ഈസ്റ്റ്‌വുഡിന്റെ പേര് കേള്‍ക്കുമ്പോള്‍ അദ്ദേഹം ചെയ്ത കൌബോയ് കഥാപാത്രങ്ങളും ടഫ് പോലീസ് റോളുകളും ഒക്കെയാണ് പെട്ടെന്ന് തെളിഞ്ഞു വരിക . എന്നാല്‍ സ്ഥിരം ഹീറോയിക് റോളുകളില്‍ നിന്നും വിഭിന്നമായി ഈസ്റ്റ്‌വുഡ് ചെയ്ത നെഗറ്റീവ് റോള്‍ ആണ് The Beguiled എന്ന ചിത്രത്തിലെ ജോണ്‍ മക്ബി . ഈസ്റ്റ്‌വുഡിന്റെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ഈ ചിത്രവും ഉണ്ടാകും .
അമേരികന്‍ സിവില്‍ വാര്‍ അവസാന കാലഘട്ടത്തില്‍ ആണ് ചിത്രം നടക്കുന്നത് .12 വയസുകാരി ആമി കൂണുകള്‍ ശേഖരിക്കാനിരങ്ങിയപ്പോള്‍ അവിചാരിതമായാണ് മരണാസന്ന നിലയിലെത്തിയ ഒരു യൂണിയന്‍ പട്ടാളക്കാരനെ കാണുന്നത് . എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന ആമി , താന്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ ബോര്‍ഡിംഗ് സ്കൂളിലേക്ക് അയാളെയും കൊണ്ട് പോകുന്നു . ഒരു പുരുഷന്‍ അതും ശത്രു പട്ടാളക്കാരനെ അവിടേക്ക് പ്രവേശിക്കുന്നതില്‍ അവിടത്തെ ടീച്ചര്‍സും പെണ്‍കുട്ടികളും ആദ്യം വിരോധം പ്രകടിക്കുന്നെങ്കിലും പിന്നീട് അയാളെ അവിടെ വെച്ച് ശ്രുശൂഷിക്കുന്നു . പതിയെ ആരോഗ്യം വീണ്ടെടുക്കുന്ന അയാള്‍ തന്റെ പേര് ജോണ്‍ മക്ബി ആണെന്നറിയിക്കുന്നു . കുറഞ്ഞ ദിവസം കൊണ്ട് അയാള്‍ അവിടെയുള്ള ടീച്ചര്‍സിന്റെയും സ്റ്റുഡന്റ്സിന്റെയും പ്രീതി സമ്പാദിക്കുന്നു . അവിടത്തെ ഹെഡ്മിസ്ട്രെസ് മാര്‍ത്തയും ടീച്ചര്‍ ആയ എഡ്വിനയും ഒന്ന് രണ്ടു സ്ടുടെന്റ്സും മക്ബി യുടെ ചാര്‍മില്‍ ആകൃഷ്ടയാകുന്നു . ഓരോരുത്തരെയായി പ്രണയിക്കുന്നുവെന്ന് നടിച്ചു മക്ബി അവരെയെല്ലാം തന്റെ ഇംഗിതത്തിനു കൊണ്ട് വരാന്‍ ശ്രമിക്കുന്നു . വൈകാതെ തന്നെ ബോര്‍ഡിംഗ് സ്കൂളില്‍ അസൂയയും കാമവും ചതിയും ഒക്കെ നിറഞ്ഞ ഒരു അന്തരീക്ഷം ഉടലെടുക്കുന്നു . മക്ബിയുടെ തനി നിറം പുറത്താകുന്നതോടെ അവര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നു ചിത്രം കണ്ടു തന്നെ അറിയുക .
ഡോണ്‍ സീഗളും ഈസ്റ്റ്‌വുഡും ഒരുമിച്ച മൂന്നാമത്തെ ചിത്രമാണ് The Beguiled. ഈസ്റ്റ്‌വുഡിന്റെ പതിവ് ഹീറോയിക് റോളുകളില്‍ നിന്ന് വ്യത്യസ്തമയത് കൊണ്ടാകണം ചിത്രം വലിയ വിജയമായിരുന്നില്ല . മറ്റൊരു പ്രധാന കാരണം ചിത്രത്തിന്റെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മാര്‍കറ്റിംഗ് ആണെന്നാണ് ഈസ്റ്റ്‌വുഡ് പറയുന്നത് .ഈസ്റ്റ് വുഡ് തോക്ക് പിടിച്ചുള്ള പോസ്റ്ററുകള്‍ കണ്ടു മറ്റൊരു ആക്ഷന്‍ ചിത്രം പ്രതീക്ഷിച്ചു പോയവറെ കബളിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു ചിത്രത്തിന്‍റെ മാര്‍ക്കറ്റിംഗ് . ഈസ്റ്റ് വൂഡും ഡോണ്‍ സീഗളും യൂണിവേര്‍സല്‍ സ്റ്റുഡിയോയുമായി കടും പിടിത്തം പിടിച്ചത് കൊണ്ട് മാത്രമാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഇപ്പോഴുള്ളത് പോലെ നില നിര്‍ത്താന്‍ കഴിഞ്ഞത് .
ചിത്രത്തിലഭിനയിച്ച എല്ലാവരും മികച്ച പ്രകടനം ആയിരുന്നു ,പ്രത്യേകിച്ചും ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങള്‍ .നെഗറ്റിവ് റോളില്‍ ഈസ്റ്റ് വുഡ് മികച്ചു നിന്നു .
മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥയും കഥാപാത്രങ്ങളുമുള്ള മികച്ച ഒരു ത്രില്ലെര്‍ ആണ് The Beguiled.
IMDB: 7.2/10
RT: 91%
No comments:
Post a Comment