Thursday, 18 September 2014

Double Indemnity (1944)


വാള്‍ട്ടര്‍ നെഫ് വളരെ സക്സസ് ഫുള്‍ ആയിട്ടുള്ള ഒരു ഇന്ഷുറന്സ് സെയില്‍സ്മാന്‍ ആണ് . ഒരു വാഹന ഇന്ഷുറന്‍സിനെ കുറിച്ച് സംസാരിക്കാന്‍ പോയപ്പോഴാണ് തന്റെ കസ്റ്റമര്‍ ആയ Dietrichsonന്റെ ഭാര്യ ഫില്ലിസിനെ വാള്‍ട്ടര്‍ ആദ്യമായി കാണുന്നത്. ഫില്ലിസിന്റെ സൌന്ദര്യം വാള്‍ട്ടറിനെ വല്ലാതെ ആകര്‍ഷിക്കുന്നു .ഫില്ലിസ് പെട്ടെന്ന് തന്നെ വാള്‍ട്ടറുമായി അടുക്കുന്നു . എന്നാല്‍ ഫില്ലിസ് തന്നോട് കാണിച്ച അടുപ്പത്തിന്റെ ഉദ്ദേശം മറ്റൊന്നായിരുന്നു എന്ന് വാള്‍ട്ടറിന് മനസ്സിലാകാന്‍ അധിക സമയം വേണ്ടി വന്നില്ല .തന്റെ ഭര്‍ത്താവറിയാതെ അയാളുടെ പേരില്‍ ഒരു ഇന്ഷുറന്സ് പോളിസി എടുക്കാമോ എന്ന ചോദ്യത്തില്‍ ഒളിച്ചിരിക്കുന്ന അപകടം വാള്‍ട്ടര്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു . സ്വന്തം ഭര്‍ത്താവിനെ കൊന്ന്‌ അത് അപകട മരണമായി ചിത്രീകരിച്ചു ഇന്ഷുറന്സ് പണം തട്ടനാണ് തന്റെ മുന്നിലിരിക്കുന്ന ഈ സുന്ദരിയായ സ്ത്രീയുടെ ഉള്ളിലിരിപ്പ് എന്ന് വാള്‍ട്ടറിന് ബോധ്യപ്പെട്ടു .വാള്‍ട്ടര്‍ അവിടെ നിന്നു പെട്ടെന്ന് സ്ഥലം കാലിയാക്കുന്നു .പക്ഷെ ഫില്ലിസ് വാള്‍ട്ടറിന്റെ ഫ്ലാറ്റില്‍ വന്നു സഹായം അഭ്യര്‍ത്ഥിക്കുന്നു .ഫില്ലിസിന്റെ സൌന്ദര്യമോ ,കിട്ടാന്‍ പോകുന്ന പണമോ എന്തോ ഒന്ന് വാള്‍ട്ടറിനെ പ്രലോഭിപ്പിച്ചു . ഇന്ഷുറന്സ് മേഖലയിലെ എല്ലാ തന്ത്രങ്ങളും അറിയാവുന്ന വാള്‍ട്ടര്‍ ഫില്ലിസിനെ ഈ ക്രൈമില്‍ സഹായിക്കാന്‍ തന്നെ തീരുമാനിക്കുന്നു . Double Indemnity ഉപയോഗിച്ച് പരമാവധി പണം അടിച്ചെടുക്കാന്‍ വാള്‍ട്ടര്‍ പ്ലാന്‍ ചെയ്യുന്നു .Double Indemnity എന്ന് വെച്ചാല്‍ ഒരു പ്രത്യേക തരം ഇന്ഷുറന്സ് പോളിസി ആണ് .ഈ പോളിസി പ്രകാരം പോളിസി ഹോള്‍ഡറിന് അപകട മരണം സംഭവിച്ചാല്‍ പോളിസി തുക ഇരട്ടിയായി ലഭിക്കും .എന്നാല്‍ തന്റെ സുഹൃത്തും കമ്പനിയിലെ Claim Adjusterഉമായ Barton Keyes ഉള്ളിടത്തോളം കാലം കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല എന്ന് വാള്‍ട്ടറിന് അറിയാമായിരുന്നു . വാള്‍ട്ടറും ഫില്ലിസും കൂടി ഒരു പെര്‍ഫെക്റ്റ്‌ ക്രൈം തന്നെ പ്ലാന്‍ ചെയ്യുന്നു . 

Billy Wilder സംവിധാനം ചെയ്ത ഈ ചിത്രത്തിന് 7 അക്കാദമി അവാര്‍ഡ്‌ നോമിനേഷന്‍ ലഭിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അവാര്‍ഡ്‌ കിട്ടിയില്ല .ഹോളിവുഡിലെ ഗ്രേറ്റ്‌ ഡയറക്റ്റര്‍ വൂഡി അലെന്‍ ഒരിക്കല്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചത് ഏറ്റവും മികച്ച അമേരിക്കന്‍ ചിത്രം എന്നായിരുന്നു. ആദ്യം തന്നെ ക്ലൈമാക്സ്‌ കാണിച്ചു പിന്നെ ആദ്യമേ തൊട്ട് കഥ പറയുന്ന രീതി ആദ്യമായി കൊണ്ട് വന്ന ചിത്രം ഇതാണെന്ന് തോന്നുന്നു .അഭിനയിച്ചവര്‍ എല്ലാവരും അവരവരുടെ വേഷം മനോഹരമാക്കി പ്രത്യേകിച്ച് ഫില്ലിസിന്റെ വേഷം ചെയ്ത Barbra Stanwyck. 
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങള്‍ കാണാത്തവര്‍ക്ക് ഒരുപാടു മികച്ച ചിത്രങ്ങള്‍ നഷ്ട്ടമാവുകയാണ്‌ .അതില്‍ ഒരു ചിത്രം തന്നെയായിരിക്കും Double Indemnity . ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മികച്ച ക്രൈം ഡ്രാമ ആണ് ഈ ചിത്രം . പെര്‍ഫെക്റ്റ്‌ ക്രൈം പ്ലാന്‍ ചെയ്യുന്ന രംഗങ്ങള്‍ ഒക്കെ അതീവ രസകരം ആണ് . ക്ലാസ്സിക്‌ ചിത്രങ്ങളുടെ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം .
Imdb : 8.4 /10

No comments:

Post a Comment