബില്‍ ഉം  ബോബും  പണ്ട്  തൊട്ടേ  വൈരാഗ്യം  വെച്ച്  പുലര്‍ത്തുന്നവര്‍  ആണ് . ബോബിനെ  ലിറ്റില്‍ ബില്‍  അതി  ക്രൂരമായി  മര്‍ദിച്ച്  കൊണ്ട്  മറ്റു  ഗണ്‍  ഫൈറ്റര്‍സിന്  ഉദാഹരണം  കാണിച്ചു  കൊടുക്കുന്നു . ബയോഗ്രാഫെര്‍  ബ്യൂച്ചംപിനു  മുന്‍പില്‍  ബോബിനെ  അപമാനിച്ചു  നാട് കടത്തുന്നു . ബ്യൂച്ചംപ്  ലിറ്റില്‍  ബില്ലിന്റെ  ജീവിത  കഥയെഴുതാന്‍  വ്യോമിംഗില്‍  തങ്ങുന്നു . 
ഈ  സാഹചര്യത്തില്‍  ആണ്  വില്ല്യം  മുന്നിയും  നെഡ് ലോഗനും  വ്യോമിംഗില്‍  എത്തുന്നത് . ഇരുവരെയും  വാര്‍ധക്യ  സാഹചമായ  രോഗങ്ങള്‍  അലട്ടുന്നുമുണ്ട്‌ .ലിറ്റില്‍  ബില്ലിനെയും  ഡെപ്യൂട്ടിമാരെയും  മറി  കടന്നു  കൊണ്ട്   ദൌത്യം  പൂര്‍ത്തിയാക്കാന്‍ വില്ല്യം  മുന്നിക്ക്  കഴിയുമോ  എന്ന്  കണ്ടു  തന്നെ  അറിയുക . 
  
 ക്ലിന്റ്ന്റെ ഈസ്റ്റ്‌വുഡിന്റെ  മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വില്ല്യം മുന്നി .  ഷെരിഫ്  ലിറ്റില്‍  ബില്‍  ആയി അഭിനയിച്ച  ജീന്‍ ഹാക്ക്മാന്‍ ശക്തമായ  പ്രകടനമാണ്  കാഴ്ച  വെച്ചത് .   മുന്നിയുടെ  സുഹൃത്ത് നെഡ്  ആയി വേഷമിട്ട  മോര്‍ഗന്‍  ഫ്രീമാനും  മികച്ചു  നിന്നു  . ചിത്രത്തിന്‍റെ  ക്ലൈമാക്സ്‌  ഏതൊരു  പ്രേക്ഷകനെയും  ആവേശം  കൊള്ളിക്കുന്ന   ഒന്നാണ് .മികച്ച  ഒരുപാടു  ഡയലോഗുകള്‍  ഉണ്ട്  ചിത്രത്തില്‍ .പ്ലേ  മിസ്റ്റി  ഫോര്‍  മി  എന്ന ചിത്രത്തില്‍  പിച്ച  വെച്ച്  തുടങ്ങിയ  സംവിധായകന്‍  എത്രത്തോളം  ഉയരങ്ങളില്‍  എത്തിയിരിക്കുന്നു  എന്ന്  ചിത്രം  നമ്മെ  ഒര്മിപ്പികും  . 
.

ആ വര്‍ഷത്തെ  4 ഓസ്കാര്‍  അവാര്‍ഡുകള്‍  ചിത്രം  കരസ്ഥമാക്കിയിട്ടുണ്ട് . ബെസ്റ്റ് പിക്ചര്‍ ,ബെസ്റ്റ് ഡയറകറ്റര്‍ അവാര്‍ഡുകള്‍  ഈസ്റ്റ്‌വുഡ്  സ്വന്തമാക്കിയപ്പോള്‍  മികച്ച  സപ്പോര്‍ട്ടിംഗ്  ആക്ടര്‍ക്കുള്ള  അവാര്‍ഡ്‌  ജീന്‍  ഹാക്ക്മാന്‍  കരസ്ഥമാക്കി . ബെസ്റ്റ്  എഡിറ്റിംഗ്  അവാര്‍ഡും  ചിത്രത്തിന്  ലഭിച്ചു . മികച്ച  നടനുള്ള  ഓസ്കാര്‍  അവാര്‍ഡ്‌  ക്ലിന്റ്  ഈസ്റ്റ്‌വുഡിന് നോമിനേഷന്‍  ഉണ്ടായിരുന്നെങ്കിലും  അവാര്‍ഡ്‌  സെന്റ്‌  ഓഫ് വുമണ്‍  എന്ന   ചിത്രത്തിലെ  പ്രകടനത്തിന്  അല്‍ പചിനോക്ക്  വിട്ടു  കൊടുക്കേണ്ടി  വന്നു .

ക്ലിന്റ്  ഈസ്റ്റ്‌വുഡ്  ആരാധകര്‍  മാത്രമല്ല ,വെസ്റ്റേണ്‍  ചിത്രങ്ങളുടെ  ആരാധകര്‍ മാത്രമല്ല  എല്ലാ  സിനിമ  സ്നേഹികളും  കണ്ടിരിക്കേണ്ട  ചിത്രം .

IMDB rating - 8.3/10
RT: 95%

No comments:

Post a Comment