Saturday, 30 May 2015

Gran Torino (2008)

2008 ഇല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ്  സംവിധാനം  ചെയ്ത്  അഭിനയിച്ച  ചിത്രമാണ്‌ ഗ്രാന്‍ ടൊറിനോ . .പരുക്കന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഈ 78ആം  വയസിലും തന്നെ  കഴിഞ്ഞേ  ഉള്ളൂ  വേറാരും   എന്ന്  ക്ലിന്റ്  ഈസ്റ്റ്‌വുഡ് കാണിച്ചു  തന്നു  ഈ  ചിത്രത്തിലൂടെ .  ആരോടും  മയമില്ലാത്ത പരുക്കനായ സ്വല്‍പ്പം  റാസിസ്റ്റ്  മനോഭാവമുള്ള  ഒരു  അമേരിക്കന്‍  കൊക്കേഷ്യന്‍  ആണ്  ചിത്രത്തിലെ ഈസ്റ്റ്‌വുഡ് കഥാപാത്രം 'വാള്‍ട്ട് കൊവാള്‍സ്കി'  .  കൊവാള്‍സ്കി തന്റെ ഉള്ളിലെ  നന്മയെ  കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ  ഇതിവൃത്തം .

   തന്റെ  ഭാര്യയുടെ  ശവസംസ്കാര ചടങ്ങില്‍   മുഴുവന്‍  ഫാമിലിയോടൊപ്പം ഇരിക്കുന്ന വാള്‍ട്ട് കൊവാള്‍സ്കിയെ ആണ് ചിത്രം തുടങ്ങുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.മക്കളോടും മരുമക്കളോടും പേരകുട്ടികളോടുമെല്ലാം കര്‍ക്കശമായി പെരുമാറുന്ന വാള്‍ട്ടിനോട് ഫാമിലിയില്‍ ആര്‍ക്കും  ആഭിമുഖ്യമില്ല എന്നും നമുക്ക് ആദ്യ രംഗങ്ങളിലൂടെ മനസ്സിലാകും .
ഡെട്രോയ്റ്റിലെ മിഷിഗന്‍ അയല്പക്കത്തില്‍  തനിച്ചാണ്  കൊവാള്‍സ്കി യുടെ  താമസം.ഏഷ്യന്‍ ഇമിഗ്രന്റ്സ് കൂടുതലാണിവിടം.അങ്ങനെയിരിക്കെ കൊവാള്‍സ്കിയുടെ അയല്‍ക്കാരായി  ഒരു ഹമോംഗ്  ഫാമിലി  എത്തുന്നു .   കൊറിയന്‍ വാര്‍ വെറ്ററന്‍ ആയ കൊവാള്‍സ്കിക്ക് പുതിയ അയല്‍ക്കാരില്‍  അസംതൃപ്തി ഉണ്ട് . അങ്ങന്നെയിരിക്കെ തന്റെ 72 മോഡല്‍ ഫോര്‍ഡ് ഗ്രാന്‍ ടൊറിനോ  മോഷ്ട്ടിക്കാന്‍  ശ്രമിച്ച  ചെറുപ്പക്കാരനെ  കൊവാള്‍സ്കി  കയ്യോടെ  പിടികൂടുന്നു . താഒ എന്നായിരുന്നു  ആ  ചെറുപ്പക്കാരന്റെ  പേര് . താഒ യുടെ  കസിന്റെ ഗാംഗില്‍ അംഗമാകുന്നതിനായി കഴിവ്  തെളിയിക്കാന്‍  വേണ്ടിയായിരുന്നു  ഈ  മോഷണ ശ്രമം .കൊവാള്‍സ്കിയുടെ  റൈഫിള്‍  കണ്ടു  പേടിക്കുന്ന  താഒ  കാര്യങ്ങളെല്ലാം  വിശദീകരിക്കുന്നു .   
 താഒയുടെ  പരാജയത്തില്‍  നിരാശരായ  ഗാംഗ്  താഒയുടെ വീട്ടില്‍  ആക്രമിച്ചു  കടന്നു  ബഹളമുണ്ടാക്കുന്നു . കൊവാള്‍സ്കി  തന്റെ  റൈഫിള്‍  കാണിച്ചു  അവരെ  വിരട്ടിയോടിക്കുന്നതിലൂടെ ഫാമിലിയുടെ  ആദരവു  സമ്പാദിക്കുന്നു . മറ്റൊരവസരത്തില്‍  താഒയുടെ  സഹോദരി  സ്യൂ വിനെ  കയ്യേറ്റം  ചെയ്യാന്‍  ശ്രമിച്ച വരില്‍  നിന്നും  സംരക്ഷിച്ചതും  കൊവാള്‍സ്കിയായിരുന്നു . പ്രത്യുപകാരമായി  താഒയുടെ  അമ്മ ,   കൊവാള്‍സ്കിക്ക് സഹായത്തിനായി  മകനെ  പറഞ്ഞയക്കുന്നു .  ആദ്യം  നിരസിച്ചെങ്കിലും  പിന്നീട്  താഒ യെ  തന്റെ  വീട്ടില്‍  സഹായിയായി  ജോലിക്ക്  നിര്ത്തുന്നു  . സ്യൂ  ,കൊവാള്‍സ്കിയെ  ഹമോംഗ്  കള്‍ച്ചര്‍  പരിചയപ്പെടുത്തുന്നു . വൈകാതെ തന്റെ  ശരിക്കുള്ള ഫാമിലിയോട്  തോന്നാത്ത  ഒരു  ബന്ധം  ഇവരുമായി  ഉടലെടുക്കുന്നതായി  കൊവാള്‍സ്കിക്ക്  അനുഭവപ്പെടുന്നു . 

ഡര്‍ട്ടി ഹാരിക്ക്  പ്രായമായാല്‍  എങ്ങനെയുണ്ടാകുമോ  അത് പോലൊരു  കഥാപാത്രമായിരുന്നു  ഇതില്‍  ക്ലിന്റ്  അവതരിപ്പിച്ച  വാള്‍ട്ട്  കൊവാള്‍സ്കി .ഒരുപാട്  മൂര്‍ച്ചയേറിയ  സംഭാഷണങ്ങളും  നര്‍മം  നിറഞ്ഞ  സംഭാഷണങ്ങളും  ഉണ്ട്  ചിത്രത്തില്‍ . വളരെ  മനോഹരമായ  ഒരു  ഫീല്‍  ഗുഡ്  ചിത്രമാണ്  ഗ്രാന്‍ ടൊറിനോ . ക്ലൈമാക്സ്‌  ചെറുതായി  കണ്ണ് നിറയിക്കും   .

81  ആം  അക്കാദമി  അവാര്‍ഡ്‌  ചിത്രത്തെ  പൂര്‍ണമായും  തഴഞ്ഞത്  ആ സമയത്ത്  ഒരുപാട്  സംസാര  വിഷയമായിരുന്നു . അതെ സമയം  ഈസ്റ്റ്‌വുഡ്  തന്നെ  സംവിധാനം  ചെയ്ത  ചാഞ്ചെലിംഗ്  അതെ  വര്ഷം    ഓസ്കാര്‍  വേദിയില്‍  പുരസ്കാരങ്ങള്‍  നേടിയിരുന്നു.
ആവശ്യം  വന്നാല്‍  തന്റെ  M1 ഗ്രനേഡ് റൈഫിള്‍  എടുക്കാന്‍  ഒരു  മടിയുമില്ലാത്ത  കഥാപാത്രമാണ്  ചിത്രത്തിലെങ്കിലും  കൌബോയ്‌  ചിത്രങ്ങളില്‍  നിന്നും  വേറിട്ടൊരു  ക്ലിന്റ്  ഈസ്റ്റ്‌വുഡിനെയാണ് നമുക്ക്  കാണാന്‍  സാധിക്കുക .മികവുറ്റ  സംവിധാനത്തിലൂടെ  അണിയിച്ചൊരുക്കിയ  ഈ  ചിത്രം  ഒരു  റിഫ്രെഷിംഗ് ഫീല്‍  ആണ്  തരുന്നത് .
തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ക്ലിന്റ് ഈസ്റ്റ്‌വുഡ് ചിത്രം .

IMDB: 8.2/10
RT: 79%

1 comment:

  1. Shamnas pls Contact me
    i want to discus about a project
    i am from Ernakulm

    9995464640 s my number

    ReplyDelete