Thursday, 18 September 2014

Munnariyippu (2014)


CK രാഘവന്‍ , മമ്മൂട്ടി യുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ശക്തമായ കഥാപാത്രം 


രണ്ടു പേരെ അതും സ്ത്രീകളെ ,കൊന്നു എന്നതാണ് രാഘവന്റെ പേരിലുള്ള കേസ് . പക്ഷെ അയാള്‍ അത് അന്നും ഇന്നും അംഗീകരിച്ചു കൊടുത്തിട്ടില്ല .ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയില്‍ വാസം തുടരുന്ന രാഘവന്‍ ഇതിനിടയില്‍ എപ്പോഴോ എഴുത്ത് ശീലമാക്കി .മറ്റുള്ളവരില്‍ നിന്നും തീര്‍ത്തും വ്യതസ്തമാണ് രാഘവന്റെ ചിന്തകള്‍ .തന്റെ സ്വകാര്യതക്ക് പ്രാധാന്യം കല്പിക്കുന്ന അയാള്‍ ജയില്‍ ജീവിതം ഇഷ്ട്ടപെട്ടിരുന്നു . 

ജയില്‍ സൂപ്രണ്ടിന്റെ ആത്മകഥ തയ്യാറാക്കുന്നതിനിടയില്‍ ആണ് അഞ്ജലി ആദ്യമായി രാഘവനെ കാണുന്നത് . രാഘവന്റെ പ്രകൃതവും സംസാരവും പത്രപ്രവര്‍ത്തകയായ അഞ്ജലിയില്‍ കൌതുകവും ജിജ്ഞാസയും ഉണര്‍ത്തി . ഇതുവരെ പറയാത്ത രാഘവന്‍ മൂടി വെച്ച സത്യങ്ങള്‍ ,അത്മകഥാ രൂപത്തില്‍ രാഘവനെ കൊണ്ട് എഴുതിപ്പിക്കുക എന്നതാണ് അഞ്ജലിയുടെ ഇപ്പോഴത്തെ ലക്‌ഷ്യം. അഞ്ജലിക്ക് ഇത് തന്റെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണ്.. 
16 വര്‍ഷത്തിനു ശേഷം വീണ്ടും സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോള്‍ ഒരു മാസ്റ്റര്‍പീസ് തന്നെ ഒരുക്കാന്‍ വേണുവിനു സാധിച്ചു .സംവിധായകന്റെ റോളിലും ക്യാമറമാന്റെ റോളിലും വേണു മികച്ചു നിന്നു .ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയ ഉണ്ണി R പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . മനോഹരമായ ഡയലോഗുകള്‍ . BGM കൊള്ളാമായിരുന്നു 
മമ്മൂക്ക CK രാഘവന്‍ ആയിട്ട് ജീവിച്ചു എന്ന് തന്നെ പറയാം .ഒരുപാട് അഭിനയിച്ചു പൊലിപ്പിക്കേണ്ട റോള്‍ ഒന്നും അല്ലെങ്കിലും ആ സംസാര ശൈലി യും ആ നോട്ടവും ചിരിയും എല്ലാം മമ്മുക്കയുടെ കയ്യില്‍ ഭദ്രമായിരുന്നു ...CLIMAX രംഗങ്ങളില്‍ ഒക്കെ ഇക്ക തകര്‍ത്തു . മമ്മുക്കയുടെ മികച്ച കഥാപാത്രങ്ങളില്‍ ഇനി മുതല്‍ CK രാഘവനും ഉണ്ടാകും..മറ്റുള്ള കഥാപത്രങ്ങളില്‍ മികച്ചു നിന്നത് അപര്‍ണ ,ജോയ് മാത്യൂ ,രണ്‍ജി പണിക്കര്‍ ഒക്കെയാണ് .പ്രിത്വി യുടെ ഗസ്റ്റ് റോള്‍ ആവശ്യമില്ലാത്ത ഒന്നായി തോന്നി .. 
കൊമേര്‍സ്യല്‍ ചേരുവകള്‍ ഒന്നും തന്നെ ചേര്‍ക്കാതെയാണ് മുന്നറിയിപ്പ് ഒരുക്കിയിരിക്കുന്നത് . ചിത്രത്തിലെ ഏറ്റവും മികച്ച ഭാഗം ഇതിന്റെ ക്ലൈമാക്സ്‌ തന്നെ. ഏതൊരു പ്രേക്ഷകനെയും ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌ .. ക്ലൈമാക്സ്‌ ദഹിക്കാത്തവര്‍ക്ക് ഈ ചിത്രവും ദഹിക്കാന്‍ പ്രയാസമായിരിക്കും . 
പതിയെ സഞ്ചരിക്കുന്ന ഈ ചിത്രം മസാല ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യത കുറവാണ് .. നമ്മടെ കേരളത്തിലാണെങ്കില്‍ ഇത് പോലുള്ള പടങ്ങളൊന്നും ബോക്സ്‌ഓഫീസ്‌ ഹിറ്റ്‌ ആയ ചരിത്രവും ഇല്ല .. വരും ആഴ്ചകളില്‍ ഇറങ്ങാനിരിക്കുന്ന 'മാസ്സ്' സിനിമകള്‍ക്ക് മുന്‍പില്‍ 'മുന്നറിയിപ്പ് ' പിടിച്ചു നില്ക്കാന്‍ സാധ്യത കുറവാണ് . തിയ്യേറ്ററില്‍ നിന്ന് എടുത്തു മാറ്റപ്പെട്ടേക്കാം പക്ഷെ എന്നും ഓര്‍മയില്‍ ഉണ്ടാകും ഈ ചിത്രം പിന്നെ CK രാഘവനും ..
സിനിമയെ ഒരു കലാരൂപം ആയി കാണുന്നവര്‍ ഈ ഫിലിം കാണുക . അല്ലാത്തവര്‍ ഇത് വഴി ആനകളെയും തെളിച്ചു കൊണ്ട് വരാതിരിക്കുന്നതാണ് നല്ലത് .

No comments:

Post a Comment