Saturday, 23 May 2015

Mystic River (2003)

2003  ഇല്‍  ക്ലിന്റ്  ഈസ്റ്റ്‌വുഡ്  ഒരുക്കിയ  ട്രാജിക്  ഫിലിം  ആണ്  മിസ്റ്റിക്  റിവര്‍ . ഞെട്ടിക്കുന്ന  യാഥാര്‍ഥ്യങ്ങളിലേക്ക്  നിഗൂഡമായ  വഴികളിലൂടെ  പ്രേക്ഷകനെ  കൈ പിടിച്ചു  കൊണ്ട്  പോവുകയാണ്  ഈസ്റ്റ്‌വുഡ്  ചിത്രത്തിലൂടെ . ഇതേ  പേരിലുള്ള  ബെസ്റ്റ് സെല്ലര്‍  നോവലിന്റെ  ചലച്ചിത്രവിഷ്ക്കാരം  ഒട്ടും   തീവ്രത  കുറയാതെ  അവതരിപ്പിക്കുന്നതില്‍  സംവിധായകന്‍   വിജയിച്ചിട്ടുണ്ട്.പ്രേക്ഷക  മനസിനെ പിടിച്ചുലക്കുന്ന  തരത്തിലാണ്  ഈ  മര്‍ഡര്‍ മിസ്റ്ററി  ചിത്രം  ഒരുക്കിയിരിക്കുന്നത്   .

1975 ബോസ്റ്റണ്‍  നഗരം , മിസ്റ്റിക്  നദിക്കു  സമീപമുള്ള  അയല്പക്കത്തില്‍  സ്ട്രീറ്റ്  ഹോക്കി  കളിച്ചു  കൊണ്ടിരിക്കുകയാണ്  കുട്ടികളായ  ഡേവ് ,ജിമ്മി ,ഷോണ്‍ . കളിക്കിടെ   ഓവുചാലില്‍  ബോള്‍ മിസ്സ്‌  ആകുന്നതോടെ  കുട്ടികളുടെ  ശ്രദ്ധ തൊട്ടടുത്ത്  പുതുതായി  നിര്‍മിച്ച  ഫുട്പാത്തിലെ  സിമന്റില്‍  പേര്  എഴുതി  കളിക്കുന്നതിലേക്ക്  തിരിയുന്നു  .    അവരുടെ അരികില്‍   ഒരു  കറുത്ത  കാര്‍  ബ്രേക്കിട്ടു  നിന്നത് അപ്പോഴാണ്  . കാറില്‍  നിന്നിറങ്ങിയ  ആള്‍  പോലീസുകാരനെന്ന  വ്യാജേന  കുട്ടികളെ  ചോദ്യം  ചെയ്യുകയും  കുട്ടികളില്‍  ഒരാളായ  ഡേവിനെ  കാറില്‍  കയറ്റി  കൊണ്ട് പോവുകയും  ചെയ്യുന്നു .ഡേവിനെ അവര്‍  കൊണ്ട്  പോയത്  ഒരു  പഴയ  കെട്ടിടത്തിലേക്ക്  ആയിരുന്നു .  ആ  ചൈല്‍ഡ്  മൊളെസ്റ്റര്‍സില്‍  നിന്നും     ലൈംഗിക  പീഡനത്തിനു  ഇരയാകുന്ന  ഡേവ്  നാലാം  ദിവസം  അവരില്‍  നിന്നും  രക്ഷപ്പെടുന്നു . ഈ  ട്രാജെഡി   കുട്ടികള്‍ക്കിടയില്‍  വലിയ  ഒരാഘാതമാണ് സൃഷ്ട്ടിക്കുന്നത്  .
ആ  സംഭവത്തിന്‌  ശേഷം  28  വര്‍ഷങ്ങള്‍  പിന്നിട്ടിരിക്കുന്നു .  എക്സ് കണ്‍വിക്റ്റ്  ആയ  ജിമ്മി  ഇപ്പോള്‍  ബോസ്റ്റണില്‍  തന്നെ  ഒരു  ഡ്രഗ്  സ്റ്റോര്‍  നടത്തുകയാണ്  .19 വയസുകാരി  മകള്‍  കാറ്റി സഹായത്തിനുണ്ട് . ഡേവ്  ആകട്ടെ  ഒരു  ബ്ലൂകോളര്‍  ജോലിക്കാരനാണിപ്പോള്‍ .പക്ഷെ  പഴയ  സംഭവത്തിന്റെ  ഭീകരത  ഇപ്പോഴും  ഡേവിനെ  അലട്ടുന്നുണ്ട് .ഷോണ്‍  ഇപ്പോള്‍ ഒരു  ഡിറ്റക്ടിവ്  ആണ് . കാറ്റി ബ്രെണ്ടന്‍  എന്നൊരു  ചെരുപ്പകരനുമായി  ഇഷ്ട്ടത്തില്‍  ആണ്  .പക്ഷെ  ഈ റിലേഷന്‍  ജിമ്മിക്കു  ഒട്ടും  തന്നെ  ഇഷ്ട്ടമല്ല .അങ്ങനെയിരിക്കെ  ഒരു  രാത്രി  ഡേവ്  ബാറില്‍  ഇരുന്നു  മദ്യപിക്കെ  കാറ്റിയും  ഫ്രണ്ട്സും  അങ്ങോട്ടെത്തുന്നു .ബാറില്‍  ഫ്രണ്ട്സിനൊപ്പം നൃത്തം  ചെയ്യുന്ന  കാറ്റിയെ  ഡേവ്  തിരിച്ചറിയുന്നു .അതെ ദിവസം   ദേഹത്ത്  മുഴുവന്‍  ചോരയുമായി  രാത്രി  വൈകി  വീട്ടിലെത്തിയ ഡേവിനെയാണ്    ഭാര്യ  സെലെസ്റ്റെ കാണുന്നത് . തന്നെ  ആക്രമിക്കാന്‍  ശ്രമിച്ച  പിടിച്ചു  പറിക്കാരന്റെ  ചോരയാണ്  തന്റെ ദേഹത്തുള്ളത് എന്ന്  ഡേവ്  ഭാര്യയെ  പറഞ്ഞു  മനസിലാക്കുന്നു .പിറ്റേ  ദിവസം  ബോസ്റ്റണ്‍ നഗരം  ഉണരുന്നത്  കാറ്റിയുടെ  മരണ  വാര്‍ത്തയുമായാണ് . താന്‍  പ്രാണനേക്കാള്‍  അധികം  സ്നേഹിക്കുന്ന മകളുടെ  മരണ വാര്‍ത്ത  ജിമ്മിക്ക്  താങ്ങാവുന്നതിലുമപ്പുറമായിരുന്നു . കൊലപാതകം  അന്വേഷിക്കാന്‍   ഷോണും  സെര്‍ജന്റ്  പവര്‍സും  എത്തുന്നു .പക്ഷെ  ജിമ്മി തന്റെ  മാഫിയ  കണക്ഷന്‍  ഉപയോഗിച്ച്  മകളുടെ  ഘാതകനെ  കണ്ടെത്തി  സ്വയം  ശിക്ഷ  നടപ്പിലാക്കാനുള്ള  ഒരുക്കത്തില്‍  ആയിരുന്നു .  

പ്രതിഭകളുടെ  സംഗമം  ആയിരുന്നു  മിസ്റ്റിക്  റിവര്‍ .ക്ലിന്റ് ഈസ്റ്റ്‌വുഡ് ക്യാമറക്ക്  പിന്നില്‍ നിന്ന്  മായാജാലം  തീര്‍ത്തപ്പോള്‍  ക്യാമറക്ക്‌  മുന്നില്‍  നിന്നും  വിസ്മയിപ്പിച്ചത്  ഷോണ്‍  പെന്‍ ,ടിം  റോബിന്‍സണ്‍ ,കെവിന്‍ ബേക്കണ്‍ .മാര്‍ഷ്യ ഗെ ഹാര്‍ഡന്‍ തുടങ്ങിയവരായിരുന്നു . ജിമ്മി ആയി  വേഷമിട്ട  ഷോണ്‍  പെന്‍  അവിസ്മരണീയ പ്രകടനം  കാഴ്ച  വെച്ച്  ബെസ്റ്റ്  ആക്ടര്‍ ഓസ്കാറും  ഗോള്‍ഡന്‍  ഗ്ലോബ്  പുരസ്കാരവും  കൈക്കലക്കിയപ്പോള്‍  സങ്കീര്‍ണ വ്യക്തിത്വത്തിന്  ഉടമയായ  ഡേവിനെ  അവതരിപ്പിച്ചു  ടിം  റോബിന്‍സണ്‍ ബെസ്റ്റ്  സപ്പോര്‍ട്ടിംഗ്  ആക്ടര്‍ ഓസ്കാര്‍  നേടി . കെവിന്‍ ബേക്കണും  മാര്‍ഷ്യ ഗെ  ഹാര്‍ഡനും  മികച്ച  പ്രകടനം  തന്നെ  കാഴ്ച  വെച്ചു .
ആറു  ഓസ്കാര്‍  നോമിനേഷന്‍  ഉണ്ടായിരുന്നു  ചിത്രത്തിന് ബെസ്റ്റ്  പിക്ചര്‍ ,ബെസ്റ്റ് ഡയറക്ടര്‍  കാറ്റഗറിയില്‍  നോമിനേഷന്‍  ഉണ്ടായിരുന്നെങ്കിലും  വിന്‍  ചെയ്യുകയുണ്ടയില്ല . പക്ഷെ  ഗോള്‍ഡന്‍  ഗ്ലോബ്  പുരസ്കാരം  ക്ലിന്റ്  ഈസ്റ്റ്‌വുഡിനെയും  മിസ്റ്റിക്  റിവറിനെയും  തേടിയെത്തുകയുണ്ടായി  .

മിസ്റ്റിക് റിവര്‍ ഒരു ഹോണ്ടിംഗ് എക്സ്പീരിയന്‍സ്‌ ആണ് .സിനിമ കഴിഞ്ഞാലും ഇതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകനെ വേട്ടയാടി കൊണ്ടിരിക്കും .ക്രൈം ഡ്രാമ മിസ്റ്ററി വിഭാഗത്തിലെ ചിത്രങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണുക .

IMDB: 8/10
RT: 87%

No comments:

Post a Comment