Sunday, 10 May 2015

Heartbreak Ridge(1986)


ഒരു  പക്ഷെ  ഈസ്റ്റ്‌വുഡിന്റെ  ഏറ്റവും  ഫണ്ണി  ആയ  ചിത്രം  ഇതായിരിക്കും . മറൈന്‍  ലൈഫ് ആസ്പദമാക്കിയുള്ള  ഒരു  ആക്ഷന്‍  കോമഡി ചിത്രമാണ്‌  ഹാര്‍ട്ട്‌ ബ്രേക്ക് റിഡ്ജ്  .മിലിട്ടറി  വിഭാഗത്തിലെ  ഒരു  റിയലിസ്റ്റിക്  ചിത്രം   ആണ്  നിങ്ങള്‍  തേടുന്നതെങ്കില്‍ ഈ  ചിത്രം  നിങ്ങള്‍ക്കുള്ളതല്ല   .അതിശയോക്തി  കലര്‍ന്ന  ഒരുപാട്  കഥാപാത്രങ്ങളെ  ഇതില്‍  കാണാനാകും .  ഒരു  മുഴുനീള  എന്റര്‍ടൈനര്‍  ആണ്  ഹാര്‍ട്ട്‌ ബ്രേക്ക് റിഡ്ജ്  .

മെഡല്‍  ഓഫ് ഹോണര്‍ ലഭിച്ച വാര്‍  ഹീറോ  സെര്‍ജന്റ് 'ടോം  ഹൈവേ' ആയാണ്  ഈസ്റ്റ്‌വുഡ്  വേഷമിടുന്നത് . വളരെ  പരുക്കന്‍  സ്വഭാവക്കാരനായ അയാള്‍ക്ക് പുതുതായി ചാര്‍ജെടുത്ത  മേലധികാരികളോടും പുതിയ  വ്യവസ്ഥിതി കളോടുമുള്ള  പുച്ഛം  പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട് . പലപ്പോഴും  അച്ചടക്ക  നടപടികള്‍ക്ക്  വിധേയനായ  അയാള്‍ക്ക് ഒടുക്കം  പഴയ  യൂണിറ്റിലേക്ക്  ട്രാന്‍സ്ഫര്‍  ലഭിക്കുന്നു  . തന്റെ  പഴയകാല  യൂണിറ്റില്‍  എത്തിച്ചേരുന്ന  ടോം  ,അവിടത്തെ  കമാന്റിംഗ് ഓഫിസര്‍  ആയ  മേജര്‍  മാല്‍ക്കം  പവര്‍സിനെ കണ്ടുമുട്ടുന്നു . ഹൈവേയെ   ഒരു  പ്രശ്നക്കാരന്‍  ആയി  കാണുന്ന  മേജര്‍ പവര്‍സ്  , യൂണിറ്റിലെ  പ്രശ്നക്കാരായ  ഒരു  സംഘത്തെയാണ്  ടോമിനെ   ഏല്‍പ്പിക്കുന്നത് . അവരെ  നേരെയാക്കി  എടുക്കാന്‍  തന്നെ  ഹൈവേ   തീരുമാനിക്കുന്നു .പുതിയ  സെര്‍ജന്റ് വൈകാതെ  തന്നെ  ട്രൂപ്പിന്  തലവേദനയായി  മാറുന്നു .  അതിനു  മുന്‍പുള്ള  സെര്‍ജന്റിനു  പണി  കൊടുത്ത  പോലെ  ഹൈവേയെയും  ഒതുക്കാമെന്ന്  അവര്‍  കണക്കു  കൂട്ടുന്നു . പിന്നീട്  രസകരമായ  ഒരുപാടു  മുഹൂര്‍ത്തങ്ങളിലൂടെ  ചിത്രം  സഞ്ചരിക്കുന്നു . 
നേരത്തെ  പറഞ്ഞ  പോലെ  ഒരു  ഫണ്‍ റൈഡ് ആണ്  ഈ  ചിത്രം  . ഈസ്റ്റ്‌വുഡ്  ആരധകര്‍ക്കുള്ള  ഒരു  ട്രീറ്റ് . ട്രെയിനിംഗ്  രംഗങ്ങള്‍ ഒക്കെ  അതീവ  രസകരമാണ് .അതീവ  രസകരമായ സംഭാഷണങ്ങളുടെ  ഒരൂ  ഘോഷയാത്ര  തന്നെയുണ്ട്‌  ചിത്രത്തില്‍  .ഈസ്റ്റ്‌വുഡ്  അവതരിപ്പിക്കുന്ന  കഥാപാത്രം  വളരെ റഫ് ആന്‍ഡ്‌  ടഫ്  ആണെങ്കിലും  പുള്ളി  വായ  തുറക്കുമ്പോഴെല്ലാം  ചിരിക്കാനുള്ള  വക  നല്‍കുന്നുണ്ട് ചിത്രം 
  ഈസ്റ്റ്‌വുഡ്  തന്നെ  സംവിധാനം  ചെയ്ത  ഈ  ചിത്രം  പ്രേക്ഷകര്‍  സ്വീകരിച്ചപ്പോള്‍  ക്രിട്ടിക്സിന്റെ  ഇടയില്‍  സമ്മിശ്ര  പ്രതികരണമായിരുന്നു . ഈസ്റ്റ്‌വുഡ് ന്റെ  പ്രേസെന്‍സ്   ചിത്രത്തെ  കൂടുതല്‍  എന്ജോയബിള്‍  ആക്കുന്നുണ്ട്‌ . 
ഗ്രേറ്റ്  ഫിലിം  എന്ന്  പറയുന്നില്ല  ,പക്ഷെ  ഒരു  മികച്ച  എന്റര്‍ടൈനര്‍  തന്നെയാണ്  ഹാര്‍ട്ട്‌ ബ്രേക്ക്‌ റിഡ്ജ് 
IMDB:6.8/10
RT:83%

No comments:

Post a Comment