വീണ്ടുമൊരു വെസ്റ്റേണ്‍ വീരഗാഥ .
"അപ്പോള്‍ ഒരു വിളറിയ കുതിര വരുന്നതു ഞാന്‍ കണ്ടു. അതിന്‍റെ മേല്‍ യാത്ര ചെയ്തിരുന്നവനെ മരണമെന്ന് വിളിച്ചിരുന്നു.പാതാളം അയാളെ അനുഗമിച്ചിരുന്നു".
ബൈബിളിലെ ഈ വരികളാണ് P ale Rider എന്ന പേരിന്റെ ഉറവിടം . ഈസ്റ്റ്‌വുഡ് അവസാനമായിട്ടു അവതരിപ്പിച്ച നിഗൂഡതകള്‍ നിറഞ്ഞ അപരിചിതകഥാപാത്രം ഈ ചിത്രത്തിലായിരുന്നു . ഈസ്റ്റ്‌വുഡിന്റെ തന്നെ മറ്റൊരു ചിത്രമായ High Plains Drifter ഇനെ ഓര്‍മിപ്പിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത് .
കാലിഫോര്‍ണിയയിലെ സങ്കല്‍പ്പിക നഗരമായ ലഹൂദ് ന്റെ പ്രാന്തപ്രദേശങ്ങളെ ചുറ്റിപറ്റിയാണ് ചിത്രം കഥ പറയുന്നത് . ലഹൂദിലെ മൈനിംഗ് ഫാക്ടറി ഉടമയായ കോയ് ലഹൂദ് ഖനനതൊഴിലാളികള്‍ അധിവസിക്കുന്ന കാര്‍ബണ്‍ കാന്യന്‍ ഒഴിപ്പിക്കാന്‍ തന്റെ ഗുണ്ടാപടകളെ ഏര്‍പ്പെടുത്തുന്നു .ക്യാമ്പുകളില്‍ നാശം വിതച്ച അക്രമികള്‍ പതിനാല് വയസ്സുകാരി മേഗന്‍ വളര്‍ത്തുന്ന നായക്കുട്ടിയെയും കൊല്ലുന്നു .വനത്തില്‍ നായയുടെ ജഡം കുഴിച്ചിടുന്ന മേഗന്‍ ഒരു മിറാക്കിളിനായി പ്രാര്‍ത്ഥിക്കുന്നു .എങ്ങു നിന്നോ ഒരു അപരിചിതന്‍ കുതിരപ്പുറത്തേറി വരുന്നതാണ് പിന്നീട് നമ്മള്‍ കാണുന്നത് .
അവശ്യ സപ്ലൈ തീര്‍ന്നതിനാല്‍ തൊഴിലാളികളുടെ നേതാവായ ഹള്‍ ബാരെറ്റ് ടൌണിലേക്ക് പോകാന്‍ നിര്‍ബന്ധിതനാകുന്നു . ടൌണിലെത്തിയ ബാരെറ്റിനെ ഗുണ്ടകള്‍ ആക്രമിക്കുന്നു .എന്നാല്‍ നേരത്തെ കാണിച്ച അപരിചിതന്‍ ബാരെറ്റിനെ രക്ഷിക്കുന്നു . ജീവന്‍ രക്ഷിച്ച ആളെ ബാരെറ്റ് തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു . മേഗന്റെ അമ്മ വിധവയായ സാറയോടോത്താണ് ബരെറ്റ് ജീവിക്കുന്നത് . അപരിചിതനെ വീട്ടില്‍ കൊണ്ട് വന്നതില്‍ സാറ നീരസം പ്രകടിപ്പിക്കുന്നു . എന്നാല്‍ പുരോഹിതന്മാര്‍ ധരിക്കുന്ന കോളര്‍ ധരിച്ചു ഭക്ഷണമുണ്ണാന്‍ എത്തിയ അപരിചിതനെ കണ്ടു എല്ലാവരും അമ്പരക്കുന്നു .വളരെ പെട്ടെന്ന് തന്നെ 'പ്രീചെര്‍' സ്ഥലത്തെ തൊഴിലാളികള്‍ക്ക് പ്രിയപ്പെട്ട ആളായി മാറുന്നു .കോയ് ലഹൂദിന്റെ മകനെയും കൂട്ടളിയേം പ്രീചര്‍ വിരട്ടിയോടിച്ച സംഭവം , മൈനിംഗ് ഫാക്ടറിക്കെതിരെ പോരാടാന്‍ ഗ്രാമവാസികള്‍ക്ക് പ്രചോദനമാകുന്നു സ്ഥലത്തില്ലതിരുന്ന കൊയ് ലഹൂദ് തിരിച്ചെത്തിയപ്പോള്‍ പ്രീച്ചറെ കുറിച്ചുള്ള കഥകള്‍ ആയിരുന്നു കാത്തിരുന്നത് . പ്രീച്ചറെ കൈകാര്യം ചെയ്യാനും സ്ഥലം ഒഴിപ്പിക്കാനുമായി കൊയ് ലഹൂദ് , സ്റോക്ക്ബര്‍ണ്‍ എന്ന മാര്‍ഷലിനെ ഏര്‍പ്പാടാക്കുന്നു .
ഈസ്റ്റ്‌വുഡ് സംവിധായകനായും നടനായും ഒരിക്കല്‍ കൂടി കയ്യടി നേടിയ ചിത്രമായിരുന്നു Pale Rider .ചിത്രം ഇടക്കെപ്പോഴൊക്കെയോ മലയാളം ഫിലിം ഫാന്റത്തെ ഓര്‍മിപ്പിച്ചു .ആറു ഡെപ്യൂട്ടിമാരോട് കൂടെ സഞ്ചരിക്കുന്ന മാര്‍ഷല്‍ കുറച്ചേ ഉള്ളെങ്കിലും നന്നായിരുന്നു .
ക്ലിന്റ് ഈസ്റ്റ്‌വുഡ് ആരാധകര്‍ക്കും വെസ്റ്റേണ്‍ ഫിലിം ഇഷ്ട്ടപ്പെടുന്നവര്‍ക്കും ഒരു ട്രീറ്റ് ആയിരിക്കും ഈ ചിത്രം .
IMDB :7.3/10
RT:92%
No comments:
Post a Comment