വൈറ്റ് ഹണ്ടര്‍ ബ്ലാക്ക് ഹാർട്ട് ഒരു സിനിമാക്കുള്ളിലെ സിനിമ ആണ് . ലെജെന്റ്ററി ഡയരക്ടര്‍ ജോണ്‍ ഹസ്റ്റണ്‍ തന്റെ 'ആഫ്രികന്‍ ക്വീന്‍' എന്ന ചിത്രം ഒരുക്കുന്നതിനിടയില്‍ ഉണ്ടായ സംഭവ വികാസത്തെ ചുറ്റിപറ്റിയാണ് കഥ പറയുന്നത് . ജോണ്‍ ഹസ്റ്റണിനൊപ്പം അഫ്രികയിലേക്ക് യാത്രയായ പീറ്റര്‍ വീര്‍ട്ടലിന്റെ അനുഭവ കുറുപ്പിന്റെ അടിസ്ഥാനമാക്കിയാണ് ആണ് വൈറ്റ് ഹണ്ടര്‍ ബ്ലാക്ക് ഹാര്‍ട്ട് ഒരുക്കിയിരിക്കുന്നത് . ജോണ്‍ ഹസ്റ്റണിനെ , ജോണ്‍ വില്‍സണ്‍ എന്ന പേരില്‍ ചിത്രത്തില്‍ അവതരിപ്പിച്ചത് ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്നെയാണ് .പീറ്റര്‍ വിര്‍ട്ടലിനെ ,പീറ്റ് വെറില്‍ എന്ന പേരില്‍ ചിത്രത്തില്‍ അവതരിപ്പിച്ചത് ജെഫ് ഫാഹെയാണ് .
അമേരിക്കന്‍ ചിത്രങ്ങള്‍ അമേരിക്കക്ക് പുറത്ത് നിര്‍മിക്കുന്നത് വളരെ വിരളമായ കാലത്താണ് ജോണ്‍ വില്‍സണ്‍ 'അഫ്രിക്കന്‍ ക്വീന്‍' ആഫ്രിക്കയില്‍ പോയി നിര്‍മിക്കാന്‍ തീരുമാനിക്കുന്നത് . ചിത്രത്തിന്റെ നിര്‍മാതാവ് സെറ്റിട്ട് ചിത്രം ഷൂട്ട് ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചത് വക വെക്കാതെ വില്‍സണ്‍ ആഫ്രിക്ക യിലേക്ക് പുറപ്പെടുന്നു . സ്ക്രിപ്റ്റ് റൈറ്റര്‍ പീറ്റിനെയും കൊണ്ട് അഫ്രികയിലേക്ക് പുറപ്പെടുമ്പോള്‍ ഫിലിം എടുക്കുക മാത്രമല്ലായിരുന്നു വില്‍സന്റെ ലക്‌ഷ്യം . അഫ്രിക്കന്‍ കൊമ്പനാന യെ വെടി വെച്ച് വീഴ്ത്തുക എന്ന തന്റെ അഭിലാഷം പൂര്തികരിക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടായിരുന്നു അയാള്‍ക്ക് . എന്നാല്‍ വില്‍സണ്‍ ഫിലിം എടുക്കുന്നതില്‍ താല്പര്യം കാണിക്കാതെ വേട്ടക്കാരന്റെ വേഷമണിയുന്നതില്‍ ഉത്സാഹം കാണിച്ചപ്പോള്‍ നിര്മാതാവടക്കം മുഴുവന്‍ യൂണിറ്റിനു അത് തലവേദനയാകുന്നു .
ട്രെഷര്‍ ഓഫ് സിയറ മാഡ്രേ,മാള്‍ട്ടീസ് ഫാല്‍ക്കോണ്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ജോണ്‍ ഹസ്റ്റണ്‍ , 1987 ഇല്‍ മരണപെട്ടു 3 വര്ഷം കഴിഞ്ഞാണ് ഈസ്റ്റ്‌വുഡ് ഈ ചിത്രവുമായി വരുന്നത് . ജോണ്‍ ഹസ്റ്റണെ ചുറ്റിപറ്റിയുള്ള ഈ കഥ പക്ഷെ പൂര്‍ണമായും ബയോഗ്രഫി എന്ന് പറയാന്‍ പറ്റില്ല .
ഭൂമിയിലെ നിഷ്കളങ്കനായ ഒരു ജീവിയെ കൊല്ലുന്നത് തെറ്റാണെന്ന് ഒരവസരത്തില്‍ പീറ്റ് പറയുന്നുണ്ട് .അപ്പോള്‍ വില്‍സണ്‍ അത് തിരുത്തുന്നു ..അത് ഒരിക്കലും ഒരു തെറ്റല്ല ,അത് പാപമാണ് .പക്ഷെ ലീഗല്‍ ആയിട്ട് ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു പാപം അതാണെന്ന് വില്‍സണ്‍ പറയുന്നു .
24 മില്യണ്‍ ഡോളര്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം പക്ഷെ വെറും 2 മില്യണ്‍ ഡോളര്‍ മാത്രമാണ് കളക്റ്റ് ചെയ്തത് . ഈസ്റ്റ്‌വുഡിന്റെ സ്ഥിരം പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഒന്നും സിനിമയിൽ ഇല്ലാത്ത കൊണ്ട് വലിയ വിജയമൊന്നും പുള്ളി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല .എന്നിരുന്നാലും ഈസ്റ്റ്‌വുഡിന്റെ കരിയറിലെ ഏറ്റവും വലിയ ഫ്ലോപ്പ് എന്ന സ്ഥാനം ഈ ചിത്രം അലങ്കരിക്കുന്നുന്ടെങ്കില്‍ അത് ഈ ചിത്രതോടു കാണിച്ച അനീതിയായെ കാണാനാവൂ .
ആക്ടര്‍ എന്ന നിലയിലും ഡയരക്ടര്‍ എന്ന നിലയിലും ഈസ്റ്റ്‌വുഡിന്റെ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ ആണ് ഈ ചിത്രം .തന്റെ ഇഷ്ട്ടപ്രകാരം ഈ ചിത്രം ഒരുക്കാന്‍ അനുവദിച്ചതിന് പകരമായി Rookie എന്ന ചിത്രം ചെയ്യാമെന്ന് വാര്‍ണര്‍ ബ്രദര്‍സുമായി കരാര്‍ വയ്ക്കുകയുണ്ടായി .Rookie ഈസ്റ്റ്‌വുഡിന്റെ കരിയറിലെ മോശം ചിത്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്നു .
പതിഞ്ഞ താളത്തിലാണ് ചിത്രം സഞ്ചരിക്കുന്നത് . എന്നിരുന്നാലും ആഫ്രിക്കയില്‍ എത്തുന്നതോടെ ചിത്രം ഇന്റെറസ്റ്റിംഗ് ആകുന്നുണ്ട് . ഈസ്റ്റ്‌വുഡിന്റെ വളരെ മികച്ച ,ഒരു അണ്ടര്‍ റേറ്റഡ് ചിത്രം ആണ് വൈറ്റ് ഹണ്ടര്‍ ബ്ലാക്ക് ഹാര്‍ട്ട് .
IMDB : 6.7/10
RT: 88%
No comments:
Post a Comment