സ്പഗെട്ടി വെസ്റ്റേണ്‍ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിക്കാന്‍ കഴിഞ്ഞെങ്കിലും ക്ലിന്റ് ഈസ്റ്റ്‌വുഡിന് ഹോളിവുഡില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇമേജ് ഉണ്ടാക്കി കൊടുത്തത് ഡര്‍ട്ടി ഹാരി സീരീസ് ആണ് . സാന്‍ഫ്രാന്‍സിസ്കോ പോലിസ് ഡിപാര്‍ട്ട്‌മെന്റിലെ 'ഡര്‍ട്ടി ഹാരി' എന്നറിയപ്പെടുന്ന ഹാരി കാല്ലഹാന്‍ എന്ന പോലീസ് ഓഫിസറെ കേന്ദ്ര കഥാപാത്രമാക്കി 1971 ഇല്‍ ഇറങ്ങിയ ആദ്യ ചിത്രം പോലീസ് ചിത്രങ്ങള്‍ക്ക് ഒരു വഴിത്തിരിവായിരുന്നു . ആരെയും കൂസലില്ലാത്ത മേലധികാരികളോട് തട്ടിക്കയറുന്ന നീതിമാനായ പോലീസുകാരന്റെ കഥ പിന്നീട് ഒരു വിജയ ഫോര്‍മുല തന്നെയായി മാറി .. എന്തിനധികം നമ്മുടെ മലയാളത്തിലും ഡര്‍ട്ടി ഹാരി ടച് ഉള്ള ചിത്രങ്ങള്‍ നിരവധിയാണ് .ഭരത് ചന്ദ്രനും ബല്‍റാമും എല്ലാം അതില്‍ പെടും .
ഒറിജിനല്‍ ഡര്‍ട്ടി ഹാരി പുതിയ ഒരു തുടക്കമായിരുന്നു . നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ്‌ഓഫീസിലും വന്‍ വിജയമായിരുന്നു . ചിത്രത്തിന്റെ പാത പിന്തുടര്‍ന്ന് നാലു സീക്വലുകള്‍ റിലീസ് ആയി .
1. Dirty Harry (1971)
ഹാരി കാല്ലഹാന്‍ , തന്റെ കണ്ണിലൂടെ നീതി,നിയമം നടപ്പിലാക്കാന്‍ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ഒരു പോലിസുദ്യോഗസ്ഥന്‍ . ഹീറോ എന്ന വിശേഷണത്തെക്കാള്‍ ചേരുന്നത് ആന്റിഹീറോ എന്ന് പറയുന്നതാണ്. .44 മാഗ്നം ഗണ്ണിനോടും കൂളിംഗ് ഗ്ലാസിനോടും ഉള്ള ഹാരിയുടെ പ്രിയം ചിത്രത്തില്‍ പ്രകടമാണ് .
സ്കോര്‍പിയോ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു സീരിയല്‍ കില്ലറിനെ പിടി കൂടുകയാണ് ഹാരിയുടെ ഇപ്പോഴത്തെ മിഷന്‍ . സ്കോര്‍പിയോ യുടെ ആദ്യ ഇര ഒരു യുവതി ആയിരുന്നു. ആവശ്യപ്പെടുന്ന തുക കൈമാറിയില്ലെങ്കില്‍ ഓരോ ദിവസവും ഓരോ ആളുകളെ കൊല്ലും എന്നാണ് സ്കോര്‍പിയോ യുടെ ഭീഷണി . ഒരു കറുത്ത വര്‍ഗക്കാരനെയും പുരോഹിതനെയും കൊല്ലാനാണ് തന്റെ പദ്ധതി എന്ന സൂചനയും നല്‍കുന്നു . ഹാരിയെ മിഷന്‍ ഏല്‍പ്പിക്കുമ്പോള്‍ മേയര്‍ക്കു ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു ..കാരണം ഹാരിയുടെ വയലന്റ് പെരുമാറ്റം തന്നെ .പറഞ്ഞ പോലെ കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെടുന്നതോടെ അടുത്ത ഇര പുരോഹിതന്‍ ആണെന്ന് കണക്കു കൂട്ടുന്ന ഹാരി കത്തോലിക് ചര്‍ച്ചിന് മുന്നില്‍ സ്കോര്‍പിയോക്ക് വേണ്ടി വല വിരിക്കുന്നു . എന്നാല്‍ തലനാരിഴക്ക് രക്ഷപ്പെടുന്ന സ്കോര്‍പ്പിയോ മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നു. ഇപ്രാവശ്യം തുക ഇരട്ടിയാണ് ആവശ്യപ്പെടുന്നത് .
സ്റ്റോറി ലൈന്‍ പരിശോധിച്ചാല്‍ വളരെ സിമ്പിള്‍ ആണ് .പക്ഷെ ചിത്രത്തെ ഇന്റെരെസ്റിംഗ് ആകുന്നത് ക്ലിന്റ് ഈസ്റ്റ്‌വൂഡിന്റെ സ്റ്റൈലിഷ് പോലീസ് റോളും മൂര്‍ച്ചയുള്ള സംഭാഷണങ്ങളും ഒക്കെയാണ് .ടെക്നിക്കല്‍ സൈഡില്‍ നിന്ന് നോക്കിയാലും ആ കാലഘട്ടത്തിലെ നൂതന സാങ്കേതിക വിദ്യകള്‍ മേക്കിങ്ങില്‍ കാണാം .
ഡോണ്‍ സീഗള്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഹാരിയുടെ വേഷം ചെയ്യാന്‍ ക്ലിന്റ് ഈസ്റ്റ്‌വൂഡിന് മുന്‍പ് സ്റ്റീവ് മക്ക്വീന്‍ ,റോബര്‍ട്ട് മിച്ചം തുടങ്ങിയവരെ പരിഗണിച്ചിരുന്നു .
.റിയല്‍ ലൈഫ് സീരിയല്‍ കില്ലര്‍ ആയ സോഡിയാക് കില്ലരില്‍ നിന്നും പ്രചോദനം കൊണ്ടാണ് വില്ലന്‍ കഥാപാത്രത്തെ സൃഷ്ട്ടിച്ചത് . ചിത്രത്തില്‍ നിന്നും പ്രചോദനം കൊണ്ട് നടന്ന ചില ക്രൈമുകളും വാര്‍ത്തയായിരുന്നു .
I know what you're thinking: "Did he fire six shots or only five?" Well, to tell you the truth, in all this excitement, I've kinda lost track myself. But being this is a .44 Magnum, the most powerful handgun in the world, and would blow your head clean off, you've got to ask yourself one question: 'Do I feel lucky?' Well, do ya, punk?
IMDB:7.8/10
RT;95%
2.Magnum Force(1973)
ആദ്യ ഭാഗത്തോളം വരില്ലെങ്കിലും കൊള്ളാവുന്ന ഒരു സീക്ക്വല്‍ .
ഇത്തവണ ഹാരിക്ക് നേരിടേണ്ടത് ഒരു സംഘം ചെറുപ്പക്കാരായ പൊലീസുകാരെയാണ് . നിയമത്തില്‍ നിന്നും രക്ഷപ്പെടുന്ന ക്രിമിനലുകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നത് ആണ് അവരുടെ രീതി . നിയമത്തോടും നീതി വ്യവസ്തയോടും ഹാരിക്ക് അമര്‍ഷം ഉണ്ടെങ്കിലും ഇങ്ങനെയുള്ള എക്സ്ട്രീം കാഴ്ചപ്പാടിനോട് താല്പര്യമില്ലെന്ന് ചിത്രത്തിലൂടെ മനസിലാക്കാം .
പരമ്പരയിലെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത് ടെഡ് പോസ്റ്റ് ആണ് . ഫസ്റ്റ് പാര്‍ട്ടിനെ അപേക്ഷിച്ച് കുറച്ചു കൂടി ഫാസ്റ്റ് പേസ്ഡ് ആണ് ചിത്രം . സീരീസിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ ചിത്രവും ഇത് തന്നെ .
ഒരു സ്റ്റൈലിഷ് ആക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ .
Man's got to know his limitations
IMDB:7.2
RT:80%
3.Enforcer(1976)
ഒഴിവാക്കാവുന്ന ചിത്രം .
പ്യൂപിള്‍സ് റെവലൂഷ്യണറി സ്ട്രൈക്ക് ഫോര്‍സ് എന്നൊരു ടെററിസ്റ്റ് സംഘടന നഗരത്തില്‍ സജീവമാകുന്നു .ഹാരിയുടെ പാര്‍ട്ണര്‍ അവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെടുന്നു . ഹാരി പുതിയ ഫീമെയില്‍ പാര്‍ട്ട്‌നറിനൊപ്പം പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു .
ഒറിജിനലിന്റെ വില കളയാന്‍ പടച്ചു വിടുന്ന സീക്വലുകള്‍ക്ക് ഉദാഹരണമായി പറയാം ഇതിനെ .
IMDB:6.8/10
RT:78%
4.Sudden Impact (1983)
ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്നെ സംവിധാനം ചെയ്ത ഡര്‍ട്ടി ഹാരി ഫിലിം . Go ahead ,make my day എന്ന പ്രശസ്ത ഡയലോഗ് ഈ ചിത്രത്തിലാണ് . ഒരു സാധാ ആക്ഷന്‍ ചിത്രം എന്നതിലും ഉപരി ഒന്നുമില്ല ചിത്രത്തില്‍ . സാന്‍ഡ്ര ലോക്ക് ആണ് ചിത്രത്തിലെ നായിക.
കൂട്ട ബലാത്സംഗത്തിനു ഇരയായ ജെന്നിഫര്‍ സ്പെന്‍സര്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടത്തുന്ന പ്രതികാര നടപടികളിലൂടെ ചിത്രം മുന്നോട്ടു പോകുന്നു .ഈ കൊലപാതകങ്ങളുടെ അന്വേഷണ ചുമതല ഹാരിക്ക് ആണ് . ഹാരിയുടെ ഹീറോയിസം കാണിക്കാനായി എടുത്ത ഒരു ചിത്രം ..അതിനു മുകളില്‍ ഒന്നുമില്ല .
IMDB:6.6/10
5.The Dead Pool(1988)
അവസാനമായി ഇറങ്ങിയ ഡര്‍ട്ടി ഹാരി ഫിലിം .പരമ്പരയിലെ മറ്റു ചിത്രങ്ങളില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ശ്രമിച്ചിരിക്കുന്നു സംവിധായകന്‍ .ഒരു ടൈം പാസ് ചിത്രം
പീറ്റര്‍ സ്വാന്‍ എന്ന ഫിലിം ഡയറക്ടര്‍ ക്രിയേറ്റ് ചെയ്ത ഒരു നിരുപദ്രവ ഗെയിം ആണ് ഡെഡ് പൂള്‍ . ലിസ്റ്റില്‍ പരാമര്‍ശിച്ച സെലിബ്രിറ്റികളെ സ്വാനിന്റെ ആരാധകന്‍ ആയ ഒരു സൈക്കോപാത്ത് സീരിയല്‍ കില്ലര്‍ കൊലപ്പെടുത്തുന്നു . ഹാരിയുടെ പേരും ലിസ്റ്റില്‍ ഉണ്ട് .
ലിയാം നീസണ്‍ ,ജിം കാരി തുടങ്ങിയവരും ചിത്രത്തില്‍ മുഖം കാണിച്ചിട്ടുണ്ട് .
IMDB :6.3/10
__________________________________________________________
പരമ്പരയിലെ മറ്റു ചിത്രങ്ങള്‍ ഒന്നും കണ്ടില്ലെങ്കിലും ഡര്‍ട്ടി ഹാരി ഒറിജിനല്‍ ഫിലിം മിസ്സ് ആക്കരുത് .. മാഗ് നം ഫോര്‍സ് കൊള്ളാവുന്ന ഒരു സീക്ക്വല്‍ ആണ് .ബാക്കിയെല്ലാം നിങ്ങളുടെ സ്വന്തം ഗ്യാരണ്ടിയില്‍ കാണുക
No comments:
Post a Comment