Thursday, 28 May 2015

Million Dollar Baby (2004)

ക്ലിന്റ് ഈസ്റ്റ്വുഡിന്റെ മികച്ച ഡയറക്റ്റോറിയൽ  വർക്കുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് മില്യൻ ഡോളർ ബേബി. ഒരു ഫീമേല്‍  വേര്‍ഷന്‍  റോക്കി ആണ്  ഈ  ചിത്രത്തില്‍ നിന്നും  നിങ്ങള്‍   പ്രതീക്ഷിക്കുന്നതെങ്കില്‍  നിങ്ങള്‍ക്ക്  തെറ്റി .ഒരു  സ്പോര്‍ട്ട്  മൂവീ  എന്നതിലും  ഉപരി  കയ്പ്പും  മധുരവും  നിറഞ്ഞ  ജീവിതത്തെയാണ്  ചിത്രം  പ്രതിനിധാനം  ചെയ്യുന്നത് . ജീവിതത്തെ  പൊരുതി  ജയിക്കാന്‍  പ്രചോദനം  നല്‍കുന്നതോടൊപ്പം  വിധിയുടെ  ക്രൂരതയില്‍ പലപ്പോഴും  നിസഹനായി  നില്‍ക്കേണ്ടി  വരുന്ന  മനുഷ്യ  ജീവിതങ്ങളെയും ചിത്രം   വരച്ചു  കാണിക്കുന്നു .  പവര്‍ ഫുള്‍  ഫിലിം  മേക്കിംഗിന്റെ  ഏറ്റവും  മികച്ച  ഉദാഹരണമാണ്  മില്യണ്‍ ഡോളര്‍  ബേബി . ശക്തമായ  ഇമോഷണല്‍  രംഗങ്ങളില്‍  നിന്നും  ഒളിച്ചോടാന്‍  ആഗ്രഹിക്കുന്ന  പ്രേക്ഷകനാണ്  നിങ്ങളെങ്കില്‍  ഈ  ഫിലിം  നിങ്ങള്‍ക്കുള്ളതല്ല .മറിച്ചു  ജീവിത ഗന്ധിയായ  ചിത്രങ്ങളെ  ഇരുകയ്യും നീട്ടി  സ്വീകരിക്കുന്ന  പ്രേക്ഷകന്  മറക്കാനാകാത്ത  ഒരു  അനുഭവമായിരിക്കും  ഈ  ചിത്രം  സമ്മാനിക്കുന്നത്  .

നിശ്ചയ ധാര്‍ഡ്യം മാത്രം  കൈമുതലായുള്ള  മാഗി  എന്ന  31 കാരിയുടെ  കഥയാണ്  ചിത്രം  പറയുന്നത് .മിസൂറിയിലെ  ഒരു  ഹോട്ടലില്‍  വെയിട്രസ്  ആയി  ജോലി ചെയ്യുന്ന  മാഗിയുടെ  ചിരകാല അഭിലാഷം , അറിയപ്പെടുന്ന  ഒരു  ഫൈറ്റര്‍  ആയി  തീരുക  എന്നാണ് .     സ്വാര്തരായ  അമ്മയുടെയും  സഹോദരിമാരുടെയും  ഇടയില്‍  കഷ്ട്ടതകള്‍  നിറഞ്ഞ  ചുറ്റുപാടില്‍  വളര്‍ന്ന  മാഗി യെ   പലപ്പോഴും  ഒരു  ഫെയരി ടെയില്‍  കഥാപാത്രത്തെ  പോലെ  തോന്നിക്കാറുണ്ട് .
തന്റെ  ബോക്സിംഗ് പ്രാക്ടീസ്  മെച്ചപ്പെടുത്തുന്നതിനായി  മാഗി  ,ബോക്സിംഗ് ട്രെയിനര്‍  ആയ  ഫ്രാങ്കി നടത്തികൊണ്ട്പോകുന്ന ജിമ്മില്‍ പോകാന്‍  തുടങ്ങുന്നു . തന്നെ  ട്രെയിന്‍  ചെയ്യാന്‍  അവശ്യപ്പെടുന്ന  മാഗിയെ  ഫ്രാങ്കി  നിരുല്‍സാഹപ്പെടുത്തുകയാണ്  ചെയ്തത് . 31 ആം  വയസില്‍  ബോക്സിംഗ്  കരിയര്‍ തുടങ്ങുന്നതില്‍  പ്രത്യേകിച്ച്  ഭാവിയൊന്നും  ഇല്ലെന്നു  പറഞ്ഞു  മടക്കിയയച്ചിട്ടും   തന്റെ  ആഗ്രഹം  ഉപേക്ഷിക്കാന്‍  മാഗി  തയ്യാറല്ലായിരുന്നു.   ജിമ്മിലെ  പ്രാക്ടീസ് ദിവസവും  മുടക്കം കൂടാതെ  ചെയ്യുന്ന മാഗിയെ  പ്രോത്സാഹിപ്പിക്കാന്‍    ഫ്രാങ്കിയുടെ  ഒരേയൊരു  സുഹൃത്തും  പഴയ കാല ബോക്സറുമായ  എഡി  മാത്രമേ  ഉണ്ടായിരുന്നുള്ളൂ .അങ്ങനെയിരിക്കെ  ഫ്രാങ്കിയുടെ  പ്രതീക്ഷയായിരുന്ന  ബിഗ്‌ വില്ലി  ലിറ്റില്‍  അപ്രതീക്ഷിതമായി  മറ്റൊരു  മാനേജരുടെയൊപ്പം സൈന്‍ ചെയ്തത്  ഫ്രാങ്കിയെ  തളര്‍ത്തുന്നു . വൈകാതെ എഡിയുടെ  നിര്‍ബന്ധം  കാരണം   മാഗിയുടെ     ട്രെയിന്‍  ചെയ്യാന്‍  ഫ്രാങ്കി സമ്മതിക്കുന്നു  .  ബേസിക്സ്  മാത്രമേ  പഠിപ്പിക്കുകയുള്ളൂ  എന്നും  അതിനു  ശേഷം  മറ്റൊരു  മാനേജരെ  കണ്ടെത്തണമെന്നുമുള്ള  നിബന്ധനയുടെ  പുറത്താണ്  ഫ്രാങ്കി  ട്രെയിനിംഗ്  തുടങ്ങിയത് .

അങ്ങനെ  മാഗിയുടെ  ആദ്യഫൈറ്റിനായി  ഫ്രാങ്കി  ഒരു  മാനേജരെ  കണ്ടെത്തി കൊടുക്കുന്നു .എന്നാല്‍  അയാളുടെ  ബെസ്റ്റ്  ഫൈറ്ററിന്റെ  യൊപ്പം  തോല്‍ക്കാന്‍ വേണ്ടിയാണു  പരിശീലിപ്പിക്കുന്നത്  എന്നറിയുന്നതോടെ   ഫ്രാങ്കി  തന്നെ  മാഗിയുടെ  മാനേജര്‍  ആയി  പരിശീലനം  പുനരാരംഭിക്കുന്നു . ലൈറ്റ്  വെയ്റ്റ്  ചാമ്പ്യന്‍ഷിപ്പില്‍  വിജയിച്ചു മുന്നേറിയ  മാഗിയെ അടുത്ത പടിയെന്നോളം  വെല്‍റ്റര്‍ വെയിറ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക്   പങ്കെടുപ്പികുന്ന   റിസ്ക്‌  ഫ്രാങ്കി  ഏറ്റെടുക്കുന്നു .ഇതിനോടകം  ഫ്രാങ്കിയും  മാഗിയും  തമ്മില്‍  ഒരു  അച്ഛന്‍  മകള്‍  റിലേഷന്‍  ഉടലെടുത്തിരുന്നു  .തന്നെ  ഉപേക്ഷിച്ചു  പോയ  മകളുടെ  സ്ഥാനത്  ആണ്  ഫ്രാങ്കി  മാഗിയെ  കണ്ടത് . എല്ലാം  നല്ല  രീതിയില്‍  പോകവെയാണ് അപ്രതീക്ഷിതമായി  കഥയുടെ  ഗതി  തന്നെ  തിരിച്ചു  വിട്ട  സംഭവം  അരങ്ങേറിയത് .

തൊട്ടു മുന്‍പത്തെ  വര്ഷം  ഇറങ്ങിയ  മിസ്റ്റിക്  റിവര്‍  എന്ന നിരൂപക പ്രീതി  നേടിയ  ചിത്രത്തെ  കവച്ചു  വെക്കുന്ന  തരത്തില്‍  ചിത്രത്തെ  ഒരുക്കാന്‍  ക്ലിന്റ്  ഈസ്റ്റ്‌വുഡിന്  കഴിഞ്ഞിട്ടുണ്ട് .ആ വര്‍ഷത്തെ  ബെസ്റ്റ്  പിക്ചര്‍ ഓസ്കാര്‍  അവാര്‍ഡ്‌  ചിത്രം  കരസ്ഥമാക്കി  .ബെസ്റ്റ് ഡയറക്ട്ടറിനുള്ള രണ്ടാമത്തെ  ഓസ്കാര്‍  അവാര്‍ഡ്‌  ഈസ്റ്റ്‌വുഡ് ഈ  ചിത്രത്തിലൂടെ  സ്വന്തമാക്കി . ഫ്രാങ്കി  എന്ന  ബോക്സിംഗ്  ട്രെയിനരുടെ  വേഷവും  ഈസ്റ്റ്‌വുഡ്  അതി മനോഹരമായി  അവതരിപ്പിച്ചു .ബെസ്റ്റ്  ആക്ടര്‍  നോമിനേഷന്‍  ലഭിച്ചെങ്കിലും വിന്‍  ചെയ്തില്ല . മോര്‍ഗന്‍  ഫ്രീമാന്‍  അവതരിപ്പിച്ച  എഡി എന്ന എക്സ് ബോക്സരുടെ  വേഷം  എപ്പോഴത്തെയും  പോലെ  മികച്ചതാക്കാന്‍  പുള്ളിക്ക്  സാധിച്ചു  ..ബെസ്റ്റ്  സപ്പോര്‍ട്ടിംഗ്  ആക്ടര്‍  ഓസ്കാര്‍  നേടാനും  സാധിച്ചു .
ഇനി  ചിത്രത്തിലെ  സ്റ്റാര്‍  പെര്‍ഫോമര്‍  ഹിലരി സ്വാങ്കിലെക്ക്  വരികയാണെങ്കില്‍  ,എക്സ്ട്രാ  ഓര്‍ഡിനറി  എന്നെ  വിശേഷിപ്പിക്കാന്‍  പറ്റൂ  .ബോഡി  ലാംഗ്വേജ്  കൊണ്ടും  അഭിനയ മികവു കൊണ്ടും  ആ റോള്‍  അനശ്വരമാക്കാന്‍  സ്വാങ്കിനു സാധിച്ചിട്ടുണ്ട് . ബെസ്റ്റ്  ആക്ട്രെസ്  അവാര്‍ഡ്‌  കിട്ടിയതില്‍  ഒട്ടും ആശ്ചര്യം  ഇല്ല . ചിത്രം  കണ്ടിറങ്ങുന്ന  പ്രേക്ഷകന്റെ  ഉള്ളില്‍ ഹൃദയം  നുറുങ്ങുന്ന  വേദനയായി  മാഗി  അവശേഷിക്കും .

ഒട്ടനേകം  സ്പോര്‍ട്സ്  ചിത്രങ്ങള്‍   നിങ്ങള്‍  കണ്ടിരിക്കാം  എന്നാല്‍  മില്യണ്‍  ഡോളര്‍  ബേബി  പോലൊരെണ്ണം  അപൂര്‍വമായി  സംഭവിക്കുന്നതാണ്  .
അനുഭവിച്ചറിയുക  ഈ  ഹോണ്ടിംഗ്  മാസ്റ്റര്‍പീസ്‌ .   

IMDB:8.1/10
RT: 91%

No comments:

Post a Comment