Wednesday, 27 May 2015

Two Mules for Sister Sara (1970)

മികച്ച  ഒരു  ടൈം പാസ്  എന്റര്‍ടൈനര്‍ . 
ക്ലിന്റ്  ഈസ്റ്റ്‌വുഡിന്റെ  മറ്റു  വെസ്റ്റേണ്‍  ചിത്രങ്ങളില്‍  നിന്നും  വിഭിന്നമായി  ഒരു  ലൈറ്റ്  സബ്ജെക്റ്റ്  ആണ്  ചിത്രം  കൈകാര്യം  ചെയ്യുന്നത് . അക്കാദമി  അവാര്‍ഡ്‌ ജേതാവ്   ഷര്ളി മക്ലെയ്ന്‍  ആണ്  ചിത്രത്തിലെ  പ്രധാന  കഥാപാത്രം  സിസ്റ്റര്‍  സാറയെ  അവതരിപ്പിച്ചത് .ഡോണ്‍  സീഗള്‍  ഈസ്റ്റ്‌വുഡ്  കൂട്ടുകെട്ടിലെ  രണ്ടാമത്തെ  ചിത്രം  വെസ്റ്റേണ്‍  ചിത്രങ്ങളുടെ  ആരാധകരെ  ത്രിപ്തിപെടുത്തും .

മെക്സിക്കോയില്‍  ഫ്രഞ്ച്  അധിനിവേശം  തുടരുന്ന  കാലഘട്ടത്തില്‍  ആണ്  ചിത്രം  പുരോഗമിക്കുന്നത് . ഗണ്‍  ഫൈറ്റര്‍  ഹോഗന്‍  ഒരു  മിഷന്‍ സംബന്ധിച്ച്  മെക്സിക്കന്‍  അതിര്‍ത്തി  കടക്കാന്‍  തീരുമാനിച്ചത് . യാത്രാ മദ്ധ്യേ  സാറ  എന്ന യുവതിയെ , പീഡിപ്പിക്കാന്‍  ശ്രമിച്ച  അക്രമികളില്‍  നിന്നും,  ഹോഗന്‍  രക്ഷപ്പെടുത്തുന്നു .  സാറ  ഒരു  കന്യാസ്ത്രീ  ആണെന്നും  ഫ്രെഞ്ച്  പടയോട്  പൊരുതുന്ന  മെക്സിക്കന്‍  വിപ്ലവകാരികളെ  സഹായിക്കാന്‍  വേണ്ടിയാണ്  ഈ  യാത്ര  എന്നും  ഹോഗന്‍  മനസിലാക്കുന്നു . വൈകാതെ  സാറക്ക്  എസ്കോര്‍ട്ട്  ആയി  ഹോഗനും  പുറപ്പെടുന്നു  . അവരുടെ  സാഹസികമായ  യാത്രക്കിടയില്‍  സാറയെ  സംബന്ധിച്ച്  എന്തൊക്കെയോ  നിഗൂഡതകല്‍  ഉണ്ടെന്നു  ഹോഗനു  തോന്നി തുടങ്ങുന്നു .

  ട്രബ്ലിള്‍ വിത്ത്‌  ഹാരി,  അപ്പാര്‍ട്ട്മെന്റ്  തുടങ്ങിയ  ചുരുങ്ങിയ  ചിത്രങ്ങള്‍  കൊണ്ട്  തന്നെ  എന്റെ  ഫാവോറൈറ്റ് കളില്‍  ഇടം  പിടിച്ച  നടിയാണ്  ഷര്‍ളി മക്ലെയ്ന്‍.ഈ  ചിത്രത്തിലെ  സാറയെന്ന കഥാപാത്രവും  മനോഹരമാക്കി  ചെയ്തിരിക്കുന്നു . ആല്‍കഹോളിക് ആയ  ഗണ്‍  ഫൈറ്റര്‍ ഹോഗന്‍  ആയി   ഈസ്റ്റ്‌വുഡ് തിളങ്ങിയെങ്കിലും  ഷര്ളി  ആണ്  ചിത്രത്തിന്റെ  കേന്ദ്ര ബിന്ദു  .ഇതേ  കാരണം  കൊണ്ട്  തന്നെ  പല ഈസ്റ്റ് വുഡ് ആരാധകരും  തഴഞ്ഞ  ഒരു  ചിത്രം  കൂടിയാണിത് . 
ഒരു  പെര്‍ഫെക്റ്റ്‌  ഫിലിം  അല്ല  ടൂ  മ്യൂള്‍  ഫോര്‍  സിസ്റ്റര്‍  സാറ . ഒരുപാട്  ഡൈനാമിറ്റ്  ചിത്രത്തില്‍  ഉപയോഗിക്ക്കുന്നുണ്ട്  .എന്നാല്‍ ഡൈനാമിറ്റ്  കണ്ടു പിടിച്ചത്  1867 ഇലും   ചിത്രം  നടക്കുന്ന  കാലഘട്ടം  1861- 1866 ആണെന്നതും  ഒരുപാട്  വിമര്‍ശിക്കപ്പെട്ടിട്ടുണ്ട് .   
ക്രിടിക്സിന്റെ  ഇടയില്‍  ഭിന്നഭിപ്രയമുള്ള  ഈ  ചിത്രം  ഒരു  നല്ല  എന്റര്‍ടൈനര്‍  തന്നെയാണ്  .

IMDB: 7/10
RT: 78%

No comments:

Post a Comment