വേള്‍ഡ് വാര്‍ 2 അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് Kelly's Heroes .എന്ന് കരുതി ഇതൊരു ദേശ സ്നേഹ ചിത്രമോ നാസി ഭീകരത കാണിക്കുന്ന ചിത്രമോ അല്ല . Kelly's Heroes ഒരു കോമഡി ചിത്രമാണ് . .യാതൊരു സന്ദേശവും ചിത്രം മുന്നോട്ടു വെക്കുന്നില്ല .. ഒണ്‍ലി കോമഡി .
സെര്‍ജന്റ് കെല്ലി യും മറ്റൊരു പട്ടാളക്കാരനും ഒരു ജര്‍മന്‍ കേണലിനെ ചോദ്യം ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത് . കേണലിന്റെ കൈ വശമുള്ള ഈയ്യത്തില്‍ പൊതിഞ്ഞ ബാറുകള്‍ ഗോള്‍ഡ് ആണെന്ന് മനസ്സിലാക്കുന്ന കെല്ലി , അയാളെ മദ്യം കുടിപ്പിച്ചു ഗോള്‍ഡിന്റെ ഉറവിടം അന്വേഷിക്കുന്നു . ജര്‍മന്‍ ബോര്‍ഡറിനപ്പുറം 30 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ബാങ്കില്‍ ഇതേ പോലെ 14000 ഗോള്‍ഡ് ബാറുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കെല്ലി മനസിലാക്കുന്നു . യുദ്ധത്തില്‍ നിന്നും മാറി തങ്ങളുടെ ഈ പേര്‍സണല്‍ മിഷന് വേണ്ടി ശത്രു രാജ്യത്തേക്ക് പുറപ്പെടാന്‍ കെല്ലി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങുന്നു.ക്രാപ്പ് ഗെയിം' എന്ന് വിളി പേരുള്ള സപ്ലൈ ഓഫിസറെയാണ് കെല്ലി ആദ്യം സമീപിക്കുന്നത് . 16 മില്യണ്‍ ഡോളര്‍ തുക വരുന്ന ഗോള്‍ഡ് ബാര്‍ എന്ന് കേട്ടപ്പോള്‍ പുള്ളിക്ക് കൂടുതല്‍ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല . പിന്നീട്മാസ്റ്റര്‍ സെര്‍ജന്റ് ആയ ബിഗ് ജോ യെയും ടീമിനെയും മിഷനിലേക്ക് കൊണ്ട് വരാന്‍ കെല്ലിക്ക് സാധിച്ചു . 3 ഷെര്‍മാന്‍ ടാങ്ക് കളുടെ ലീഡര്‍ ആയ 'ഓഡ്ബോള്‍ ' ആണ് ഗ്രൂപ്പിലെ മറ്റൊരു പ്രധാന അംഗം .
അങ്ങനെ സംഘം രണ്ടു ടീമുകളായി പുറപ്പെടുന്നു . വഴിയില്‍ ഒരു പാട് പ്രതിസന്ധികള്‍ തരണം ചെയ്തു വേണം ലക്ഷ്യ സ്ഥലത്തെത്താന്‍ . ശത്രു പട്ടാളക്കാരെയും മൈന്‍ ഫീല്‍ഡുകളെയും താണ്ടി അവര്‍ അഡ്വഞ്ചര്‍ തുടരുന്നു . ഇതിനെല്ലാം പുറമേ ശത്രുക്കളാണെന്ന്‍ തെറ്റി ധരിച്ചു അമേരിക്കന്‍ അക്രമങ്ങളും അവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ട് . ജര്‍മന്‍ ടൈഗര്‍ ടാങ്കുകള്‍ മറികടന്നു ഗോള്‍ഡ് കൈവശപ്പെടുത്താന്‍ കെല്ലി ക്കും കൂട്ടാളികള്‍ക്കും കഴിയുമോയെന്നു കണ്ടു തന്നെയറിയുക .
തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 'ഈസ്റ്റ്‌വുഡ്' കെല്ലി യുടെ റോള്‍ അവതരിപ്പിച്ചപ്പോള്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ 'ഡോണാള്‍ഡ് സുതെര്‍ലാന്‍ഡ്' ഓഡ്ബോള്‍ എന്ന ഹിപ്പി സെര്‍ജന്റ് ആയും ,'ഡോണ്‍ റിക്കിള്‍സ്' ക്രാപ്പ് ഗെയിം ആയും , 'ടെല്ലി സവാലാസ്' ബിഗ് ജോ ആയും തിളങ്ങി .ബ്രയാന്‍ G ഹട്ടന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍ .
ക്ലൈമാക്സില്‍ ജര്‍മന്‍ ടൈഗര്‍ ടാങ്കിനെ നേരിടുന്ന രംഗം ഗുഡ് ബാഡ് ആന്‍ഡ് അഗ്ലി യെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ സിമിലര്‍ മ്യൂസിക്കോടെ അവതരിപ്പിച്ചത് വളരെ രസകരമാണ് . ഓഡ്ബാള്‍ കഥാപാത്രത്തിന്റെ പോസിറ്റീവ് തിങ്കിം സംഭാഷണങ്ങള്‍ ഒന്നും ചിത്രം കണ്ട ആരും മറക്കാനിടയില്ല .
99 ഇല്‍ ഇറങ്ങിയ 3 കിങ്ങ്സ് എന്ന ചിത്രത്തിന്റെ ബേസിക് പ്ലോട്ട് ഈ ചിത്രത്തില്‍ നിന്നും ഇന്‍സ്പയര്‍ ചെയ്തതാണെന്ന് വേണം മനസിലാക്കാന്‍ . രണ്ടു ചിത്രവും ഏതാണ്ട് ഒരേ മൂഡ് തന്നെയാണ് തരുന്നതും .
ഗ്രേറ്റ് ആക്ടര്‍സ് സ്ക്രീന്‍ പങ്കിട്ട ഈ അപൂര്‍വ അഡ്വഞ്ചര്‍ കോമഡി ചിത്രം കാണാന്‍ ശ്രമിക്കുക .
IMDB: 7.7/10
RT: 80%
No comments:
Post a Comment