Friday, 12 June 2015

Who's Afraid of Virginia Woolf? (1966)

ഹൂ  ഈസ്‌  അഫ്രൈഡ്  ഓഫ്  വിര്‍ജിനിയ  വൂള്‍ഫ്?  ഈ  പേരില്‍  തുടങ്ങുന്നു  ചിത്രത്തിന്റെ  മഹാത്മ്യം  .ചിത്രത്തിന്റെ  രസകരമായ  എന്നാല്‍  സങ്കീര്‍ണമായ  സ്വഭാവം  ഈ  ടൈറ്റിലില്‍  തന്നെ  ഒളിഞ്ഞു  കിടപ്പുണ്ട് .
ജോര്‍ജ് -മാര്‍ത്ത  ദമ്പതികളുടെ  വസതിയിലെ  ഒരു രാത്രിയില്‍  നടക്കുന്ന  സംഭവവികാസങ്ങള്‍  ആണ്  ചിത്രം  പറയുന്നത് .

ഇംഗ്ലണ്ടിലെ ഒരു  കോളേജിലെ  ഹിസ്റ്ററി  പ്രോഫെസര്‍  ആണ്  ജോര്‍ജ് .അതെ  കോളേജിലെ  പ്രസിഡനടിന്റെ  മകള്‍  ആയ  മാര്‍ത്ത  ആണ്  ജോര്‍ജിന്റെ  ഭാര്യ .വാര്ധക്യത്തിലേക്ക്  കാലെടുത്തു വെക്കുന്ന  ഈ  ദമ്പതികളുടെ  റിലേഷന്‍ഷിപ്‌ കുറച്ചധികം  സങ്കീര്‍ണതകള്‍  നിറഞ്ഞതാണ്‌ . അവരുടെ  ഇമോഷണല്‍  ഗെയിംസ് ,പരസ്പരം  മുറിവേല്‍പ്പിക്കാനുള്ള  വാക്പ്രയോഗങ്ങള്‍    ഒക്കെ  ആദ്യ  രംഗങ്ങളില്‍  തന്നെ  പ്രേക്ഷകര്‍ക്ക്‌  കാണാം .  ഈ  രാത്രിയില്‍  അവര്‍ക്ക്  രണ്ടു  അതിഥികള്‍  കൂടിയുണ്ട്  .കോളേജില്‍  പുതുതായി  വന്ന  ബയോളജി  പ്രോഫെസര്‍  നിക്ക്  ,പിന്നെ  അയാളുടെ  ഭാര്യ  ഹണി .വൈകാതെ  നിക്കും  ഹണിയും  എത്തി ചേരുന്നു  . അതിഥി സല്‍ക്കാരതിനിടക്ക് ജോര്‍ജും  മാര്‍ത്തയും  വാചക  കസര്‍ത്ത് ആരംഭിക്കുന്നു . ഇതിനിടയ്ക്ക്  മാര്‍ത്ത  തന്റെ  ഭര്‍ത്താവിനെ  അതിഥികളുടെ  മുന്നില്‍  വെച്ച്  തരം  താഴ്ത്തുന്ന രീതിയില്‍  സംസാരിക്കുന്നു . ഇതെല്ലാം  വിരുന്നുകാര്‍ക്കു  ആദ്യം  അമ്പരപ്പ്  ഉണ്ടാക്കുന്നു   . എന്നാല്‍  പിന്നീട്  അതിഥികളും  അവരുടെ  ഇമോഷണല്‍  ഗെയിംസില്‍  പങ്കാളികളാകുന്നു .ലഹരിയില്‍  മുങ്ങിയ   രസകരമായ  ഒരു രാത്രിയുടെ  തുടക്കമായിരുന്നു അത് . 

ആകെ  4  കഥാപത്രങ്ങള്‍  മാത്രമാണ്  ചിത്രത്തിലുള്ളത്  .ചുരുങ്ങിയ  കഥാപാത്രങ്ങളെ വെച്ച്   ഒരു  രാത്രി  മാത്രം  നടക്കുന്ന സംഭവങ്ങള്‍  രണ്ടു മണിക്കൂറില്‍  ഒട്ടും  ബോറടിപ്പിക്കാതെ  പറഞ്ഞിട്ടുണ്ട്  ചിത്രം  . സസ്പെന്‍സ്  നില നിര്‍ത്തി കൊണ്ടുള്ള  ഒരു  മികച്ച  ക്ലൈമാക്സ്‌ ആണ്  ചിത്രത്തിനുള്ളത്  .      
ഒരു  കാലഘട്ടത്തിലെ  സൌന്ദര്യ ചിഹ്നമായിരുന്ന  എലിസബത്ത്‌  ടൈലര്‍  ആണ്  മാര്‍ത്തയുടെ  വേഷം  അവതരിപ്പിച്ചത് . മാര്‍ത്ത എന്ന കോമ്പ്ലെക്സ്  കഥാപാത്രത്തെ  അനശ്വരമാക്കിയതിനു  എലിസബത്ത്‌  ടൈലറിന്  ആ  വര്‍ഷത്തെ  ബെസ്റ്റ്  ആക്ട്രെസ്  അക്കാദമി  പുരസ്കാരവും  ലഭിച്ചു .റിച്ചാര്‍ഡ്‌  ബര്‍ട്ടന്‍,  ജോര്‍ജ്  എന്ന കഥാപാത്രത്തെ  എപ്പോഴത്തെയും  പോലെ  മികച്ചതാക്കിയിട്ടുണ്ട് . ചിത്രത്തിന്  13  ഓസ്കാര്‍  നോമിനേഷന്‍  ഉണ്ടായിരുന്നെങ്കിലും  അഞ്ചെണ്ണം  ആണ്  വിന്‍ ചെയ്തത്  . മൈക്ക്  നിക്കോള്‍സ്  എന്ന സംവിധായകന്‍  ഒരു  തുടക്കക്കാരന്‍  എന്ന്  തോന്നിപ്പിക്കാത്ത  വിധം  മികച്ചതാക്കി  ചിത്രം  ചെയ്തിട്ടുണ്ട്  .പുള്ളിയുടെ  കരിയറിലെ  മികച്ച  ഫിലിം ഇത്  തന്നെയാണെന്ന്  ഞാന്‍  വിശ്വസിക്കുന്നു  . 

മികച്ച  തിരക്കഥ കൊണ്ടും  അഭിനയ പ്രകടങ്ങള്‍  കൊണ്ടും  സമ്പന്നമായ  ഒരു  ബ്ലാക്ക്‌  കോമഡി  ഡ്രാമ . തീര്‍ച്ചയായും  കാണുക .              

IMDB:8.1/10
RT:94%

No comments:

Post a Comment