ഈസ്റ്റ്‌വുഡിന്റെ ആദ്യ അമേരിക്കന്‍ വെസ്റ്റേണ്‍ ചിത്രം
ഹാഗിംഗ് ജഡ്ജ് എന്നറിയപ്പെട്ടിരുന്ന ഐസക് പാര്‍ക്കറിനെ ചുറ്റിപ്പറ്റിയോരുക്കിയ സങ്കല്‍പ്പിക കഥ ആണ് Hang 'Em High . ചെറിയ കുറ്റങ്ങള്‍ക്കും പോലും തൂക്കുമരണം നടപ്പിലാക്കിയ പാര്‍ക്കറിന്റെ കാലത്ത് ഡ്യൂട്ടി നടപ്പാക്കുന്ന ഓഫീസര്‍സിന്റെ ജീവിതവും അപകടം നിറഞ്ഞത് ആയിരുന്നു.
ജേഡ് കൂപ്പര്‍ എന്ന നിരപരാധിയെ ആളുമാറി ഒരു കൂട്ടം ആളുകള്‍ കയ്യേറ്റം ചെയ്യുന്നിടത്ത് നിന്നാണ് ചിത്രം തുടങ്ങുന്നത് .കൂപ്പറിന്റെ കൈവശമുള്ള ആട്ടിന്‍കുട്ടിയുടെ ഉടമസ്ഥന്‍ കൊല്ലപ്പെട്ടെന്നും കൊല ചെയ്തത് കൂപ്പര്‍ ആണെന്നും കരുതുന്ന സംഘം നിയമം കയ്യിലെടുത്തു നടപ്പിലാക്കാന്‍ തുനിയുന്നു .ആട്ടിന്‍ കുട്ടിയെ മേടിച്ച റെസിപ്റ്റ് കാണിക്കുന്നുണ്ടെങ്കിലും സായുധ സംഘം അത്
കണ്ടില്ലെന്നു നടിക്കുന്നു . കൂപ്പരിനെ തൊട്ടടുത്ത മരത്തില്‍ തൂക്കിലെറ്റി സംഘം സ്ഥലം വിടുന്നു. കഴുമരത്തില്‍ പിടയുന്ന കൂപ്പരിനെ ആ വഴിക്ക് എത്തിപ്പെടുന്ന ഫെഡറല്‍ മാര്‍ഷല്‍ ഡേവ് ബ്ലിസ് കൂപ്പരിനെ രക്ഷപ്പെടുത്തി ഫോര്‍ട്ട് ഗ്രാന്റിലെ ജഡ്ജി ആദം ഫെന്റണിന്റെ അടുത്തേക്ക് തടവുകാരനായി കൊണ്ട് പോകുന്നു . ജഡ്ജി വൈകാതെ തന്നെ കൂപ്പര്‍ നിരപരാധിയാണെന്ന് കണ്ടെത്തുന്നു . കൂപ്പര്‍ നിയമപാലകനായി ജോലി ചെയ്തിരുന്നു എന്ന് മനസ്സിലാക്കുന്ന ജഡ്ജി കൂപ്പറെ ചില നിബന്ധനകള്‍ പ്രകാരം മാര്‍ഷല്‍ ആക്കി നിയമിക്കാന്‍ തയ്യാറാകുന്നു ..നിബന്ധനകളില്‍ ഒന്ന് പ്രതികാരത്തിനു വെമ്പല്‍ കൊള്ളുന്ന കൂപ്പര്‍ അതിനു കാരണക്കാരായവര്ക്കുള്ള ശിക്ഷ സ്വയം നടപ്പിലാക്കരുത് എന്നായിരുന്നു . അവിടുത്തെ ശിക്ഷാരീതികള്‍ ഉദാഹരണ സഹിതം ജഡ്ജി കൂപ്പരിനെ കാണിച്ചു കൊടുക്കുന്നു . എന്നാല്‍ കൂപ്പറിന്റെ കയ്യാല്‍ സംഘത്തിലൊരാള്‍ കൊലപ്പെടുന്നതോടെ രംഗം വഷളാകുന്നു . മാത്രമല്ല ജഡ്ജിയുടെ രീതികളോട് കൂപ്പരിനും അസഹിഷ്ണുത ഉണ്ട് താനും .ഇതേ സമയം സംഘം കൂപ്പറിനെ നേരിടാനും ഒരുങ്ങുന്നുണ്ടായിരുന്നു .
ക്ലിന്റ് ഈസ്റ്റ്‌വുഡ് ജേഡ് കൂപ്പറിന്റെ കഥാപാത്രം മനോഹരമാക്കി .സംഭാഷണങ്ങള്‍ ഒക്കെ കുറിക്കു കൊള്ളുന്ന തരത്തില്‍ ഉള്ളവയായിരുന്നു . ഐസക് പര്‍ക്കരിനോട് സാമ്യമുള്ള കഥാപാത്രം ആദം ഫെന്ടണിനെ അവതരിപ്പിച്ച പാറ്റ് ഹിന്ഗ്ള്‍ ,സംഘതലവനായ വിലസണെ അവതരിപ്പിച്ച എഡ് ബെഗ്ലീ ,കൂപ്പരിനെ സഹായിക്കുന്ന റേച്ചലിനെ അവതരിപ്പിച്ച ഇന്ഗര്‍ സ്ടീവന്‍സ് എന്നിവരും മികച്ചു നിന്നു.
ഈസ്റ്റ്‌വുഡ് ആരാധകരെയും വെസ്റ്റേണ്‍ ചിത്രങ്ങളുടെ പ്രേക്ഷകരെയും നിരാശപ്പെടുത്തില്ല .
IMDB: 7/10
RT: 92%
No comments:
Post a Comment