വേള്‍ഡ് വാര്‍ സെക്കണ്ടില്‍ അമേരിക്കയും ജപ്പാനും തമ്മില്‍ നടന്ന യുദ്ധ പരമ്പരയിലെ ഏറ്റവും രക്ത ചൊരിച്ചില്‍ ഉണ്ടാക്കിയ യുദ്ധമാണ് ഇവോ ജിമ പോരാട്ടം . ഈ പോരാട്ടത്തെ അടിസ്ഥാനമാക്കി ക്ലിന്റ് ഈസ്റ്റ്‌വുഡ് ഒരേ സമയം ഒരുക്കിയ രണ്ടു ചിത്രങ്ങളാണ് ലെറ്റര്‍സ് ഫ്രം ഇവോ ജിമ യും ഫ്ലാഗ്സ് ഓഫ് ഔര്‍ ഫാദര്‍സും . ഫ്ലാഗ്സ് ഓഫ് ഔര്‍ ഫാദര്‍സ് അമേരിക്കന്‍ പോയിന്റ് ഓഫ് വ്യൂ യിലും ലെറ്റെര്‍സ് ഫ്രം ഇവോ ജിമ ജപ്പാനീസ് വ്യൂ പോയിന്റിലും ആയിരുന്നു കാണിച്ചത് . പതിവ് പോലെ അമേരിക്കന്‍ വീരചരിതം ആവര്‍ത്തിച്ച ഒരു ചിത്രമായിരുന്നു ഫ്ലാഗ്സ് ഓഫ് ഔര്‍ ഫാദര്‍സ് . സുരിബാച്ചി കുന്നില്‍ പതാക ഉയര്‍ത്തുന്നതില്‍ ആണ് ചിത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് .എന്നാല്‍ ലെറ്റര്‍സ് ഫ്രം ഇവോ ജിമ അതി മനോഹരമായ ഒരു യുദ്ധ കാവ്യമാണ് . യുദ്ധത്തിന്റെ ഭീകരതയും ജീവിതവും സ്വപ്നങ്ങളും വേര്‍പാടും എല്ലാം ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട് . ജാപ്പനീസ് ഭാഷയില്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത് .
അമേരിക്കന്‍ ജപ്പാന്‍ പസഫിക് യുദ്ധ പരമ്പരയില്‍ ജപ്പാന്റെ കീഴിലുള്ള ഒട്ടു മുക്കാല്‍ ദ്വീപുകളും അമേരിക്ക കീഴടക്കി . ജപ്പാനില്‍ ആക്രമണം നടത്തുന്നതിന്റെ മുന്നോടിയായി ജപ്പനിന്റെ ശക്ത കേന്ദ്രങ്ങളില്‍ ഒന്നായ ഇവോ ജിമാ ദ്വീപ് ഒരു ഇടത്താവളമാക്കാന്‍ അമേരിക്ക തീരുമാനിക്കുന്നു . എഴുപതിനായിരം സൈനികരും നാന്നൂറോളം യുദ്ധകപ്പലും ഉള്‍പ്പെടെ എല്ലാ വിധ യുദ്ധ സന്നാഹവുമായി അമേരിക്ക ഇവോ ജിമ യിലേക്ക് പുറപ്പെടുന്നു .
ചിത്രം തുടങ്ങുന്നത് 2005 ഇല്‍ ജപ്പാനീസ് ആര്‍ക്കിയോലജിസ്റ്റുകള്‍ ഇവോ ജിമ പരിശോധനക്കിടെ ഒരു കൂട്ടം കത്തുകള്‍ കിട്ടുന്നതോടെയാണ് . ജനറല്‍ തൊഡോമിച്ചി കുരിബയാഷിയുടെ ആ കത്തുകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .
ചിത്രം പിന്നീട് 1944 ഇലേക്ക് ഫ്ലാഷ് ചെയ്യുന്നു .സൈഗോ എന്ന ജപ്പാനീസ് ഭടനെയും സുഹൃത്തിനെയും ദേശ സ്നേഹമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചെന്ന പേരില്‍ കമാണ്ടിംഗ് ഓഫിസര്‍ ശിക്ഷിക്കുകയാണ് .ഇവോ ജിമ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തിയ കുരിബയാഷി ഇത് കാണുകയും കമാണ്ടിംഗ് ഓഫിസര്‍ ടനിഡയെ തടയുകയും ചെയ്യുന്നു . കുരിബയാഷി നേതൃത്വം ഏറ്റെടുക്കുന്നതില്‍ മറ്റു ചില ഓഫീസര്‍സിന് അസംതൃപ്തി ഉണ്ട് . കുരിബയാഷിയുടെ വ്യത്യസ്തമായ രീതികള്‍ ആയിരുന്നു കാരണം . ദീര്‍ഘ ദര്‍ശിയായ കുരിബയാഷിക്ക് അറിയാം ഈ യുദ്ധത്തില്‍ ജയിക്കാനാകില്ലെന്നു . അതിനാല്‍ പതിവ് പ്രതിരോധ നടപടികളില്‍ നിന്നും മാറി ശത്രുവിന് പരമാവധി നാശം വരുത്തുന്ന തരത്തിലുള്ള പ്രതിരോധം ആണ് കുരിബയാഷി ഒരുക്കിയത് .അതിനായി ദ്വീപില്‍ കിലോമീറ്ററുകളോളം നീളത്തില്‍ ടണലുകള്‍ സൃഷ്ട്ടിച്ചു .അതിനു മുകളില്‍ ബങ്കറുകള്‍ പണിതു . 1932 ഇലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സില്‍ കുതിരയോട്ടതിനു സ്വര്‍ണ മെഡല്‍ നേടിയ ജെനെറല്‍ നിഷിക്കായിരുന്നു ടാങ്ക് പ്ലാറ്റൂണുകളുടെ നേതൃത്വം .ശേഷം അമേരിക്ക സൈന്യത്തിന്റെ വരവിനായി കാത്തിരുന്നു .
സുരിബാച്ചി കുന്ന്‍ കീഴടക്കുക എന്നതായിരിക്കും അമേരിക്കന്‍ സൈന്യത്തിന്റെ പ്രഥമ ലക്‌ഷ്യം എന്നറിയാവുന്നത് കൊണ്ട് അവിടെ പ്രതിരോധം ശക്തമാക്കുന്നു . സൈഗോ യും ഈ സംഘത്തില്‍ ആണ് .
അങ്ങനെ അമേരിക്കന്‍ സേന എത്തുന്നു .ജാപ്പനീസ് പ്രതിരോധം തകര്ക്കുന്നതിനായി കനത്ത ഷെല്ലിംഗ് തുടരുകയാണ് അമേരിക്കന്‍ സേന ആദ്യം ചെയ്തത് .എന്നാല്‍ ജപ്പാനീസ് ആര്‍മിക്ക് ഇത് വലിയ നാശ നഷ്ടങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല . പിന്നീട് ജാപ്പനീസ് സേനയുടെ തിരിച്ചുള്ള ആക്രമണങ്ങള്‍ ഒന്നും കാണാത്തത് കൊണ്ട് ശത്രു സേനയുടെ ശക്തി ശയിച്ചു കാണുമെന്നു കണക്കു കൂട്ടിയ അമേരിക്കന്‍ പട കരമാര്‍ഗം ആദ്യ ട്രൂപ്പിനെ അയക്കുന്നു .എന്നാല്‍ അപ്രതീക്ഷിതമായി അക്രമം അഴിച്ചു വിടുന്ന ജപ്പാനീസ് സൈന്യം അമേരിക്കന്‍ സേനയെ തറ പറ്റിച്ചു .പക്ഷെ പിന്നീട് അമേരിക്കന്‍ സേന ആഞ്ഞടിച്ചു .സുരിബാച്ചി കീഴടക്കുമെന്നു ഉറപ്പായപ്പോള്‍ സുരിബാചിയിലെ ജാപ്പനീസ് സൈന്യം ഓരോരുത്തരായി സ്യൂയിസൈഡ് ചെയ്യുന്നു .എന്നാല്‍ സൈഗോയും ഷിമിസു എന്ന സൈനികനും കൂടി അവിടുന്ന് രക്ഷപ്പെടുന്നു . വെറുമൊരു ബേക്കര്‍ ആയിരുന്ന സൈഗോ തന്റെ ഭാര്യയോട് കൊടുത്ത വാക്ക് പാലിക്കാനായി മരണത്തിനു കീഴാന്‍ ഒരുക്കമല്ലായിരുന്നു .സൈഗോയുടെ അഡ്വഞ്ചറും ചിത്രം പറയുന്നുണ്ട് .
ചില ജാപ്പനീസ് ക്ലാസിക് അനിമേഷന്‍ ചിത്രങ്ങളില്‍ ആണ് അമേരിക്കന്‍ ഷെല്ലിംഗിന്റെ ഭീകരത കണ്ടത് .എന്നാല്‍ ഈ ഈസ്റ്റ്‌വുഡ് ചിത്രത്തിലൂടെ അതിന്റെ നേര്‍ കാഴ്ച കാണാന്‍ സാധിച്ചു .
അഞ്ചു ദിവസം കൊണ്ട് ഇവോ ജിമ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ എത്തിയ അമേരിക്കന്‍ സൈന്യത്തിന് 36 ദിവസത്തെ നീണ്ട പോരാട്ടം സമ്മാനിച്ചാണ് ഇവോ ജിമ വിട്ടു കൊടുത്തത് . കുരിബയഷിയുടെ സാമര്‍ത്ഥ്യത്തെയും പ്ലാനിംഗിനെയും ശത്രുക്കള്‍ വരെ പുകഴ്ത്തിയിട്ടുണ്ട് .കുരിബയാഷി യുദ്ധത്തില്‍ മരിച്ചെന്നു പറയുന്നുണ്ടെങ്കിലും മൃതദേഹം ഇത് വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല .
ജപ്പാനീസ് ആക്ടര്‍സ് എല്ലാം നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട് .ഫ്ലാഷ്ബാക്ക് സീനുകളെല്ലാം ഹൃദയസ്പര്‍ശിയായിരുന്നു . ക്ലിന്റ് ഈസ്റ്റ്‌വൂഡിന്റെ മികച്ച ഡയരക്ഷന്‍ കൂടിയായപ്പോള്‍ മികച്ച ഒരു വാര്‍ ചിത്രമാണ് പ്രേക്ഷകന് ലഭിക്കുന്നത് .ക്ലിന്റ് ഈസ്റ്റ്‌വുഡിനൊപ്പം സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് കൂടി ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കു വഹിച്ചിട്ടുണ്ട് . മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷനും ലഭിച്ചിരുന്നു .
വാര്‍ ,ഹിസ്റ്ററി ചിത്രങ്ങള്‍ ഇഷ്ട്ടപ്പെടുന്നവര്‍ ഒരു കാരണവശാലും മിസ്സാക്കരുത് ഈ ചിത്രം .
IMDB: 8/10
RT: 91%
No comments:
Post a Comment