ഹൃദയസ്പര്‍ശിയായ ഒരു മനോഹര ചിത്രം .ഈ ചിത്രത്തെ കുറിച്ചും ഇതിലെ ഡികാപ്രിയോ യുടെ പെര്‍ഫോര്‍മന്‍സ് നെ കുറിച്ചും മുന്‍പ് കേട്ടിട്ടുണ്ടായിരുന്നെങ്കി ലും കാണാന്‍ ഇത്തിരി വൈകി . ഡാര്‍ക്ക് ത്രില്ലെര്സ് ഉം ഹൊറര്‍ മൂവീസും കണ്ടു തരിശു ഭുമി പോലെയായ മനസ്സിലേക്ക് പെയ്ത ഒരു കുളിര്‍ മഴ ആയിരുന്നു ഈ ചിത്രം . ഒരു സിമ്പിള്‍ ഫീല്‍ ഗുഡ് മൂവി .
എണ്ടോറ എന്ന ചെറിയ ഒരു പ്രദേശത്തില്‍ ആണ് ഗില്‍ബെര്‍ട്ട് ഗ്രേപ് (ജോണി ഡെപ്പ് )തന്റെ ഫാമിലി യോടൊപ്പം ജീവിക്കുന്നത് . ബുദ്ധി വൈകല്യം ഉള്ള അനിയന്‍ Arnie , ഭര്‍ത്താവിന്റെ മരണ ശേഷം പുറത്തിറങ്ങാതെ അമിതമായി വണ്ണം വെച്ച തന്റെ അമ്മ Bonnie , പിന്നെ രണ്ടു സഹോദരികള്‍ ,ഇവരൊക്കെയാണ് ഗില്‍ബെര്‍ട്ടിന്റെ ലോകം . Bonnie ക്ക് എഴുന്നേറ്റു നടക്കാന്‍ പറ്റാത്തതിനാല്‍ വീട്ടുകാര്യങ്ങളെല്ലാം മക്കളെ ആണ് ഏല്പിച്ചിരിക്കുന്നത് . Arnie യെ നോക്കാനും വീട് റിപ്പയര്‍ ചെയ്യാനുമുള്ള ചുമതല ഗില്ബെര്‍ട്ടിനാണ് . ബാക്കി വീട്ടു കാര്യങ്ങള്‍ സഹോദരിമാരുടെ ചുമതലയിലാണ് . തന്റെ കൊച്ചനിയനെ പരിപാലിക്കുന്ന കാര്യത്തില്‍ ഗില്‍ബെര്ട്ടിനു മടിയൊന്നുമില്ലെങ്കിലും , ടൌണിലെ വാട്ടര്‍ ടവറിന്റെ മുകളില്‍ കയറുന്ന arnie യുടെ ശീലം ഗില്‍ബെര്ട്ടിനു ചെറിയ തലവേദന ആണ് . ഇതിനിടയില്‍ ഗില്‍ബെര്ട്ടിനു Mrs.Carver എന്നാ സ്ത്രീയുമായി ഒരു അവിഹിത ബന്ധവും ഉണ്ട് . അങ്ങനെയിരിക്കെ എണ്ടോറ യിലേക്ക് സഞ്ചാരികളായി എത്തിയ Becky എന്ന പെണ്‍കുട്ടി യുമായി ഗില്‍ബെര്‍ട്ട് ഇഷ്ട്ടതിലാകുന്നു . Beckyയുടെ character ഗില്‍ബെര്‍ട്ട് ഇനെ വല്ലാതെ സ്വാധീനിക്കുന്നു . ഫാമിലിയുടെ കെട്ടുപാടുകളില്‍ പെട്ട് യൗവനം നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗില്‍ബെര്ട്ടിനു Becky യുടെ സ്വതന്ത്രമായ ജീവിതം ഒരു കൌതുകം ആയിരുന്നു . തന്റെ ജീവിതത്തെ കുറിച്ച് ഗില്‍ബെര്‍ട്ട് ചിന്തിക്കാന്‍ തുടങ്ങുന്നു . ഗില്‍ബെര്‍ട്ട് ഫാമിലി യെ CHOOSE ചെയ്യുമോ അതോ സ്വന്തം ജീവിതമോ ?
ജോണി ഡെപ്പ് ഗില്‍ബെര്‍ട്ട് ഇനെ മനോഹരമാക്കിയെങ്കിലും Arnie യുടെ വേഷം അവതരിപ്പിച്ച ഡികാപ്രിയോ ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് . മാനസിക വൈകല്യം ഉള്ള 18 കാരനായിട്ടുള്ള പുള്ളിയുടെ പ്രകടനം എടുത്തു പറയാതിരിക്കാന്‍ വയ്യ .. പിന്നെ ഗില്ബെര്ട്ടിന്റെ അമ്മ വേഷം ചെയ്ത Darlene Cates തന്റെ റോള്‍ മികച്ചതാക്കി . Bonnieയുടെ നിസ്സഹായാവസ്ഥയും മക്കളോടുള്ള വാത്സല്യവും ഒക്കെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് Darlene Cates.പിന്നെ എടുത്ത് പറയേണ്ടത് Becky യെ അവതരിപ്പിച്ച Juliette Lewis നെ ആണ് .
മൊത്തത്തില്‍ വളരെ നല്ല ഒരു ഫാമിലി ഡ്രാമ ആണ് What's Eating Gilbert Grape . ഡികാപ്രിയോ ആരാധകര്‍ ഒരു കാരണത്താലും മിസ്സ് ആക്കരുത് ഈ ചിത്രം .
IMDB :7.8/10
No comments:
Post a Comment