അങ്ങനെയിരിക്കെയാണ് ഫ്രാങ്കിന് ഒരു അനോണിമസ് കാള്‍ വരുന്നത് . 'ബൂത്ത്' എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ പ്രസിഡന്ടിനെ വധിക്കാന്‍ പ്ലാന്‍ ചെയ്തതായി ഫ്രാങ്കിനെ അറിയിക്കുന്നു. ആളിന്റെ സംസാരത്തില്‍ നിന്നും ഇത് ഒരു സീരിയസ് ആയി എടുക്കേണ്ട ഒന്നാണെന്നു ഫ്രാങ്കിന് ബോധ്യമാകുന്നു .തന്റെ പ്രായം കണക്കിലെടുക്കാതെ സംരക്ഷണ ടീമില്‍ ചേരുന്നതിനായി ഫ്രാങ്ക് ശ്രമിക്കുന്നു . ഫ്രാങ്കിന് സ്ഥിരമായി ബൂത്തിന്റെ കോളുകള്‍ വരിക പതിവാകുന്നു . ഫ്രാങ്കിന്റെ മുഴുവന്‍ ചരിത്രവും അറിയാവുന്ന ബൂത്ത് , പ്രസിഡന്റിനെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട അംഗരക്ഷകരേ കളിയാക്കുന്നു . ഫോണ്‍ കോളുകള്‍ നിരീക്ഷണത്തിലാണ് എന്ന് ബോധ്യമുണ്ടായിട്ടും ഫ്രാങ്കുമായുള്ള തന്റെ ഈ ഗെയിം മുന്നോട്ടു കൊണ്ട് പോകാന്‍ ബൂത്ത് താല്പര്യം കാണിച്ചിരുന്നു . ഒരു ഫോണ്‍ കോളിന് ശേഷം നൂലിഴക്കാന് ബൂത്ത് ഫ്രാന്കില്‍ നിന്നും രക്ഷപ്പെടുന്നത് . ബൂത്തിന്റെ ഫിംഗര്‍ പ്രിന്റ് ലഭിചെങ്കിലും .ക്ലാസിഫൈഡ് ഇന്‍ഫോര്‍മേഷന്‍ എന്നായിരുന്നു റിസള്‍ട്ട് . വൈകാതെ CIA യില്‍ നിന്നുമുള്ള ഇന്‍ഫോര്‍മേഷന്‍ പ്രകാരം ബൂത്തിന്റെ റിയല്‍ നെയിം 'മിച്ച് ലിയറി' എന്നാണെന്ന് അറിയുന്നു .മിച്ച് ലിയറി ആരാണെന്നു എന്തിനാണ് അയാള്‍ പ്രസിഡന്റിന്റെ ജീവനെടുക്കാന്‍ ശ്രമിക്കുന്നതും ഫിലിം കണ്ടു തന്നെ അറിയുക ..ഫ്രാങ്ക് ഹോറിഗനു പ്രസിഡന്റിനെ രക്ഷിക്കാന്‍ കഴിയുമോ ?അതോ ഒരിക്കല്‍ കൂടി ചരിത്രം ആവര്‍ത്തിക്കുമോ ?
വോൾഫ്ഗ്യാങ്പീറ്റര്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍ . ഫ്രാങ്ക് ഹോറിഗന്റെ വേഷം ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ കയ്യില്‍ ഭദ്രമായിരുന്നു . സാധാരണ ഈസ്റ്റ്‌വുഡ് ചിത്രങ്ങളില്‍ മറ്റു നടന്മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ കുറച്ചു പാടാണ് .എന്നാല്‍ ഇതിലെ മിച്ച് ലിയറിയുടെ റോളില്‍ ജോണ്‍ മാല്‍കൊവിച് ഈസ്റ്റ്‌വുഡിന് കടുത്ത മത്സരം തന്നെ കൊടുത്തിട്ടുണ്ട്. വീക്ക് സ്പോട്ട് അറിഞ്ഞു മാനസികമായി തളര്‍ത്തുകയും മാനിപുലേറ്റ് ചെയ്യുകയും ചെയ്യുന്ന മിച് ലിയറിയുടെ വേഷത്തില്‍ ജോണ്‍ മാല്‍കൊവിച് മികച്ച പ്രകടം ആണ് കാഴ്ച വെച്ചത് .ഫ്രാങ്കും മിച്ച് ലിയരിയും തമ്മിലുള്ള ക്യാറ്റ് ആന്‍ഡ് മൗസ് കളിയിലൂടെ മുന്നോട്ട് പോകുന്ന ഈ ചിത്രം മികച്ചൊരു ത്രില്ലെര്‍ അനുഭവം ആണ് .
IMDB: 7.2/10
RT: 95%
No comments:
Post a Comment