Friday, 15 May 2015

Every Which Way But Loose (1978) & Any Which Way You Can (1980)

സെര്‍ജിയോ  ലിയോണിന്റെ  വെസ്റ്റേണ്‍ ചിത്രങ്ങളിലൂടെയും  ഡോണ്‍  സീഗളിന്റെ  ടഫ്  കോപ്പ്  ഫിലിംസിലൂടെയും  എഴുപതുകളുടെ  പകുതിയായപ്പോഴേക്കും  ഒരു  സൂപ്പെര്‍  സ്റ്റാര്‍  പരിവേഷം  ഉണ്ടാക്കിയെടുക്കാന്‍  ഈസ്റ്റ്‌വുഡിനു  സാധിച്ചിരുന്നു . അക്കാലത്തെ  പുരുഷന്മാരുടെ  റോള്‍ മോഡല്‍  ആയിരുന്നു  ഈസ്റ്റ്‌വുഡ്.സിഗരറ്റ് വലിക്കുന്നതിലും കണ്ണ്  കുറുക്കി  വെച്ചുള്ള  നോട്ടം  കൊണ്ടുമെല്ലാം  യുവാക്കള്‍  ഈസ്റ്റ്‌വുഡിനെ  അനുകരിക്കുന്ന  കാലഘട്ടം .അക്കാലഘട്ടത്തിലാണ്  എവെരിവിച്ച് വേ ബട്ട്‌  ലൂസ്  എന്ന കോമഡി  ചിത്രം  ഇറങ്ങുന്നത് .തന്റെ  പതിവ്  ചേരുവകളില്‍  നിന്നും  മാറിയ  ഒരു  ലൈറ്റ്  ഹാര്‍ട്ടഡ് എന്റര്‍ടൈനര്‍  ആയിരുന്നു  ചിത്രം .ചിത്രം  ബോക്സ്‌ഓഫീസില്‍  വന്‍  വിജയം  സ്വന്തമാക്കിയെങ്കിലും   ക്രിടിക്സ് ചിത്രത്തെ  താറടിക്കുകയാണുണ്ടായത് . ചിത്രത്തിന്‍റെ  വന്‍  വിജയത്തിന്  ശേഷം  രണ്ടു  വര്‍ഷത്തിനു  ശേഷം  ചിത്രത്തിന്‍റെ  സീക്വല്‍  ആയ  'എനി വിച് വേ  യൂ  കാന്‍ ' എന്ന ചിത്രവും  ഇറങ്ങി . റോട്ടന്‍ ടൊമാറ്റോസില്‍  ആദ്യ  പാര്ട്ടിനു 31% ഉം രണ്ടാം  പാര്ട്ടിനു 20% ഉം  മാത്രമാണ്  റേറ്റിംഗ്  ഉള്ളത്  .പക്ഷെ  ചിത്രം  അത്ര  മോശമല്ലെന്നാണ്  എന്റെ  വിശ്വാസം .   ഞാന്‍  വളരെ  ആസ്വദിച്ച്  കണ്ട  ചിത്രങ്ങളാണ്  ഇത്  രണ്ടും . 

Every Which Way But Loose (1978)    


ട്രക്ക്  ഡ്രൈവര്‍ ആയ ഫിലോ  ബെഡോ  ഒരു  ഫിസ്റ്റ്  ഫൈറ്റര്‍ കൂടി  ആണ് .പ്രശസ്ത  ഫിസ്റ്റ്  ഫൈറ്റര്‍  ആയ  ടാങ്ക്  മര്‍ഡോക്കുമായി  തന്നെ  താരതമ്യം  ചെയ്യാനാണ്  ഫിലോക്കിഷ്ട്ടം . ഫിലോയോടൊപ്പം  എപ്പോഴും  സന്തത  സഹചാരിയായി  ക്ലൈഡ്  എന്നൊരു  ഒറാംഗ് ഉട്ടന്‍ ഉണ്ട് .ഒരു  ഫൈറ്റില്‍  സമ്മാനമായി  ലഭിച്ചതാണ്  ക്ലൈഡിനെ .  സുഹൃത്തായ  ഒര്‍വില്ലെ  ആണ്  ഫിലോയുടെ  മാനേജര്‍ . അങ്ങനെയിരിക്കെ  ക്ലബ്‌  സിങ്ങര്‍  ആയ  ലിന്‍ ഹാല്‍സെ  ടയ്ലെരുമായി  ഫിലോ  പ്രണയത്തിലാകുന്നു . അവര്‍  തമ്മിലുള്ള   റിലേഷന്‍ഷിപ്‌ നല്ല  രീതിയില്‍  പോയി  കൊണ്ടിരിക്കെ  പെട്ടെന്നൊരു  ദിവസം  ലിന്‍ ഹാല്‍സേ സ്ഥലം  മാറി  പോയതായി  ഫിലോ  അറിയുന്നു . അങ്ങനെ  ഫിലോയും  ക്ലൈഡും  ഒര്‍വില്ലെയും  കൂടി  ലിന്‍ ഹാല്‍സേയെ  കണ്ടെത്താനായി  യാത്ര  പുറപ്പെടുന്നു .. യാത്ര മദ്ധ്യേ  ഒരു  മോട്ടോര്‍ സൈക്കിള്‍ ഗാംഗുമായി ഫിലോ  കോര്‍ക്കുന്നു . അതിനു  പുറമേ  ഒരു  പോലീസ്  ഓഫീസറെ  ആളറിയാതെ  തല്ലുകയും  ചെയ്യുന്നു .   മോട്ടോര്‍  സൈക്കിള്‍ ഗാംഗും  പോലീസും  ഫിലോയെ  പിന്തുടരുന്നു . തന്നെ  വിടാതെ  പിന്തുടരുന്ന  പ്രശ്നങ്ങളെ   ഫിലോ  കൈകാര്യം  ചെയ്യുന്നത്  ഒക്കെ  വളരെ  രസകരമായി  കാണിച്ചിരിക്കുന്നു . യാത്രയില്‍  തന്റെ  റോള്‍  മോഡല്‍  ആയ  ടാങ്ക്  മര്‍ഡോക്കുമായി  ഒരു  ബല പരീക്ഷണത്തിനുള്ള  അവസരവും  ഫിലോക്ക്  ലഭിക്കുന്നു 

ഫിലോയെ അന്വേഷിച്ചു  വീട്ടില്‍  ചെല്ലുന്ന   മോട്ടോര്‍ സൈക്കിള്‍  ഗാംഗിനെ   ഫിലോയുടെ  അമ്മ  ഓടിപ്പിക്കുന്ന  രംഗമൊക്കെ  എത്പ്രേക്ഷകനിലും  പൊട്ടിച്ചിരിയുണര്ത്തും . ആദ്യാവസാനം  ഒരു  ഫണ്‍ റൈഡ്  ആണ്  ചിത്രം .
ഫിലോ  ആയി  ഈസ്റ്റ്‌വുഡ്  വേഷമിട്ടപ്പോള്‍  സുഹൃത്തായ  ഒര്‍വിലെയുടെ  വേഷമണിഞ്ഞത്  ജോഫ്രെ  ല്യൂയിസ് ആണ്.   Ruth Gordon അവതരിപ്പിച്ച ഫിലോയുടെ അമ്മ വേഷം   ആണ്  ചിത്രത്തിലെ   എന്റെ  ഫാവോറൈറ്റ്‌  കഥാപാത്രം .
ഒരു  തവണ  എന്ജോയ്‌  ചെയ്തു കാണാനുള്ള  എല്ലാം  ചിത്രത്തിലുണ്ട് 
IMDB: 6.2

Any Which Way You Can(1980)


ആദ്യ  പാര്‍ട്ട്‌  കഴിഞ്ഞു  രണ്ടു  വര്‍ഷത്തിനു  ശേഷമുള്ള  കഥയാണ്  ചിത്രം  പറയുന്നത്  .ആദ്യ  ഭാഗത്തോളം  വരില്ലെങ്കിലും   ഇതും  ഒരു  എന്ജോയബിള്‍ ചിത്രം  തന്നെയാണ് .ടാങ്ക്  മര്‍ഡോക്കിനെ  നേരിട്ടതിനു  ശേഷം  രണ്ടു  വര്‍ഷത്തോളം ഫിലോ   ഫിസ്റ്റ്  ഫൈറ്ററുടെ  റോളില്‍  തുടര്‍ന്നു . എന്നാല്‍  ഫിലോ  റിടയര്‍ ചെയ്യുന്നതിനെ  കുറിച്ച്  ചിന്തിക്കുന്നുണ്ട്  ഇപ്പോള്‍ . ഇതേ  സമയത്ത്  ജാക്ക്  വില്‍‌സണ്‍  എന്നൊരു  പുതിയ  ഫൈറ്റര്‍  ഉദയം  സംഭവിച്ചിരുന്നു . റെക്കോര്‍ഡുകളെല്ലാം  തിരുത്തിക്കുറിച്ച്  മുന്നേറുന്ന  വില്‍സണെ നേരിടാന്‍  ഫിലോയെ  വീണ്ടും  രംഗത്തെക്കിറക്കാന്‍  ചില ബൂകീസും  മാഫിയയും  ശ്രമിക്കുന്നു . ഫിലോയെ  പറഞ്ഞു  സമ്മതിപ്പിക്കാന്‍ വരുന്നവരെ  ക്ലൈഡ്  പേടിപ്പിചോടിക്കുന്നു  .   ഫിലോയെ  സമ്മതിപ്പിക്കാനായി   കാമുകി  ലിന്‍  ഹാല്‍സെയെ മോബ്സ്റ്റര്‍സ്  തട്ടി  കൊണ്ട്  പോകുന്നു ..ഫിലോയും  ക്ലൈഡും  ഒര്‍വിലെയും  കൂടി  ഒരു   യാത്ര  കൂടി  പുറപ്പെടുന്നു .  പഴയ  മോട്ടോര്‍  സൈക്കിള്‍  ഗാംഗ്  ഫിലോയുടെ  പിന്നാലെ  ഇത്തവണയും  വരുന്നതോടെ  വീണ്ടും  ചിരിയുണര്‍ത്തുന്നുണ്ട് . തമാശ   നിറഞ്ഞ  ഒട്ടേറെ സാഹചര്യങ്ങളിലൂടെ  ചിത്രം  മുന്നോട്ടു  പോകുന്നു . എതിരാളിയെ   നിരീക്ഷിക്കാന്‍  ജോണ്‍  വില്‍‌സണ്‍  മറ്റൊരു  വേഷത്തില്‍  ഫിലോയുടെ  മുന്നിലെത്തുന്നു .

 ആദ്യ  ഭാഗം ഇഷ്ട്ടമായെങ്കില്‍ കണ്ടിരിക്കാവുന്ന  ഒരു  ടൈം  പാസ്  ചിത്രമാണ്  എനി വിച് വേ  യൂ  കാന്‍ .

IMDB :6/10

No comments:

Post a Comment