Wednesday, 17 September 2014

Changeling(2008)





വികാരങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോരാതെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളുടെയും  പ്രത്യേകത . ചാഞ്ചെലിംഗിന്റെ കാര്യത്തിലും അത് ശരി വെക്കുന്നു .ലോസ് ഏഞ്ചലസില്‍  നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ്‌ ചാഞ്ചെലിംഗ്  . പലപ്പോഴും ഇങ്ങനെയൊക്കെ ശരിക്കും നടക്കുമോ എന്ന് വരെ പ്രേക്ഷകര്‍ക്ക് തോന്നാം . 

1920'കളിലാണ് ചിത്രം കഥ പറയുന്നത് . അഴിമതിയില്‍ മുങ്ങിയ  ലോസ് ഏഞ്ചല്‍സ്  പോലീസ്‌ ഡിപാര്‍ട്ട്‌മെന്ടുമായി   ഒരു അമ്മ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ചിത്രം 
ടെലിഫോണ്‍ ഓപ്പറേറ്റര്‍ ആയി വര്‍ക്ക്‌ ചെയ്യുന്ന ക്രിസ്റ്റിന്‍ കോളിന്‍സിനു 8 വയസ്സ് പ്രായമുള്ള മകന്‍ വാള്‍ട്ടര്‍  മാത്രമേ സ്വന്തമായുള്ളൂ . ഒരു ദിവസം ജോലി കഴിഞ്ഞു വരുന്ന ക്രിസ്റ്റിന്‍  തന്റെ മകന്‍ കാണാതായി എന്ന സത്യം മനസിലാക്കുന്നു . ലോസ് ഏഞ്ചലസ് പോലിസ് ഡിപാര്‍ട്ട്‌മെന്റ്  ക്യാപ്റ്റന്‍ J.J. ജോണ്‍സിന്നു  ക്രിസ്റ്റിന്‍  പരാതി നല്‍കുന്നു .പരാതി  നല്‍കിയിട്ട്  ദിവസങ്ങള്‍  കഴിഞ്ഞിട്ടും  പോലീസിന്റെ  ഭാഗത്ത്‌  നിന്നും  ഒരു  സഹകരണവും  കാണാതായപ്പോള്‍  ക്രിസ്റ്റിന്‍,  റെവറണ്ട് ഗുസ്റ്റാവ് ബ്രീഗ്ലെബിന്റെ  സഹായം  തേടുന്നു .ലോസ് ഏഞ്ചലസ് പോലിസ്  ഡിപ്പാര്‍ട്ട്മെന്റിനെതിരെ  റെവറണ്ട് ശക്തമായി വിമര്‍ശനം തൊടുത്തു  വിടുന്നതോടെ JJ ജോണ്‍സിന്  നിക്ക പൊറുതിയില്ലാതാകുന്നു .  കുറച്ച് മാസങ്ങള്‍ക്ക് ശേഷം വാള്‍ട്ടറിനെ കണ്ടെത്തി  എന്ന വാര്‍ത്ത‍  ക്രിസ്റ്റിനെ  തേടിയെത്തുന്നു .മകനെ കാണാന്‍ റെയില്‍ വേ സ്റെഷനിലേക്ക്  ഓടിയെത്തിയ  അമ്മയുടെ  സന്തോഷത്തിനു  അധികം  ആയുസുണ്ടായിരുന്നില്ല .തന്റെ  മകന്‍  ആണെന്ന്  പറഞ്ഞു  ജോണ്‍സ് കൊണ്ട്  വന്ന  കുട്ടി  വാള്‍ട്ടര്‍  അല്ലെന്നു  മനസിലാക്കാന്‍  ക്രിസ്റ്റിന് അധിക സമയമൊന്നും വേണ്ടി  വന്നില്ല.ചുറ്റും  കൂടി  നില്‍ക്കുന്ന  പത്രക്കാരുടെ മുന്നില്‍ വെച്ച്  അമ്മയെന്ന് വിളിച്ചു വരുന്ന ആ  കുട്ടി  തന്റെ  മകന്‍  അല്ലെന്ന് ക്രിസ്റ്റിന്‍ ആണയിട്ടു  പറയുന്നു  .   മകനെ  കാണാതായപ്പോള്‍ ക്രിസ്റ്റിന്  മനോനില  തെറ്റിയത്  ആണെന്നും  അത്  കൊണ്ടാണ്  സ്വന്തം  മകനെ  തിരിച്ചു  കിട്ടിയിട്ടും  മനസിലാകാത്തത് എന്നും  ജോണ്‍സും  കൂടെയുള്ള  പോലീസുകാരും  പറയുന്നു  .  തുടര്‍ന്ന് ഒരു മനസികശുപത്രിയില്‍ ക്രിസ്റ്റിനെ അഡ്മിറ്റ്‌ ചെയ്യുന്നു .വൈകാതെ  തന്നെ  ഹോസ്പിറ്റല്‍  അധികൃതര്‍ക്കും  ഈ ഗൂഡാലോചനയില്‍  പങ്കുണ്ടെന്ന്  ക്രിസ്റ്റിന്  മനസിലാകുന്നു . ആ കുട്ടി  മകന്‍  ആണെന്ന്  സമ്മതിച്ചാല്‍  ഹോസ്പിറ്റലില്‍ നിന്ന് റിലീസ് ചെയ്യാം എന്ന് അവിടുള്ള ഡോക്ട്ടര്‍  ക്രിസ്റ്റിനോട് പറയുന്നു .റെവറണ്ട്  ഗുസ്റ്റാവ് ക്രിസ്റ്റിന്റെ  സഹായത്തിനെത്തുന്നു .ഹോസ്പിറ്റലില്‍  നിന്നിറങ്ങിയതിനെ  തുടര്‍ന്ന് ക്രിസ്റ്റിന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് ബാക്കി  ചിത്രം .

ക്രിസ്റ്റിന്റെ വേഷത്തിനായി പലരെയും തീരുമാനിച്ചെങ്കിലും അവസാനം നറുക്ക് വീണത് അഞ്ചലിന ജോളിക്ക്  ആണ് .വളരെ മനോഹരമായാണ് ക്രിസ്റ്റിന്‍ കോളിന്‍സിന്റെ  വേഷം അഞ്ചലിന ജോളി  കൈകാര്യം ചെയ്തത് .ജോളിയുടെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ക്രിസ്റ്റിന്‍ കോളിന്‍സ് എന്ന്   സംശയലേശമന്യേ പറയാം  .അഞ്ചലീന  ജോളിക്ക് മികച്ച  നടിക്കുള്ള  ഓസ്കാര്‍  നോമിനേഷന്‍  ഉണ്ടായിരുന്നെങ്കില്‍  വിന്‍  ചെയ്യുകയുണ്ടയില്ല .റെവറണ്ട്   ഗുസ്റ്റാവ്  ആയി  വേഷമിട്ടത്  ജോണ്‍  മാല്‍കൊവിച് ആയിരുന്നു . 
1928 ഇല്‍ നടന്ന 'വൈന്‍വില്ലെ ചിക്കെന്‍ കൂപ്പ്' കിട്നാപ്പിംഗ് ആന്‍ഡ്‌ മര്‍ഡര്‍ കേസ് ആണ് ചിത്രത്തിനാധാരം . ക്ലിന്റ്  ഈസ്റ്റ്‌വുഡ് ഒരേ  സമയം ടച്ചിംഗ് ആയും ത്രില്ലിംഗ് ആയും  ചിത്രത്തെ  അവതരിപ്പിച്ചിരിക്കുന്നു . ആദ്യ  പതിനഞ്ച്  മിനുട്ട്  കഴിയുന്നതോടെ  തന്നെ  സിനിമ  പ്രേക്ഷകന്റെ  മേല്‍  കുരുക്കിട്ടു  കഴിഞ്ഞിരിക്കും .പിന്നീട്  ചിത്രം  മുഴുവന്‍  കണ്ടിട്ടേ  ആ  കുരുക്കു  അഴിയുകയുള്ളൂ . 

എല്ലാതരം  പ്രേക്ഷകനെയും  ഈ ചിത്രം  തൃപ്തി പെടുത്തും ..തീര്‍ച്ചയായും  കണ്ടിരിക്കെണ്ട  ഒരു ഡ്രാമ  ത്രില്ലെര്‍ 
IMDB : 7.8/10

No comments:

Post a Comment