ചെറുപ്പത്തില്‍ നമ്മള്‍ എടുത്ത തീരുമാനം അല്ലെങ്കില്‍ നമ്മുടെ മേല്‍ മറ്റാരെങ്കിലും എടുത്ത തീരുമാനത്തിന്റെ റിസള്‍ട്ട് ആണ് നമ്മുടെ ഇപ്പോഴത്തെ ജീവിതം . കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി എടുത്ത തീരുമാനത്തില്‍ മാറ്റം വരുത്തിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ ? സെക്കന്റ് ചാന്‍സിനെ കുറിച്ച് ചിന്തിക്കാത്തവര്‍ ആരാണുള്ളത് അല്ലെ .. ബട്ടര്‍ഫ്ലൈ എഫക്റ്റ് എന്ന ചിത്രം പറയുന്നത് അത്തരമൊരു കഥയാണ്. .
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം Ivanന്റെ 3 കാലഘട്ടത്തിലൂടെ ആണ് കഥ പറയുന്നത് (7 വയസ്സ് , 13 വയസ്സ് ,20 വയസ്സ് ). ഒരു ദിവസം ഇവാന്റെ ടീച്ചര്‍ അവന്റെ അമ്മയോട് സ്കൂളില്‍ വെച്ച് ഇവാന്‍ വരച്ച ഒരു ചിത്രത്തെ കുറിച്ച് പരാതി പറയുന്നു . എന്നാല്‍ ഇവാന് അതിനെ പറ്റി ഒന്നും ഓര്‍മ്മ കിട്ടുനില്ല . പിന്നീടും ഇവാന് ഇതുപോലെ പലപ്പോഴായി ബ്ലാക്ക് ഔട്ട് സംഭവിക്കുന്നു . കേയ് ലി , കേയ് ലി യുടെ സഹോദരന്‍ ടോമ്മി , ലെന്നി എന്നിവരാണ് ഇവാന്റെ സുഹൃത്തുക്കള്‍ . ഇവാന് 13 വയസ്സായപ്പോള്‍ സംഘത്തില്‍ വഴക്കുണ്ടാകുകയും ഇവാന്‍ അമ്മയോടൊപ്പം വീട് മാറി പോവുകയും ചെയ്യുന്നു . ഇപ്പോള്‍ ഇവാന്‍ 20 വയസ്സുള്ള സ്മാര്‍ട്ട് ആയ കോളജ് വിദ്യാര്‍ഥി ആണ് . 7 വര്‍ഷമായി ഇവാന് ബ്ലാക്ക് ഔട്ട് സംഭവിച്ചിട്ടില്ല . അങ്ങനെയിരിക്കെ ഇവാന്‍ പഴയ ഡയറി മറിച്ചു നോക്കുന്നതിനിടയില്‍ പഴയ ഫ്രണ്ട്സ് നെ ഓര്‍മ്മ വരുകയും അവരെ കാണാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. .കേയ് ലീ യെ ഒരു ഹോട്ടലില്‍ ജോലിക്കാരി യും ലെന്നിയെ മാനസ്സിക നില തെറ്റിയ അവസ്ഥയിലും ആണ് ഇവാന് കാണാന്‍ കഴിയുന്നത് . പണ്ട് ബ്ലാക്ക് ഔട്ട് സംഭവിച്ചപ്പോള്‍ എന്താണ് നടന്നത് അല്ലെങ്കില്‍ എന്താണ് നടക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ തനിക്കു സാധിക്കും എന്ന് ഇവാന് പതിയെ മനസിലാകുന്നു . കേയ് ലീ യുടെയും ടോമ്മി യുടെയും ലെന്നിയുടെയും ഇപ്പോഴത്തെ അവസ്ഥ മാറ്റാന്‍ വേണ്ടി ഇവാന്‍ തന്‍റെ past change ചെയ്യുന്നു . തന്റെ പാസ്റ്റ് മാറ്റുമ്പോഴെല്ലാം ഒട്ടും പ്രതീക്ഷിക്കാത്ത പരിണിത ഫലമാണ് നേരിടേണ്ടി വന്നത് .
ടൈം ട്രാവലിംഗ് മൂവീസ് എനിക്ക് പണ്ടേ ഇഷ്ട്ടമാണ് . ടൈം ട്രവലിംഗ് മൂവി എന്ന് കരുതിയാണ് ഈ ചിത്രം ഞാന്‍ ആദ്യമായി കണ്ടത് . പക്ഷെ ഈ ചിത്രത്തിനെ ടൈം ട്രാവേലിംഗ് മൂവി genre ഇല്‍ പെടുത്താന്‍ പൂര്‍ണമായും പറ്റില്ല . എന്തെന്നാല്‍ ഇത് പരിണിത ഫലത്തെ കുറിച്ചാണ് പറയുന്നത് . വളരെ നല്ല ഒരു psychological ത്രില്ലെര്‍ തന്നെയാണ് butterfly effect .
അന്തരീക്ഷത്തില്‍ തീരെ ചെറിയ വ്യതിയാനങ്ങള്‍, എന്തിനു ഒരു പൂമ്പാറ്റയുടെ ചിറകടി ഉണ്ടാക്കുന്ന ചലനം പോലും മറ്റൊരു സ്ഥലത്ത് ഒരു കൊടുങ്കാറ്റ് സൃഷ്ടിക്കാം. അതിനെയാണ് ബട്ടര്‍ഫ്ലൈ എഫക്റ്റ് എന്ന് chaos തിയറിയില്‍ പറയുന്നത്. ഇവിടെ ഇവാന്‍ ഓരോ തവണ പാസ്റ്റ് change ചെയ്യുമ്പോഴും അതിന്റെ പരിണിത ഫലം വളരെ വലുതാണ് . വളരെ സങ്കീര്‍ണമായിട്ടുള്ള ഒരു തീം ആണ് ഈ ചിത്രത്തിന്‍റെത് .
ഇവാന്‍റെ റോള്‍ ചെയ്തിരിക്കുന്നത് Ashton Kutcher . എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത ഒരു നടന്‍ ആണ് ഇങ്ങേരു . പക്ഷെ ഉള്ളത് പറയാലോ ഇതില്‍ ഇവാന്റെ റോള്‍ നന്നായി തന്നെ ചെയ്തിട്ടുണ്ട് . Amy Smart കേയ് ലീ യുടെ വേഷം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് . ഇവാന്‍ പാസ്റ്റ് change ചെയ്യുമ്പോള്‍ ഉള്ള വിവിധ വേഷങ്ങളില്‍ ആയി Amy തകര്‍ത്താടി . പിന്നെ ചെറുപ്പ കാലം അഭിനയിച്ച പിള്ളേര് കലക്കി .
ചിത്രത്തിന്റെ സൌണ്ട് ട്രാക്ക് ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് . Butterfly effect 2 ഉം 3 ഉം പാര്‍ട്സ് ഇറങ്ങിയെങ്കിലും ബിഗ് ഫ്ലോപ്പ് ആയിരുന്നു .
എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് butter fly effect
IMDB :7.7/10
No comments:
Post a Comment