90കളിലെ മികച്ച ഡാര്‍ക്ക് ത്രില്ലെറുകളിലൊന്നാണ് Cape Fear . 1962 ഇലെ ഇതേ പേരിലുള്ള ചിത്രത്തിന്റെ റീമേക്ക് .
Martin Scorsese ,Robert De Niroയുമായി ഒന്നിച്ചപ്പോഴെല്ലാം ഒരുപിടി നല്ല ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഈ കൂട്ടുകെട്ടില്‍ പിറന്ന 8 ചിത്രങ്ങളില്‍ ഏഴാമത്തെ ചിത്രമാണ് Cape Fear .Taxi Driver ,Goodfellas തുടങ്ങിയ ചിത്രങ്ങളോളം ഉയര്‍ന്നില്ലെങ്കിലും Marty ഉടെ മികച്ച ചിത്രങ്ങളില്‍ ഒന്ന് തന്നെയാണ് Cape Fear എന്നാ കാര്യത്തില്‍ ഒരു സംശയവുമില്ല .
16 വയസ്സുള്ള പെണ്‍ക്കുട്ടിയെ പീഡിപ്പിചെന്ന കേസില്‍ 14 വര്ഷം ജയില്‍ശിക്ഷ അനുഭവിക്കുന്ന Max Cady യുടെ വേഷമാണ് Robert De Niro അവതരിപ്പിക്കുന്നത് . ജയിലില്‍ വെച്ച് എഴുത്തും വായനയും പഠിക്കുന്ന Max Cady,തന്റെ വക്കീല്‍ ആയിരുന്ന Sam Bowden തന്നെ രക്ഷിക്കാന്‍ ശ്രമിച്ചില്ല എന്നാ സത്യം മനസിലാക്കുന്നു . 14 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനാകുന്ന max ന്റെ ലക്‌ഷ്യം Sam Bowden നോടുള്ള പ്രതികാരമാണ് . തുടര്‍ന്ന് Max സാമിന്റെയും ഫാമിലിയുടെയും പേടിസ്വപ്നം ആയിമാറുന്നു . ഭാര്യയെയും 16 വയസ്സുള്ള മകള്‍ Danielle യും രക്ഷിക്കാന്‍ Sam ഒരു വശത്തും 14 വര്‍ഷത്തെ പ്രതികാരം നിറവേറ്റാന്‍ Max Cady മറുവശത്തും .അവസാനം എന്ത് സംഭവിച്ചു എന്നറിയുന്നത് Cape Fear നദിക്കു മാത്രം .
Max Cady ,Robert De Niroയുടെ ഒരിക്കലും മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങളിലോന്നാണ് .ചുണ്ടില്‍ സിഗാറും ദേഹത്ത് മുഴുവന്‍ ടാറ്റൂവും ആയിട്ടുള്ള Max Cadyയെ ഭയത്തിന്റെ പ്രതീകമായി Robert De Niro അവതരിപ്പിച്ചിട്ടുണ്ട് . Marty ഉടെ Directionഎടുത്തു പറയാന്‍ ഞാന്‍ ആളല്ല . വ്യത്യസ്തമായ പല ക്യാമറ വര്‍ക്കുകള്‍ ഈ ചിത്രത്തില്‍ കാണാനാകും . ബാക്ക് ഗ്രൌണ്ട് മ്യൂസിക് ഒരു രക്ഷയും ഇല്ല ,മാരകം. പല വികാരങ്ങളും ചിത്രം പ്രാധാന്യം ചെയ്യുന്നുണ്ടെങ്കിലും ഭയം തന്നെയാണ് കൂടുതലും ..
ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും കാണുക .
IMDB :7.3/10
No comments:
Post a Comment